കാർ വിൽപ്പനയിൽ ഈ സംസ്ഥാനം മുൻപന്തിയിൽ, ലിസ്റ്റിലെ കേമൻമാരെ ഒന്ന് അറിഞ്ഞാലോ

മൊത്തം വാഹന വിൽപ്പനയിൽ സംസ്ഥാനങ്ങളുടെ പട്ടിക നോക്കിയാൽ ഉത്തർപ്രദേശാണ് മുന്നിൽ. കാർ വിൽപ്പനയിൽ മഹാരാഷ്ട്രയാണ് മുന്നിൽ, ഇരുചക്രവാഹന വിഭാഗത്തിൽ ഉത്തർപ്രദേശാണ് ആധിപത്യം പുലർത്തിയിരിക്കുന്നത്. മുച്ചക്ര വാഹന വിൽപ്പനയിൽ യുപി തന്നെയാണ് മുന്നിൽ നിൽക്കുന്നത്. വാണിജ്യ വാഹന വിഭാഗത്തിൽ മഹാരാഷ്ട്രയാണ് ഏറ്റവും മുന്നിൽ.

ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സിൻ്റെ സൊസൈറ്റിയുടെ (സിയാം) 2023-24 സാമ്പത്തിക വർഷത്തിലെ ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നാം പാദത്തിലെ സംസ്ഥാനങ്ങൾ തിരിച്ചുള്ള വാഹന വിൽപ്പന ഡാറ്റയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കണക്കുകൾ പ്രകാരം, ഈ കാലയളവിൽ വിവിധ സെഗ്‌മെൻ്റുകളിലായി മൊത്തം വാഹന വിൽപ്പനയിൽ ഉത്തർപ്രദേശാണ് മുൻനിരയിലുള്ളത്. തൊട്ടുപിന്നിൽ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് ഓട്ടോമോട്ടീവ് മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്.

Maharashtra Leads In Car Sales While Uttar Pradesh Dominates Two Wheeler Category

കാർ വിൽപ്പനയുടെ കാര്യത്തിൽ, പാസഞ്ചർ വെഹിക്കിൾ (പിവി) വിഭാഗത്തിലെ മൊത്തം വിൽപ്പനയുടെ 11.96 ശതമാനം ആധിപത്യം പുലർത്തുന്ന മഹാരാഷ്ട്രയാണ് ഇന്ത്യയിൽ മുന്നിൽ നിൽക്കുന്നത്. തൊട്ടുപിന്നിൽ 10.04 ശതമാനം വിഹിതവുമായി ഉത്തർപ്രദേശും 8.46 ശതമാനം വിഹിതവുമായി ഗുജറാത്ത് മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

ത്രീ വീലർ സെഗ്‌മെൻ്റുകളും പാസഞ്ചർ വാഹന വിഭാഗവുമാണ് ഏറ്റവും കൂടുതൽ വിൽപ്പന രേഖപ്പെടുത്തിയിരിക്കുന്നത്. ടൂവീലർ വിപണിയിലെ നിരവധി പോസിറ്റീവ് ട്രെൻഡുകൾ വർഷത്തിൻ്റെ ശക്തമായ തുടക്കത്തെ സൂചിപ്പിക്കുന്നു. മെച്ചപ്പെട്ട വാഹന ലഭ്യത, ഒബിഡി 2-ന് ശേഷമുള്ള ക്രമീകരണങ്ങൾ, പുതിയ മോഡലുകളുടെ അവതരണം, പ്രീമിയം ഓപ്ഷനുകളിലേക്കുള്ള മാറ്റം എന്നിവയെല്ലാം ഡിമാൻഡ് വർധിക്കാൻ കാരണമായി.

Maharashtra Leads In Car Sales While Uttar Pradesh Dominates Two Wheeler Category

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം യൂണിറ്റ് വില്‍പ്പന നേടിയ എംപിവിയായി മാറിയിരിക്കുകയാണ് മാരുതി സുസുക്കി എര്‍ട്ടിഗ. റെനോ ട്രൈബര്‍, കിയ കാരെന്‍സ്, ടൊയോട്ട റൂമിയോണ്‍ എന്നീ മോഡലുകള്‍ക്കെതിരെയാണ് എര്‍ട്ടിഗയുടെ മത്സരം. എങ്കിലും ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളുടെയും വിപണി വിഹിതത്തിന്റെ മൂന്നിലൊന്നും കൈയ്യടക്കി വെച്ചിരിക്കുന്നത്. ഇന്ത്യയിലെത്തിയതിന്റെ 10-ാം വാര്‍ഷിം ആഘോഷിച്ച 2022-ലാണ് എംപിവി മാരുതി സുസുക്കി അവസാനമായി മുഖംമിനുക്കി വിപണിയില്‍ എത്തിച്ചത്.

2023-ൽ രാജ്യത്ത് 46,000 മുതൽ 47,000 ആഡംബര വാഹനങ്ങളാണ് വിറ്റഴിച്ചത്, കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 38,000 യൂണിറ്റുകളേക്കാൾ 21% വർധനയും 2019-നെ അപേക്ഷിച്ച് 35% വർദ്ധനയുമാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. 2023-ൽ തങ്ങളുടെ വിൽപ്പന 89% വർധിപ്പിച്ച് 7,931 യൂണിറ്റായിട്ടുണ്ട് എന്നാണ് ഔഡി അറിയിച്ചത്, കഴിഞ്ഞ വിൽപ്പന കലണ്ടറിൽ 4,187 യൂണിറ്റുകളിൽ നിന്ന് മൊത്തത്തിലുള്ള വ്യവസായ വളർച്ചാ നിരക്കിനെ മറികടക്കാൻ സാധിച്ചിട്ടുണ്ട്.

Maharashtra Leads In Car Sales While Uttar Pradesh Dominates Two Wheeler Category

പരമ്പരാഗത ബിസിനസ്സ് കമ്മ്യൂണിറ്റിക്ക് പുറമേ, കഴിഞ്ഞ വർഷം ഭീമമായ ശമ്പളം വാങ്ങുന്ന പ്രൊഫഷണലുകൾ, ഡോക്ടർമാർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ എന്നിവരുടെ വാഹനത്തിൻ്റെ ആവശ്യകതയിൽ മാറ്റവും അത് പോലെ തന്നെ വൻ വർധനവുമുണ്ടായിട്ടുണ്ട് എന്നാണ് ഔഡി ഇന്ത്യയുടെ മേധാവി ബൽബീർ സിംഗ് ധില്ലൺ പറഞ്ഞത്. വിൽപ്പനയുടെ 42% ഇപ്പോൾ 40 വയസ്സിന് താഴെയുള്ള ഉപഭോക്താക്കളാണ് എന്നാണ് കമ്പനിയുടെ കണക്ക്.

മൊത്തം പാസഞ്ചർ വാഹന വിൽപ്പനയുടെ നാലിലൊന്ന് ഇലക്ട്രിക് വാഹനങ്ങളിൽ നിന്നാണെന്ന് എംജി മോട്ടോർ ഇന്ത്യ അവകാശപ്പെടുന്നു. MG മോട്ടോർ ഇന്ത്യ നിലവിൽ ZS EV, Comet തുടങ്ങിയ ഇലക്ട്രിക് കാറുകളാണ് വിൽക്കുന്നത്. ZS EV യും കോമറ്റും ചേർന്ന് ഇന്നുവരെ ഏകദേശം 20,000 യൂണിറ്റുകൾ വിറ്റഴിച്ചതായിട്ടാണ് കമ്പനിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

എംജി നിലവിൽ ഇന്ത്യയിൽ ഹെക്ടർ, ഹെക്ടർ പ്ലസ്, ആസ്റ്റർ, ഗ്ലോസ്റ്റർ തുടങ്ങിയ എസ്‌യുവികളാണ് വിൽക്കുന്നത്, രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറായി 2023ലാണ് എംജി കോമറ്റ് പുറത്തിറക്കിയത്. ഇലക്ട്രിക് വാഹന വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിനായി, പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതിനൊപ്പം, വാഹന നിർമ്മാതാവ് അതിന്റെ ഇവി ലൈനപ്പും വിപുലീകരിക്കാൻ പോകുകയാണ്.

More from DriveSpark

Article Published On: Saturday, February 17, 2024, 15:03 [IST]
English summary
Maharashtra leads in car sales while uttar pradesh dominates two wheeler category
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X