മഹേന്ദ്ര സിങ് ധോണിയുടെ കരുത്തന്‍ കാറുകള്‍
മഹേന്ദ്ര സിങ് ധോണിയുടെ മോട്ടോര്‍സൈക്കിള്‍ ഭ്രാന്തിനെക്കുറിച്ച് നമ്മള്‍ ഏറെ ചര്‍ച്ച ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് കാറുകളോടുള്ള ഭ്രമം ഇതിനിടയില്‍ അത്രയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഈ പ്രശ്‌നം പരിഹരിക്കാനുള്ള ഒരെളിയ ശ്രമമാണ് ഇവിടെ.
ഇന്ത്യന്‍ കാപ്റ്റന്‍ ധോണിയുടെ കാറുകള്‍!

താളുകളിലൂടെ നീങ്ങുക.

ഹമ്മര്‍ എച്ച്2
കൊടും കരുത്തുള്ള വാഹനങ്ങളോടാണ് ധോണിക്ക് എന്നും താല്‍പര്യം. ലോകത്തിലെ ഏണ്ണം പറഞ്ഞ എസ്‌യുവികളിലൊന്നായ ഹമ്മര്‍ എച്ച്2 ആണ് ഇദ്ദേഹത്തിന്റെ പക്കലുള്ള വാഹനങ്ങളിലൊന്ന്.

മഹീന്ദ്ര സ്‌കോര്‍പിയോ
ഇന്ത്യയുടെ എസ്‌യുവി രാജാവായ മഹീന്ദ്രയുടെ സ്‌കോര്‍പിയോയും ധോണിയുടെ പക്കലുണ്ട്. ഈ വാഹനം വലിയ തോതില്‍ മോഡിഫൈ ചെയ്താണ് ധോണിയുടെ സ്‌കോര്‍പിയോ.

ടൊയോട്ട കൊറോള
ധോണിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കാര്‍ കൊറോളയാണ്. ടൊയോട്ടയുടെ ഈ സെഡാന് ലോകമെമ്പാടും വന്‍ ആരാധകരുണ്ട്.

മാരുതി സുസൂക്കി എസ്എക്‌സ്4
രാജ്യത്ത് വലിയ വില്‍പനയൊന്നും ഉണ്ടായിരുന്നില്ല എസ്എക്‌സ്4ന്. മികച്ച കാറായിരുന്നിട്ടും മാരുതിയുടെ ചെറുകാര്‍ പ്രതിച്ഛായയില്‍ കുടുങ്ങിപ്പോയ ഉപഭോക്തൃസമൂഹം ഈ വാഹനത്തെ അവഗണിക്കുകയായിരുന്നു. എന്നാല്‍ ധോണി എസ്എക്‌സ്4ന്റെ വലിപ്പം കണ്ടറിയുകയുണ്ടായി.

മിത്സുബിഷി ഔട്‌ലാന്‍ഡര്‍
ഇക്കഴിഞ്ഞ ദിവസമാണ് ഔട്‌ലാന്‍ഡറിന്റെ പുതുക്കിയ പതിപ്പ് ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ അവതരിപ്പിക്കപെട്ടത്. ഏറ്റവും മികച്ച എസ്‌യുവികളുടെ ഗണത്തില്‍ പെട്ട ഈ വാഹനവും ധോണിയുടെ ഗാരേജിലുണ്ട്.

മിത്സുബിഷി പജീറോ എസ്എഫ്എക്‌സ്
പജീറോയുടെ പഴയ പതിപ്പിന് ഇന്നും വലിയ ആരാധകരുണ്ട്. ഈ മോഡല്‍ ധോണിയുടെ പക്കലുമുണ്ട് ഒരെണ്ണം.

ഓഡി ക്യു7
ഇന്ത്യയിലെ സെലിബ്രിറ്റികളുടെ ബ്രാന്‍ഡായി ഓഡി മാറിയിട്ടുണ്ട്. ഓഡിയുടെ ക്യു7 ക്രോസ്സോവറാണ് ധോണിയുടെ ഗാരേജിലുള്ള വാഹനങ്ങളിലൊന്ന്.

ഫെരാരി 599 ജിടിഒ
ഇന്ത്യയ്ക്കായി പ്രത്യേകം പുറത്തിറക്കിയ ഒരു ഫെരാരി പതിപ്പ് ധോണിയുടെ ഗാരേജിലില്ലെങ്കില്‍ മോശമല്ലേ? ധോണിയുടെ പക്കലുള്ള ഏറ്റവും കിടിലന്‍ സ്‌പോര്‍ട്‌സ് കാറാണ് ഫെരാരി 599 ജിടിഒ.

ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍
സ്‌പോര്‍ട്‌സ് കാര്‍ ഒരെണ്ണം സ്വന്തമാക്കി വെച്ചിട്ടുണ്ടെങ്കിലും എസ്‌യുവികളോടാണ് ധോണിക്ക് ഏറെ പ്രിയം. ഐതിഹാസിക വാഹനമായ ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍2 ആണ് ധോണിയുടെ പക്കലുള്ള മറ്റൊരു എസ്‌യുവി.

ജിഎംസി സിയെറ
അമേരിക്കന്‍ കാറുകളെന്നാല്‍ മനസ്സില്‍ വരുന്ന ചിത്രങ്ങളിലൊന്നാണ് പിക്കപ് ട്രക്കുകളുടേത്. എംഎസ് ധോണി ഇറക്കുമതി ചെയ്ത മറ്റൊരു ഭീകരജീവിയാണ് ജിഎംസി സിയെറ 3500എച്ച്ഡി.


Click it and Unblock the Notifications








