ഫാംഹൗസിലൂടെ ട്രാക്ടറിൽ ഉഴുതുമറിച്ച് മുൻ ക്യാപ്റ്റൻ; വീഡിയോ വമ്പൻ വൈറൽ

മഹിയെന്ന ഒറ്റ പേര് മതി മഹേന്ദ്ര സിംഗ് ധോണി എന്ന എല്ലാവരുടേയും പ്രിയപ്പെട്ട താരത്തെ തിരിച്ചറിയാൻ, സത്യം പറഞ്ഞാൽ ആമുഖം ആവശ്യമില്ലാത്ത ഒരു പേര് തന്നെയാണ് എംഎസ് ധോണി. അത് ക്രിക്കറ്റിൻ്റെ കാര്യത്തിൽ ആണെങ്കിലും അങ്ങനെ തന്നെ വണ്ടിഭ്രാന്തിൻ്റെ കാര്യത്തിലും അത് തന്നെ. ക്രിക്കറ്റ് കളിക്കുന്നതും വാഹനങ്ങളോടുളള കമ്പവും എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്.

പക്ഷേ മഹേന്ദ്ര സിംഗ് ധോണി എന്ന നമ്മുടെയെല്ലാം മഹി കൃഷി ചെയ്യുന്ന കാര്യം എത്ര പേർക്കറിയാം. താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ഒരു വീഡിയോ പങ്കിട്ടത്. അത് വേറെ ഒന്നുമല്ല താരം തൻ്റെ പുതിയ ട്രാക്ടർ ഓടിക്കാൻ പഠിക്കുന്നതാണ്. ജാർഖണ്ഡിലെ റാഞ്ചിയിലുള്ള തന്റെ ഫാംഹൗസിലൂടെയാണ് ധോണി ട്രാക്ടർ ഓടിക്കുന്നത്.

ഫാംഹൗസിലൂടെ ട്രാക്ടറിൽ ഉഴുതുമറിച്ച് മുൻ ക്യാപ്റ്റൻ; വീഡിയോ വമ്പൻ വൈറൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ ഉപയോഗിക്കുന്ന ട്രാക്ടർ ഏതാണെന്ന് അറിയാമോ അത് ഒരു സ്വരാജ് 963 FE ആണ്. അതിശയിക്കേണ്ട രാജ്യത്തെ ഏറ്റവും പ്രിയമേറിയതും ചെലവ് കുറഞ്ഞതുമായ ട്രാക്ടറുകളിൽ ഒന്നാണിത്. സ്വരാജ് 963 FE എന്നത് കൃഷി മേഖലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതും വളരെ വിശ്വാസത്തോടെ ആശ്രയിക്കാൻ കഴിയുന്ന ഒരു ട്രാക്ടർ കൂടിയാണ്, അത് കൊണ്ട് തന്നെ കർഷകർക്കിടയിൽ മികച്ച അഭിപ്രായമാണ് ട്രാക്ടറിന്. വളരെ മികച്ച അത്യാധുനിക സംവിധാനങ്ങൾ സജ്ജീകരിച്ചിരിക്കുന്ന ട്രാക്ടറാണ് സ്വരാജ് കമ്പനിയുടേത്.

സ്വരാജിൻ്റെ ട്രാക്ടറുകളിൽ ഏറ്റവും ശക്തിയുളളതും അത് പോലെ തന്നെ ഏറെ പ്രശസ്തവുമായ എഞ്ചിനുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വളരെ മികച്ച ഇന്ധനക്ഷമത നൽകുന്ന എഞ്ചിനുകളാണ് സ്വരാജിൻ്റേത്. അത് കൊണ്ട് തന്നെ വലിയ പെർഫോമൻസ് കാഴ്ച്ചവയ്ക്കുന്നുണ്ട്

ഫാംഹൗസിലൂടെ ട്രാക്ടറിൽ ഉഴുതുമറിച്ച് മുൻ ക്യാപ്റ്റൻ; വീഡിയോ വമ്പൻ വൈറൽ

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ധോണി ഓടിക്കുന്ന ട്രാക്ടറിന് 3-സിലിണ്ടർ, 60 എച്ച്പി വരെ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന 3478 സിസി എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല ഡിഫറൻഷ്യൽ സിലിണ്ടറിനൊപ്പം തനതായ പവർ സ്റ്റിയറിംഗും ഈ ട്രാക്ടറിന്റെ മറ്റൊരു പ്രത്യേകതകളിൽ ഒന്നാണ്

സ്വരാജ് ട്രാക്ടർ 963-ൽ ശക്തമായ ബ്രേക്കിംഗിനും ചെറിയ സ്ലിപ്പിനുമായി ഓയിൽ ഇമ്മേഴ്‌സ്ഡ് ഡിസ്‌ക് ബ്രേക്കുകളാണ് കമ്പനി നൽകിയിരിക്കുന്നത്. സ്വരാജ് 60 എച്ച്‌പി ട്രാക്ടറിലെ ഡ്യുവൽ ക്ലച്ചിന് 12 ഫോർവേഡും 2 റിവേഴ്‌സ് ഗിയറുകളും ഉണ്ട്, ഇത് മണിക്കൂറിൽ 0.90 മുതൽ 31.70 കിലോമീറ്റർ വേഗതയിലും പിന്നിലേക്ക് 2.8 മുതൽ 10.6 കിലോമീറ്റർ വരെ വേഗതയിലും ട്രാക്ടറിന് സഞ്ചരിക്കാൻ സാധിക്കുന്നു.

ഇതിനെല്ലാം പുറമേ അടുത്തിടെയാണ് ക്രിക്കറ്റ് താരത്തിന്റെ റാഞ്ചിയിലെ വീട്ടിൽ ചില റെട്രോ ക്ലാസിക് വാഹനങ്ങൾ കാണിക്കുന്ന ഒരു വീഡിയോയും ഓൺലൈനിൽ അദ്ദേഹം പങ്കിട്ടിരുന്നു. വീഡിയോയിൽ അദ്ദേഹത്തിന്റെ മൂന്ന് വിന്റേജ് കാറുകൾ സ്വന്തമായിട്ടുണ്ട്. ഗ്ലാസ് വാതിലുകളുള്ള ഒരു ഗാരേജിലാണ് താരത്തിൻ്റെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്. ഏറ്റവും ആകർഷകമായ കാര്യം എന്നത് ഗാരേജിന് മുന്നിൽ ഒരു ചെറിയ പോണി പുല്ല് തിന്ന് നടക്കുന്നതും കാണുന്നുണ്ട്.

വീഡിയോയിൽ ധോണിയുടെ കാറുകളിൽ പോണ്ടിയാക് ഫയർബേർഡ് ട്രാൻസും ഉൾപ്പെടുന്നുണ്ട്. ഈ അമേരിക്കൻ മസിൽ കാർ ചുവപ്പ് നിറത്തിലാണ് തീർത്തിരിക്കുന്നത്, കുറച്ച് കാലം മുൻപാണ് ധോണി ഈ വാഹനം സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ ഗ്ലാസ് ഗാരേജിലെ അടുത്ത കാർ റോൾസ് റോയ്‌സ് സിൽവർ റൈത്ത് II ആണ്. ഈ അടുത്ത കാലത്താണ് അദ്ദേഹം പ്രശസ്തവും അത് പോലെ തന്നെ എല്ലാവരുടേയും പ്രിയപ്പെട്ടതുമായ മസിൽ കാറുകളിലൊന്നായ ഒരു ക്ലാസിക് ഫോർഡ് മസ്താങ്ങ് സ്വന്തമാക്കിയത്.

ഒരുപാട് വാഹനപ്രേമികൾക്ക് ഇൻസ്പിരേഷനാണ് മഹേന്ദ്ര സിംഗ് ധോണി എന്ന നമ്മുടെ സ്വന്തം മഹി, കാരണം അദ്ദേഹത്തിന് വാഹനത്തോടുളള കമ്പം വളരെ പേരുകേട്ടതാണ്. അദ്ദേഹത്തിന് നിരവധി ബൈക്കുകളും സ്വന്തമായിട്ടുണ്ട്. ഇപ്പോഴും സ്വന്തമാക്കികൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ. പലരും സ്വന്തമാക്കാൻ മനസിൽ കൊണ്ട് നടക്കുന്ന പല വാഹനങ്ങളും ധോണിയുടെ ഗ്ലാസ് ഗാരേജിൽ ഇടം പിടിച്ചിട്ടുണ്ട്. താരം ആദ്യമായി സ്വന്തമാക്കിയ വാഹനം മുതൽ ഈ അടുത്ത കാലത്ത് സ്വന്തമാക്കിയ ആഡംബര വാഹനങ്ങൾ വരെ ധോണിയുടെ വാഹന പട്ടികയിലുണ്ട് എന്നതാണ് പ്രത്യേകത

More from DriveSpark

Article Published On: Saturday, February 11, 2023, 16:15 [IST]
English summary
Mahendra singh dhoni learning to drive tractor instagram video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X