ധോണി സ്വന്തമാക്കിയ ആദ്യ ബൈക്ക് രാജദൂത് 350
മഹേന്ദ്ര സിംഗ് ധോണിയുടെ ആദ്യത്തെ ബൈക്ക് ഏതെന്ന കാര്യത്തില്‍ ഒരു വന്‍ വിവാദം ഈയിടെ നടന്നിരുന്നു. ഫേസ്ബുക്കിലും മറ്റും ഇതു സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. ഇതിനിടെ ആരോ ഒരു യമഹ ആര്‍എക്‌സ്100 ബൈക്കില്‍ ധോണി കയറിയിരിക്കുന്ന ചിത്രം സംഘടിപ്പിക്കുകയും അത് ധോണിയുടെ ആദ്യത്തെ ബൈക്കാണ് ആരോപിക്കുകയും ചെയ്തു. ചിത്ര വൈറലാവുകയും അത് ധോണിയുടെ ശ്രദ്ധയില്‍ പെടുകയും ചെയ്തു.
തന്റെ ആദ്യത്തെ ബൈക്ക് യമഹ ആര്‍എക്‌സ്100 അല്ല എന്ന് ഉത്തമബോധ്യമുള്ള ധോണി വിഷയത്തില്‍ തുടരുന്ന കണ്‍ഫ്യൂഷന്‍ തീര്‍ക്കുവാന്‍ ശ്രമിച്ചിരിക്കുന്നു ഇപ്പോള്‍. ഒരു ട്വീറ്റ് വഴി ധോണി കാര്യം സാധിച്ചു. ധോണി ആദ്യം വാങ്ങിയ ബൈക്ക് യമഹ രാജദൂത് 350 ആണ്.

ക്ഷുഭിതയൌവനം
80കളില്‍ ഇന്ത്യയുടെ ക്ഷോഭിക്കുന്ന യൗവനം രാജദൂത് ബൈക്കുകളിലാണ് ദൂരങ്ങള്‍ താണ്ടിയത്. 350 സിസി ശേഷിയിലും 173 സിസി ശേഷിയിലുമുള്ള രണ്ട് മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ടു. എസ്‌കോര്‍ട്‌സ് ഗ്രൂപ്പായിരുന്നു യമഹയില്‍ നിന്ന് ലൈസന്‍സ് സംഘടിപ്പിച്ച് രാജദൂത് 350 അഥവാ ആര്‍ഡി 350 ബൈക്കുകള്‍ ഇന്ത്യയില്‍ നിര്‍മിച്ചത്.

പൊളിച്ചു
മഹേന്ദ്ര സിംഗ് ധോണി തന്റെ ആദ്യത്തെ ബൈക്ക് വെറുതെ ഒന്ന് പൊളിച്ചടുക്കിയതാണ്. എല്ലാം പൊളിച്ചിട്ടതിനു ശേഷം അത് കൂട്ടിയോജിപ്പിക്കാന്‍ തനിക്ക് കഴിയാത്തതിന്റെ ദുഖവും ധോണി ട്വീറ്റ് ചെയ്തിട്ടുണ്ട്.

നമ്മുടെ നിരത്തുകളില്‍ നിങ്ങള്‍ കൂടുതല്‍ കണ്ടിട്ടുണ്ടാവുക എസ്‌കോര്‍ട്‌സ് ഒരു പോളിഷ് കമ്പനിയില്‍ നിന്ന് സംഘടിപ്പിച്ച 170 സിസി രാജദൂതായിരിക്കും. മഹേന്ദ്ര സിംഗ് ധോണിയുടെ പക്കലുണ്ടായിരുന്നത് ആദ്യം പറഞ്ഞ സാധനമാണ്.

ആര്‍ഡി 350ക്കുണ്ടായിരുന്നത് ഒരു ടൂ സ്‌ട്രോക്ക് എന്‍ജിനായിരുന്നു. അടിസ്ഥാന വാഹനമായ യമഹ ആര്‍ഡി350ബി ബൈക്കിന്റെ അതേ എന്‍ജിന്‍ ഘടിപ്പിച്ചാണ് രാജദൂത് 350യും നിരത്തിലെത്തിയത്.

ഈ ടൂ സ്‌ട്രോക്ക് എന്‍ജിന്‍ കൊടും കരിമ്പുക പുറന്തള്ളിയിരുന്നു. ഇക്കാരണത്താല്‍ വാഹനം 1990ല്‍ പിന്‍വലിക്കേണ്ടതായി വന്നു കമ്പനിക്ക്.

വന്‍ തോതിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായതിനു ശേഷമാണ് യമഹ ആര്‍ഡി350ബി എന്ന വാഹനം രാജദൂത് ആയി മാറിയത്. എന്‍ജിനിന്റെ പ്രകടനശേഷി കുറച്ചു കൊണ്ടുവരികയും മൈലേജ് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഡിസ്‌ക് ബ്രേക്കുകള്‍ക്ക് പകരം ഡ്രം ബ്രേക്കുകള്‍ ഘടിപ്പിച്ചു.

യമഹ എന്ന പേര് എന്‍ജിനില്‍ മാത്രമാണുണ്ടായിരുന്നത്. ബൈക്കിനു മേല്‍ രാജദൂത് എന്ന ബ്രാന്‍ഡ് നാമം ഇടം പിടിച്ചു.

രണ്ട് തരം ചക്രവീര്യം നല്‍കുന്ന വിധത്തില്‍ എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരുന്നു. ഇവ എച്ചടി അഥവാ ഹൈ ടോര്‍ക്ക് മോഡല്‍, എല്‍ടി അഥവാ ലോ ടോര്‍ക്ക് മോഡല്‍ എന്നിങ്ങനെ തരംതിരിച്ച് വിപണിയിലെത്തിച്ചു. ഡ്രൈവ്‌സ്പാര്‍ക്ക് എഡിറ്റര്‍ ജോബോ കുരുവിളയുടെ പക്കലുള്ള രണ്ട് ആര്‍ഡി350 മോഡലുകളില്‍ ഒന്നാണിത്.

ജോബോയുടെ ആര്‍ഡി 350കള്‍ക്ക് കാര്യപ്പെട്ട മോഡിഫിക്കേഷനുകള്‍ക്ക് വിധേയമായിരുന്നു. കഫേ റേസര്‍ സ്റ്റൈലിലേക്ക് ഈ ആര്‍ഡി350യെ മാറ്റിയിരിക്കുന്നു.


Click it and Unblock the Notifications








