മദമിളകിയ കൊമ്പനെ പോലെ മഹീന്ദ്ര ഥാർ; ഡ്രൈവർ ചെയ്തത് കണ്ടോ, വീഡിയോ വൈറൽ
മഹീന്ദ്ര ഥാർ ഓഫ്റോഡുകളിലെ കൊമ്പനായി മദിച്ച് നടക്കുമ്പോൾ അതിൻ്റെ ഡ്രൈവർമാരും അൽപ്പം അഹങ്കാരം കാണിക്കുന്നുണ്ട്. അത് വീഡിയോയിലും വാർത്തകളിലും നമ്മൾ കാണാറുമുണ്ട്. വാഹനത്തിൻ്റെ റോഡ് പ്രസൻസ് കൊണ്ട് മാത്രം വാഹനം സ്വന്തമാക്കുന്നവരുണ്ട്. പലപ്പോഴും ഥാർ ഓടിക്കുന്നവർ റോഡിൽ സ്റ്റണ്ട് ചെയ്യാൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ഥാർ ഡ്രൈവറിൻ്റെ ചില ചീപ്പ് ഷോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഒരു മഹീന്ദ്ര ഥാർ ഡ്രൈവർ റോഡിന് നടുവിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലെക്സിബിൾ പ്ലാസ്റ്റിക് ബാരിയറുകൾ അല്ലെങ്കിൽ മീഡിയനുകളിൻ്റെ മുകളിലൂടെ വാഹനമോടിക്കുന്നത് വീഡിയോയിൽ കാണാം. ഥാറിന് മുന്നിലൂടെ മറ്റൊരു കാറിൽ സഞ്ചരിച്ച ആളാണ് വീഡിയോ പകർത്തിയത്. എസ്‌യുവിയിൽ രജിസ്‌ട്രേഷൻ നമ്പർ കാണാത്തതിനാലാണ് മഹീന്ദ്ര ഥാറിന്റെ ഉടമ ഈ സ്റ്റണ്ടിന് മുതിർന്നതെന്ന് വ്യക്തമാണ്. ഥാറിന് പിന്നിൽ മറ്റ് വാഹനങ്ങളും ഓട്ടോ റിക്ഷകളും നമുക്ക് കാണാം. ഇടുങ്ങിയ റോഡായതിനാൽ ഒരു വാഹനത്തിന് മാത്രമേ ഒരു വശത്തുകൂടി പോകാൻ കഴിയൂ.

മഹീന്ദ്ര ഥാർ ഡ്രൈവർക്ക് ഇടതുവശത്ത് ആവശ്യത്തിൽ കൂടുതൽ സ്ഥമുണ്ട്; എന്നിരുന്നാലും, റോഡിന്റെ മധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന പ്ലാസ്റ്റിക് ബാരിയറിൻ്റെ മുകളിലൂടെ മനപ്പൂർവ്വം വാഹംന ഓടിക്കുകയാണ്. വാഹനത്തിൻ്റെ നിയന്ത്രണം വിട്ടതോ വാഹനമോടിച്ചിരുന്ന ഡ്രൈവർ മദ്യലഹരിയിലായിരുന്നോ എന്നുളള കാര്യങ്ങളൊന്നും വ്യക്തമല്ല. ബോധപ്പൂർവമാണ് ഈ പ്രവൃത്തി ചെയ്തത് എങ്കിൽ അയാൾ പൊതുമുതൽ നശിപ്പിച്ചതിന് തീർച്ചയായും പിഴ അടയ്ക്കാൻ ബാധ്യസ്ഥനാണ്.
റോഡിൽ അധികം വെളിച്ചമില്ലാത്തപ്പോൾ ദിശ അറിയുന്നതിന് വേണ്ടിയാണ് റിഫ്ലക്ടറുളള ബാരിയറുകൾ റോഡിൽ സ്ഥാപിച്ചിരിക്കുന്നത്. ഈ ഡിവൈഡറുകൾക്കോ തടസ്സങ്ങൾക്കോ കേടുപാടുകൾ സംഭവിച്ചാൽ, കാർ ഡ്രൈവർമാർക്ക് ലെയ്ൻ തിരിച്ചറിയാനാകാതെ എതിർവശത്തെ പാതയിലേക്ക് വാഹനമോടിച്ച് അപകടമുണ്ടാക്കിയേക്കാം.

2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് ഥാറിന്റെ 4X4 പതിപ്പ് വിപണിയിലെത്തുന്നത്. ഇതിലെ എംസ്റ്റാലിയൻ ടർബോ പെട്രോൾ എഞ്ചിന് 150 bhp കരുത്തിൽ പരമാവധി 320 Nm torque വരെ നൽകാൻ കഴിയും. അതേസമയം എംഹോക്ക് ഡീസലിന് 130 bhp പവറിൽ 300 Nm torque ഉത്പാദിപ്പിക്കാനുമാവും. രണ്ട് എഞ്ചിനുകൾക്കും 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ലഭിക്കുന്നുണ്ട്.
കരുത്തുറ്റ ഡ്രൈവ്ട്രെയിൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, മെക്കാനിക്കൽ ലോക്കിംഗ് ഡിഫറൻഷ്യൽ, ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ ട്രാൻസ്ഫർ കേസ് തുടങ്ങിയ നൂതന സവിശേഷതകളെല്ലാം മഹീന്ദ്ര ഥാറിന്റെ ഫോർവീൽ ഡ്രൈവ് പതിപ്പിനുണ്ട്. ഇനി RWD ഥാറിന്റെ കാര്യത്തിലേക്ക് വന്നാൽ XUV300, മറാസോ എംപിവി എന്നിവയിൽ കാണുന്ന ചെറിയ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. D117 ഡീസൽ എഞ്ചിന് 117 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കാനാവും.
കൂടാതെ ഓട്ടോമാറ്റിക് ഗിയർബോക്സോടുകൂടിയ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഥാറിന്റെ RWD വകഭേദത്തിൽ തെരഞ്ഞെടുക്കാനാവും. 2020-ൽ പുത്തൻ ഥാർ ഇറക്കിയതു മുതൽ മഹീന്ദ്ര വാഹനങ്ങൾക്ക് പ്രത്യേക ഇമേജാണുള്ളത്. നിലവിൽ 9.99 ലക്ഷം മുതൽ 16.49 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്.
2020 അവസാനത്തിൽ ലോഞ്ച് ചെയ്തതുമുതൽ, ഇതുവരെ വാഹനം ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചു. കമ്പനിയ്ക്ക് ഇപ്പോൾ ഥാർ ത്രീ ഡോറിന്റെ 58,000 -ലധികം പെൻഡിംഗ് ഓർഡറുകളാണുള്ളത്. ഏകദേശം 3 ലക്ഷം കാറുകളുടെ പെൻഡിംഗ് ഓർഡർ ലിസ്റ്റാണ് മഹീന്ദ്രയുടെ പക്കൽ ഇപ്പോഴുള്ളത്. ഇതിൽ, ഏറ്റവും ഉയർന്ന പെൻഡിംഗ് ഓർഡർ സ്കോർപിയോ റേഞ്ചിനാണ്, അതിന് പിന്നാലെ XUV700 ഉം ഥാർ ത്രീ ഡോർ പതിപ്പുമുണ്ട്.
ഥാർ ഫൈവ് ഡോർ പതിപ്പിനെക്കുറിച്ച് പറയുമ്പോൾ, ഇത് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാവും അതോടൊപ്പം രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളും ഇതിന് ലഭിക്കും. ലുക്സിന്റെ കാര്യത്തിൽ, ഫൈവ്-ഡോർ ഥാർ അതിന്റെ ത്രീ ഡോർ പതിപ്പിന് സമാനമായിരിക്കും. സ്കോർപിയോ N -ൽ കാണുന്ന അതേ ലാഡർ ഓൺ ഫ്രെയിം ഷാസിയിലാണ് ഥാർ ഫൈവ് ഡോർ ഒരുങ്ങുന്നത്.


Click it and Unblock the Notifications








