തെലങ്കാനയിൽ പുത്തൻ ഇവി ഹബ് തുടങ്ങാൻ പദ്ധതിയുമായി മഹീന്ദ്ര

മഹീന്ദ്ര തങ്ങളുടെ പുതിയ മോഡലുകൾ നിർമിക്കാനായി തെലങ്കാനയിൽ പുതിയ പ്ലാൻ നിർമിക്കാനുളള പദ്ധതിയിലാണ്. ഇരുവരും തമ്മിൽ ഒപ്പുവച്ച കരാർ പ്രകാരം മഹീന്ദ്ര എട്ട് വർഷത്തിനുള്ളിലാണ് ഫണ്ട് നിക്ഷേപിക്കുക. XUV 400 ഇലക്ട്രിക് എസ്‌യുവി പോലുള്ള പാസഞ്ചർ വാഹനങ്ങളാണ് ഈ സൗകര്യത്തിലൂടെ നിർമ്മിക്കുക എന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ നിലവിലുള്ള സഹീറാബാദ് പ്ലാന്റ് വികസിപ്പിക്കുന്നതിനുള്ള അനുമതിക്ക് വേണ്ടിയും സംസ്ഥാന സർക്കാരിനോട് മഹീന്ദ്രയുടെ അപേക്ഷ നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡിസംബറിൽ മഹാരാഷ്ട്രയിലെ പൂനെയിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി ഒരു പുതിയ നിർമ്മാണ കേന്ദ്രം തുറക്കുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. പുതിയ ഇവി സൗകര്യത്തിനായി മഹീന്ദ്ര 10,000 കോടി രൂപയാണ് നിക്ഷേപിക്കുക, അത് മാത്രമല്ല മഹാരാഷ്ട്ര സർക്കാരിന്റെ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള വ്യാവസായിക പ്രോത്സാഹന പദ്ധതിക്ക് കീഴിലാണ് നിക്ഷേപം അനുവദിച്ചിരിക്കുന്നത് എന്നതാണ് പ്രധാന കാര്യം.

തെലങ്കാനയിൽ പുത്തൻ ഇവി ഹബ് തുടങ്ങാൻ പദ്ധതിയുമായി മഹീന്ദ്ര
അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ അഞ്ച് ഇലക്ട്രിക് കാറുകൾ കൂടി അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നതിനാൽ മഹീന്ദ്ര അതിന്റെ ഇവി പ്ലാനുകൾ വേഗത്തിലാക്കാൻ വേണ്ടിയാണ് ഫണ്ടിംഗ് പെട്ടെന്ന് തന്നെ വർദ്ധിപ്പിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ സമീപകാലത്തെ ഇവി ശ്രേണിയിലുളള വികസനം, ഇന്ത്യയിലെ നിലവിലെ ഇവി വിപണിയിൽ മുൻനിരയിലുള്ള ടാറ്റ മോട്ടോഴ്‌സിനെ തറ പറ്റിക്കാനാണ് ശ്രമം. നെക്സോൺ ഇവി, ടിയാഗോ ഇവി, ടിഗോർ ഇവി എന്നിവയ്‌ക്കൊപ്പം, വിപണി വിഹിതത്തിന്റെ നാലിലൊന്ന് വിഹിതവുമായിട്ടാണ് ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിലെ ഫോർ വീലർ ഇവിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നത്.

മഹീന്ദ്രയുടെ വരാനിരിക്കുന്ന ബോൺ-ഇലക്‌ട്രിക് എസ്‌യുവികളെ XUV.e, BE എന്നിങ്ങനെ രണ്ട് വ്യത്യസ്ത ബ്രാൻഡ് നെയിമുകൾക്ക് കീഴിൽ തരംതിരിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇവയെല്ലാം ഒരേ INGLO പ്ലാറ്റ്‌ഫോം പങ്കിടുന്നു. മഹീന്ദ്ര XUV.e ശ്രേണിയിൽ XUV.e8, XUV.e9 എന്നിവ ഉൾപ്പെടുന്നു. XUV.e8 പ്രധാനമായും XUV700 -ന്റെ ഇലക്ട്രിക് പതിപ്പാണ്. 2024 ഡിസംബറിൽ ബ്രാൻഡ് ഷെഡ്യൂൾ ചെയ്തിട്ടുള്ള ആദ്യ ലോഞ്ചാണിത്. XUV.e8 -ന് 4740 mm നീളവും 1900 mm വീതിയും 1760 mm ഉയരവും 2762 mm വീൽബേസും ഉണ്ട്.

ജനുവരിയില്‍ XUV400 ഇവി വിപണിയില്‍ എത്തിച്ചതിന് പിന്നാലെ മഹീന്ദ്ര അവരുടെ ഭാവി ഇലക്ട്രിക് എസ്‌യുവികളുടെ ശ്രേണി ആദ്യമായി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ബ്രിട്ടനിലെ മഹീന്ദ്ര അഡ്വാന്‍ഡ്ഡ് ഡിസൈന്‍ യൂറോപ്പിന്റെ തലസ്ഥാനത്ത് വെച്ചായിരുന്നു ഇവയുടെ അവതരണം. മഹീന്ദ്രയുടെ ബോണ്‍ ഇലക്ട്രിക് (BE) സീരീസ് ഇതാ ഇപ്പോള്‍ ഇന്ത്യയില്‍ എത്താന്‍ പോകുകയാണ്. മഹീന്ദ്ര ഇന്ത്യ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഇതിന്റെ ടീസര്‍ പുറത്തുവിട്ടു. 2023 ഫെബ്രുവരി 10-ന് ഹൈദരാബാദില്‍ നടക്കുന്ന മഹീന്ദ്ര ഇവി ഫാഷന്‍ ഫെസ്റ്റിവലില്‍ BE ശ്രേണിയിലുള്ള ഇലക്ട്രിക് എസ്‌യുവികള്‍ പ്രദര്‍ശിപ്പിക്കും.

ഔഡിയുടെ Q4 e-ട്രോണ്‍, Q4 സ്‌പോര്‍ട്ട്ബാക്ക് e-ട്രോണ്‍, Q5 e-ട്രോണ്‍ എന്നിവ ഈ പ്ലാറ്റ്‌ഫോമിലാണ് ഒരുക്കിയിരിക്കുന്നത്. കുപ്രയുടെ ബോണ്‍, ഉടന്‍ വരാന്‍ പോകുന്ന അര്‍ബന്‍ റിബല്‍, ടവസ്‌കാന്‍ എന്നിവയിലും ഈ പ്ലാറ്റ്‌ഫോം കാണാം. ഒപ്പം തന്നെ സ്‌കോഡയുടെ എന്യാക് iV, എന്യാക് കൂപ്പെ iV യൂറോപ്പ്യന്‍ വിപണി ലക്ഷ്യം വെച്ചെത്തുന്ന ഫോര്‍ഡിന്റെ വരാനിരിക്കുന്ന രണ്ട് ഇവികള്‍, ഫോക്സ്വാഗന്റെ ID.3, ID.4, ID.5, ID.6, ID. ബസ്സ്, ID. ബസ്സ് കാര്‍ഗോ എന്നിവയിലും ഇത് കാണാം.

ഇതിനെല്ലാം പുറമേ ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസുക്കി 5 ഡോര്‍ ജിംനി കൂടി അവതരിച്ചതോടെ ഇന്ത്യന്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി സെഗ്‌മെന്റില്‍ വന്‍ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഥാര്‍ 5 ഡോറുമായി മഹീന്ദ്രയും ഗൂര്‍ഖയുടെ 5 ഡോര്‍ പതിപ്പുമായി ഫോഴ്‌സും കൂടി എത്തുന്നതോടെ അങ്കത്തട്ടില്‍ തീപാറുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല

5 ഡോര്‍ പതിപ്പിന്റെ ലോഞ്ചിന് മുമ്പായി വില കുറഞ്ഞ ഒരു ഥാര്‍ മോഡല്‍ മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം തുടക്കത്തിലാണ് മഹീന്ദ്ര റിയര്‍-വീല്‍ ഡ്രൈവ് (RWD) ഥാറിന്റെ വിലപ്രഖ്യാപിച്ചത്. ബേസ് വേരിയന്റിന് 9.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഥാര്‍ RWD ലോഞ്ചായത്. ടോപ് സ്‌പെക്ക് മോഡലിന് 13.49 ലക്ഷം രൂപ വരെ ഇതിന്റെ വില ഉയരുന്നു. ഇതിനോടകം ജനപ്രിയമായിക്കഴിഞ്ഞ മോഡലിന്റെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ് മഹീന്ദ്ര ഇപ്പോള്‍.

More from DriveSpark

Article Published On: Saturday, February 11, 2023, 12:43 [IST]
English summary
Mahindra and mahindra planning to start ev planning in telangana huge amount invested
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X