മഹീന്ദ്രയിൽ ഒരു കുമാരസംഭവം! ഇന്ത്യൻ ടെസ്‌ലയിൽ മതിമറന്ന് കേന്ദ്രമന്ത്രി; ഇനി എന്നാണാവോ പിണറായിയുടെ ഊഴം?
പുതുതായി അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്രയുടെ BE 6, XEV 9E ഇലക്ട്രിക് എസ്‌യുവികൾ കാണുന്ന എല്ലാവരെയും ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് വാസ്തവമാണ്. അടുത്തിടെ, ബഹുമാനപ്പെട്ട കേന്ദ്ര ഘന വ്യവസായ മന്ത്രി H.D. കുമാരസ്വാമിയും XEV 9E -യിൽ ആകൃഷ്ടനായി. BE 6 -നൊപ്പം ഈ കൂപ്പെ എസ്‌യുവിയും നിർമ്മാതാക്കൾ അദ്ദേഹത്തെ കാണിച്ചു, ലോകത്തിലെ ഏത് കാറുകളുമായും ഈ എസ്‌യുവികൾക്ക് എത് തരത്തിലും മത്സരിക്കാനാകുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. H.D. കുമാരസ്വാമിക്ക് മുമ്പ്, തമിഴ്‌നാട് മുഖ്യമന്ത്രി M.K. സ്റ്റാലിനും ഈ എസ്‌യുവിയുടെ പാർക്കിംഗ് മികവുകൾ കണ്ട് അതിൽ ആകൃഷ്ടനായിരുന്നു.
ഈ പുതിയ വീഡിയോയിൽ, മഹീന്ദ്ര XEV 9E ഇലക്ട്രിക് വാഹനം മൊത്തത്തിൽ നോക്കി കാണുന്ന H.D. കുമാരസ്വാമിയെ നമുക്ക് കാണാം. സർക്കാർ ഉദ്യോഗസ്ഥരും മഹീന്ദ്ര ഓട്ടോമോട്ടീവിലെ നിരവധി ഉന്നതതല എക്സിക്യൂട്ടീവുകളും അദ്ദേഹത്തെ ചുറ്റിപ്പറ്റിയിരിക്കുന്നതും കാണാം. BE 6, XEV 9E എന്നിവയിൽ ഒരു ടെസ്റ്റ റണ്ണും കേന്ദ്ര ഘന വ്യവസായ മന്ത്രി നടത്തി.

ടെസ്റ്റ് ഡ്രൈവിന് ശേഷം, ഈ വാഹനങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കാൻ കുമാരസ്വാമിയോട് വീഡിയോയിൽ ചോദിക്കുന്നതു നമുക്ക് കാണാം. മഹീന്ദ്ര ഓട്ടോമോട്ടീവ് ആരംഭിച്ചതിനുശേഷം ഇതുവരെ വളരെ ദൂരം പിന്നിട്ടിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. "ആത്മനിർഭർ ഭാരത്" എന്ന അജണ്ടയാണ് ബ്രാൻഡ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ലോകത്തിലെ ഏത് നിർമ്മാതാക്കളുടെയും വാഹനങ്ങളുമായി മത്സരിക്കാൻ കഴിയുന്ന തരത്തിൽ ഈ വാഹനങ്ങൾ വളരെ പുരോഗമിച്ചതാണ് എന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.
H.D. കുമാരസ്വാമിയെ കൂടാതെ, അടുത്തിടെ തമിഴ്‌നാട് മുഖ്യമന്ത്രി M.K. സ്റ്റാലിനും മഹീന്ദ്ര BE 6, XEV 9E എന്നീ എസ്‌യുവികൾ എക്സപീരിയൻസ് ചെയ്യാൻ നൽകിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയെ വളരെ അധികം അത്ഭുതപ്പെടുത്തുകയും മതിപ്പുളവാക്കുകയും ചെയ്തത് XEV 9E -യുടെ ഓട്ടോ പാർക്കിംഗ് സവിശേഷതയാണ്.

ഓൺലൈനിൽ പങ്കുവെച്ചിട്ടുള്ള ചെറു വീഡിയോയിൽ, XEV 9E ഒരു പുതിയ മഹീന്ദ്ര ഥാർ റോക്‌സ് എസ്‌യുവിക്കും BE 6 ഇലക്ട്രിക് എസ്‌യുവിക്കും ഇടയിൽ പാർക്ക് ചെയ്യുന്നത് കാണാം. ഡ്രൈവർ ഇല്ലാതെ ഈ എസ്‌യുവി പാർക്ക് ചെയ്യുന്നത് M.K. സ്റ്റാലിൻ വളരെ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചുകൊണ്ടിരുന്നു.
മഹീന്ദ്ര ഉദ്യോഗസ്ഥന്റെ കൈവശമുള്ള ഒരു താക്കോൽ വഴിയാണ് ഇത് നിയന്ത്രിക്കുന്നത് എന്നും അദ്ദേഹം കണ്ട് മനസിലാക്കി. ഒടുവിൽ, എസ്‌യുവി പാർക്ക് ചെയ്‌തതിനുശേഷം, XEV 9E എത്ര നന്നായിട്ടാണ് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പാർക്ക് ചെയ്‌തിരിക്കുന്നത് എന്ന് പരിശോധിക്കാൻ M.K. സ്റ്റാലിൻ പോവുന്നതായും കാണാം. ഈ സവിശേഷതയും വാഹനം മൊത്തത്തിലും അദ്ദേഹത്തെ വളരെയധികം ആകർഷിച്ചു.
ഇന്ത്യയ്ക്കുള്ളിൽ മാത്രമല്ല ഇന്ത്യയുടെ പുറത്തും BE 6, XEV 9E ഇലക്ട്രിക് എസ്‌യുവികൾക്ക് വളരെയധികം ഫാൻബേസാണുള്ളത് എന്ന് വെബ്ബിൽ ഷെയർ ചെയ്യപ്പെടുന്ന പല വീഡിയോകളും വ്യക്തമാക്കുന്നു. നമ്മുടെ അയൽ രാജ്യമായ പാകിസ്ഥാനിലും അങ്ങ് ഇറ്റലിയിൽ വരേയും ഈ വാഹനങ്ങളുടെ ഡിസൈനും, ലുക്സിനും, ഫീച്ചറുകൾക്കും മികവുറ്റ കഴിവുകൾക്കും ഒട്ടനവധി ഫാൻസാണുള്ളത്.
ഇന്ത്യൻ ടെസ്‌ല എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന ഈ ഇവികൾ ഇതിനോടകം തന്നെ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ പുത്തൻ മാനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇവയുടെ വരവോടെ മറ്റ് പ്രമുഖ നിർമ്മാതാക്കളും അവയുടെ ഇവി മോഡലുകളും കടുത്ത കോംപറ്റീഷനും വളരെ അധികം സമ്മർദ്ദവുമാണ് നേരിടുന്നത്.


Click it and Unblock the Notifications







