റോഡ് പ്രസൻസിൽ ഫോർച്ച്യുണറിനോട് മുട്ടാൻ മഹീന്ദ്ര BE6ന് ആകുമോ, വീഡിയോ കണ്ടാൽ മനസിലാകും
മഹീന്ദ്ര തങ്ങളുടെ ഇലക്ട്രിക് മോഡലുകൾ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായിട്ടും വിപണയിൽ തങ്ങളുടേതായ മുദ്ര പതിപ്പിക്കുന്നതിനും വേണ്ടിയാണ് രണ്ട് പുലികുട്ടികളെ ഇറക്കി വിട്ടത്. രണ്ട് മോഡലുകളിൽ ജനശ്രദ്ധ നേടിയ മോഡലാണ് മഹീന്ദ്ര BE6. മുന്‍വശത്ത് C- ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാണ് ആദ്യം ശ്രദ്ധയാകര്‍ഷിക്കുക. ഷോര്‍ട്ട് ഫ്രണ്ട് എന്‍ഡ്, മസ്‌കുലാര്‍ & ഫ്‌ലെയര്‍ഡ് വീലര്‍ച്ചുകള്‍, കൂപ്പെ ടൈപ്പ് റൂഫ് സ്‌റ്റൈല്‍, 18 ഇഞ്ച് അലോയി വീലുകള്‍ എന്നിവയാണ് ഇലക്ട്രിക് എസ്യുവിയുടെ മറ്റ് പ്രധാന എക്സ്റ്റീരിയര്‍ സവിശേഷതകള്‍. 20 ഇഞ്ച് വീലുകള്‍ ഓപ്ഷനലായി തെരഞ്ഞെടുക്കാം. പിന്‍വശത്തെ ഡോറിന് അടുത്തായി വീല്‍ ആര്‍ച്ചില്‍ കൂപ്പെ എസ്‌യുവിയുടെ ചാര്‍ജിംഗ് പോയിന്റ് വെളിപ്പെടുത്തുന്ന പാനലുണ്ട്.
കൂപ്പെ ശൈലിയിലുള്ള റൂഫ് പൂര്‍ണ്ണമായും ഒരു ലാമിനേറ്റഡ് ഗ്ലാസ് യൂണിറ്റാണ് എന്നത് ശ്രദ്ധേയമാണ്. പിന്നില്‍ അത് വളയുന്നിടത്ത് ട്വിന്‍ സ്പോയിലറുകളും കാണാം. അകത്തേക്ക് കയറിയാല്‍ ഫൈറ്റര്‍ പൈലറ്റിന്റെ കോക്പിറ്റില്‍ ഇരിക്കുന്ന അനുഭവമാണ്. BE6ന് INGLO സ്‌കേറ്റ്ബോര്‍ഡ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവിക്ക് 2,775mm വീല്‍ബേസുണ്ട്.

4,371mm നീളവും 1,907mm വീതിയും 1,627mm ഉയരവുമുള്ള 6e 207mm ഗ്രൗണ്ട് ക്ലിയറന്‍സും 10 മീറ്റര്‍ ടേണിംഗ് സര്‍ക്കിളും വാഗ്ദാനം ചെയ്യുന്നു. 59kWh അല്ലെങ്കില്‍ 79kWh ഓപ്ഷന്‍ ബാറ്റി പായ്ക്ക് ഓപ്ഷനില്‍ മഹീന്ദ്ര BE6 തെരഞ്ഞെടുക്കാം. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മഹീന്ദ്ര BE6 ഒരു ടൊയോട്ട ഫോർച്ച്യൂണറിൻ്റെ അടുത്ത് കൂടി പോകുന്നതാണ്. രണ്ട് വാഹനങ്ങളുടേയും റോഡ് പ്രസൻസ് വളരെ വ്യക്തമായി മനസിലാക്കാൻ സാധിക്കുന്നുണ്ട്.
ടൊയോട്ട ഫോർച്യൂണർ ഇപ്പോഴും 2 എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്. ആദ്യത്തേതിൽ 2.7 ലിറ്റർ പെട്രോൾ എഞ്ചിനാണ് വരുന്നത്. ഇത് പരമാവധി 186 bhp കരുത്തിൽ 245 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. രണ്ടാമത്തേത് 2.8 ലിറ്റർ ഡീസൽ എഞ്ചിനാണ് ഫോർച്യൂണറിലുള്ളത്. 204 bhp പവറിൽ 500 Nm torque നൽകാൻ കഴിയുന്ന രണ്ട് എഞ്ചിൻ ഓപ്ഷനുകളും മാനുവൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളോടെയാണ് വരുന്നത്.
33.43 ലക്ഷം മുതൽ 51.44 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന ടൊയോട്ട ഫോർച്യൂണർ ഫീച്ചറുകളാലും സമ്പന്നമാണ്. എസ്‌യുവിയിൽ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 18 ഇഞ്ച് അലോയ് വീലുകൾ, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, വയർലെസ് ചാർജിംഗ്, സുരക്ഷയ്ക്കായി വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, 7 എയർബാഗുകൾ എന്നിവയും ജാപ്പനീസ് വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്.
2009-ൽ അവതരിപ്പിച്ചതു മുതൽ ടൊയോട്ട ഫോർച്യൂണർ ഇന്ത്യൻ വിപണിയിലെ സുപ്രധാന മോഡലുകളിൽ ഒന്നാണ്. ഈ വർഷം പുതുതലമുറയിലേക്ക് ചേക്കേറാൻ പോവുകയാണ് ഫോർച്യൂണർ എന്ന വാർത്തയും പ്രചരിക്കുന്നുണ്ട്. എസ്‌യുവിക്ക് പുറമെ ഡിസംബറിൽ തന്നെ ഹൈക്രോസിന്റെ വിലയും കമ്പനി നവീകരിച്ചിരുന്നു. BE6-ലേക്ക് വന്നാൽ 59kWh ബാറ്ററി ഒറ്റ ചാര്‍ജില്‍ 535 കിലോമീറ്റര്‍ (MIDC) റേഞ്ച് നല്‍കുന്നു. 140kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 20 മിനിറ്റിനുള്ളില്‍ 20% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാം.
എസി ചാര്‍ജര്‍ ഉപയോഗിച്ച് 8.7 മണിക്കൂറില്‍ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാം. 7.2kW ഓപ്ഷനോ 6 മണിക്കൂറിനുള്ളില്‍ ചാര്‍ജാകുന്ന 11kW ചാര്‍ജറോ നിങ്ങള്‍ക്ക് ലഭിക്കും. വലിയ 79kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 682 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. 175kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ കണക്റ്റ് ചെയ്താല്‍ 20 മിനിറ്റില്‍ 20-80% വരെ ചാര്‍ജ് ചെയ്യാം. 7.2kW ചാര്‍ജര്‍ ഫുള്‍ചാര്‍ജിന് 11.7 മണിക്കൂര്‍ എടുക്കും. 11kW ചാര്‍ജര്‍ അത് എട്ട് മണിക്കൂറായി കുറയ്ക്കും. രണ്ട് ബാറ്ററി പാക്കുകളും BYD യുടെ ബ്ലേഡ് ടെക്കും LFP കെമിസ്ട്രിയും ഉപയോഗിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








