വണ്ടി കൈയിൽ കിട്ടിയാൽ ഇത് ചെയ്യാതെ ഒരു സമാധാനവുമില്ല; മഹീന്ദ്ര BE6 -ൽ ഉടമ ചെയ്തത് കണ്ടോ
ഏതൊരു വാഹനം വാങ്ങിയാലും അതിൽ കുറച്ച് മോഡിഫിക്കേഷൻ, അതായത് അലോയ് വീലുകൾ, ലൈറ്റുകൾ അങ്ങനെ നിയമം വിരുദ്ധമല്ലാത്ത ആക്സസറീസ് ചെയ്യുന്നത് പതിവാണ്. എന്നാൽ ഇലക്ട്രിക് വാഹനങ്ങളിൽ അത്തരത്തിലൊരു മോഡിഫിക്കേഷനുകൾ ചെയ്തിരിക്കുന്നത് കുറവാണ്.മഹീന്ദ്രയുടെ BE6 ഇവിയിൽ ഒരു ഉടമ അഫ്റ്റർ മാർക്കറ്റ് അലോയ് വീലുകൾ ഘടിപ്പിച്ചിരിക്കുകയാണ്. കാർ ഡെക്കർ ഒഫീഷ്യൽ തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. AD വീൽസ് എന്ന ബ്രാൻഡിൽ നിന്നുള്ള 19 ഇഞ്ച് ആഫ്റ്റർമാർക്കറ്റ് വീലുകളാണ് ഉടമ തിരഞ്ഞെടുത്തിരിക്കുന്നത്. പുതിയ അലോയ് വീലുകൾ വന്നതോടെ വാഹനത്തിൻ്റെ മൊത്തത്തിലുളള ലുക്ക് തന്നെ മാറ്റാൻ സഹായിച്ചിട്ടുണ്ട്.
മഹീന്ദ്ര BE 6 ഇലക്ട്രിക് എസ്‌യുവിയുടെ വില 18.90 ലക്ഷം മുതല്‍ 26.90 ലക്ഷം രൂപ വരെയാണ്. എക്‌സ്‌ഷോറൂം വിലകളാണിത്. കാറിന്റെ ഉയര്‍ന്ന വേരിയന്റായ പായ്ക്ക് 3-യുടെ ഡെലിവറി മാത്രമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത് എന്നതിനാല്‍ ബ്ലെസ്‌ലിയും അത് തന്നെയായിരിക്കും വാങ്ങിയിട്ടുണ്ടാകുക. ഇവിയുടെ ടോപ് സ്‌പെക് വേരിയന്റ് നിരത്തിലെത്തിക്കാന്‍ ഏകദേശം 30 ലക്ഷം രൂപയോളമാകും.

മഹീന്ദ്രയുടെ ബോണ്‍-ഇലക്ട്രിക് കാറുകളില്‍ ആദ്യത്തേതാണ് ഈ എസ്‌യുവി. സ്ലിമ്മും അഗ്രസീവുമായ ഫ്രണ്ട് ഫാസിയയുമായി വരുന്ന ഇവിക്ക് ഒരു അത്‌ലറ്റിക് ലുക്കുണ്ട്. പിന്നില്‍, എല്‍ഇഡി ലൈറ്റ്ബാര്‍ കണക്റ്റ് ചെയ്ത എല്‍ഇഡി ടെയില്‍ലൈറ്റുകളും ഒരു സ്പ്ലിറ്റ് റിയര്‍ സ്പോയിലറും BE 6 ഇവിയില്‍ ഉണ്ട്. സ്റ്റാന്‍ഡേര്‍ഡായി 19 ഇഞ്ച് എയറോ-ഒപ്റ്റിമൈസ് ചെയ്ത വീലുകളാണ് ഇത് ഉപയോഗിക്കുന്നത്.
BE 6 ഇലക്ക്ട്രിക് എസ്‌യുവിയുടെ താഴ്ന്ന വേരിയന്റുകളില്‍ 228 bhp പവറും പരമാവധി 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. അതേസമയം ഉയര്‍ന്ന വേരിയന്റുകളില്‍ 282 bhp പവറില്‍ 380 Nm ടോര്‍ക്ക് വരെ നല്‍കാന്‍ കഴിവുള്ള മോട്ടോറുമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സജ്ജീകരിച്ചിരിക്കുന്നത്. 59kWh, 79kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാഹനം വരുന്നത്.
ഇവയ്ക്ക് സിംഗിള്‍ ചാര്‍ജില്‍ യഥാക്രമം 556 കിലോമീറ്റര്‍, 682 കിലോമീറ്റര്‍ എന്നിങ്ങനെയാണ് റേഞ്ച് നല്‍കാനാവുക. റേഞ്ച്, എവരിഡേ, റേസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും കാറിലുണ്ട്. മോഡലിന്റെ ബാറ്ററി പായ്ക്കിന് ലൈഫ് ടൈം വാറണ്ടിയും മഹീന്ദ്ര നല്‍കുന്നുണ്ട്. 175kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 20 മിനിറ്റിനുള്ളില്‍ ബാറ്ററികള്‍ 20 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും മഹീന്ദ്ര പറയുന്നു.
ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുമായി ഡ്യുവല്‍ 12.3 ഇഞ്ച് സ്‌ക്രീനുകള്‍, 2-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ്, ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, മെമ്മറി ഫംഗ്ഷനോടുകൂടിയ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, ഇന്‍-ബില്‍റ്റ് വൈ-ഫൈയുള്ള 5G കണക്റ്റിവിറ്റി, 16-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം എന്നീ ഫീച്ചറുകളും BE 6-ല്‍ സജ്ജീകരിച്ചിരിക്കുന്നു.

ബുക്കിംഗ് ആരംഭിച്ച ആദ്യ ദിനം തന്നെ 30,179 ഉപഭോക്താക്കളെ നേടി ഇലക്ട്രിക് എസ്‌യുവി ഇരട്ടകള്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. 2025 മാര്‍ച്ച് 20-നാണ് മഹീന്ദ്ര XEV 9e, BE 6 ഇലക്ട്രിക് എസ്‌യുവികളുടെ കസ്റ്റമര്‍ ഡെലിവറി ആരംഭിച്ചത്. നിലവില്‍ ഇവികളുടെ ടോപ് സ്‌പെക് പായ്ക്ക് ത്രീ വേരിയന്റുകളുടെ വിതരണം മാത്രമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഉയര്‍ന്ന വിലയുണ്ടായിട്ടും ഈ മോഡലുകള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ വരി നില്‍ക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








