കൺവേർഷൻ്റെ ഭയാനകമായ വേർഷൻ കണ്ടോ; ബൊലേറോയിൽ നിന്ന് ജി വാഗണിലേക്ക് മാറിയ ഒടിവിദ്യ

ഇന്ത്യയിൽ ഒരു വാഹനം കൺവേർട്ട് ചെയ്യുക എന്നത് വളരെ സാധാരണമായ കാര്യമാണ്. എന്നാൽ ചിലപ്പോഴൊക്കെ കൺവേർഷൻ കണ്ട് കണ്ണുത്തളളി പോകാറുണ്ട് എന്നതാണ് സത്യം. ചെറിയ മാറ്റങ്ങളിൽ തുടങ്ങി വാഹനത്തിൻ്റെ ബ്രാൻഡ് തന്നെ മാറ്റി കളയുന്ന വിരുതൻമാരുണ്ട് നമ്മുടെ രാജ്യത്ത്. അത്തരത്തിലൊരു കൺവേർഷൻ വീഡിയോ ആണ് നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. മഹീന്ദ്ര ബൊലേറോ എന്ന മോഡൽ ഏതൊരാൾക്കും താൽപ്പര്യമുളളതാണ്, പ്രത്യേകിച്ച് ഹൈറേഞ്ചുകളിലും കൃഷിക്കാർക്കിടയിലും ഫാൻസുണ്ട്. കൂടുതൽ ആളുകളെ കയറ്റാൻ സാധിക്കുമെന്നത് തന്നെയാണ് വാഹനത്തിൻ്റെ പ്ലസ് പോയിൻ്റ്. എന്നാൽ ബൊലേറോയിൽ നിന്ന് മെർസിഡീസ് ബെൻസ് ജി വാഗണിലേക്ക് ഒരു മാറ്റം ആയാലോ.

ഇൻസ്റ്റാഗ്രാമിൽ റോയൽക്ലബ് ദില്ലിയുടെ പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബൊലേറോ മൊത്തത്തിൽ ബോഡി പൊളിച്ചതിന് ശേഷം ജി വാഗണിലേക്കുളള മാറ്റം കൃത്യമായി വീഡിയോയിൽ കാണിക്കുന്നുണ്ട്. ഗ്രില്ലുകളും,ബെൻസിൻ്റെ ട്രൈ-സ്റ്റാർ ലോഗോയും, വൃത്താകൃതിയിലുള്ള LED ഹെഡ്‌ലാമ്പുകൾക്കുള്ളിൽ സംയോജിപ്പിച്ച LED DRL-കൾ, ഐതിഹാസിക ബോണറ്റ്-മൗണ്ടഡ് ടേൺ ഇൻഡിക്കേറ്ററുകൾ, ബംപർ എല്ലാം ബെലേറോയിലേക്ക് ചേർത്തിട്ടുണ്ട്.

പുറം ഭാഗത്തെ മാറ്റങ്ങൾ കൊണ്ട് കൺവേർഷൻ അവസാനിക്കുന്നില്ല കേട്ടോ. അകത്തും ജി വാഗണിലേത് പോലത്തെ സംവിധാനങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. രാജ്യത്ത് ഇത്തരം കൺവേർഷൻ നിയമവിരുദ്ധമാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. പ്രത്യേകിച്ച് ജി വാഗൺ പോലെയൊരു വാഹനത്തിലേക്ക് ബോലേറോയിൽ നിന്ന് മാറണമെങ്കിൽ അത് ചില്ലറ കാര്യമല്ല. സോഷ്യൽ മീഡിയയിൽ സംഭവം വൈറലാകുമെങ്കിലും മോട്ടോർ വാഹന വകുപ്പ് ചിലപ്പോൾ പണി കിട്ടിയേക്കും.

ജി വാഗണിൻ്റെ മറ്റ് വിശദാംശങ്ങളിലേക്ക് നോക്കിയാൽ ജര്‍മന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഐക്കണിക് മോഡലുകളില്‍ ഒന്നാണ് ജി-വാഗണ്‍. ബ്രാന്‍ഡ് ഇതിനെ G-ക്ലാസ് എന്ന് വിശേഷിപ്പിക്കുന്നു. G400d (ഡീസല്‍), G63 AMG എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ എസ്‌യുവി ഇന്ത്യയില്‍ വാങ്ങാം. G400d AMG ലൈന്‍, G400d അഡ്വഞ്ചര്‍ എഡിഷനുകള്‍ എന്നിവയ്ക്ക് 2.55 കോടി രൂപയാണ് ഇന്ത്യയിലെ പ്രാരംഭ എക്സ്-ഷോറൂം വില.

നികുതികളും ഇന്‍ഷൂറന്‍സ് അടക്കമുള്ള മറ്റ് നിരക്കുകളും കൂടി ചേരുമ്പോള്‍ ആഡംബര എസ്‌യുവി നിരത്തിെലത്തിക്കാന്‍ 3 കോടിക്ക് മുകളില്‍ മുടക്കുണ്ട്. 326 bhp പവറും 700 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 3.0 ലിറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് മെര്‍സിഡീസ് G 400d എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.

പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 6.4 സെക്കന്‍ഡിനുള്ളില്‍ എസ്‌യുവി പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ വേഗത കൈവരിക്കും. ലാഡര്‍-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയുള്ള പുതിയ ജി-വാഗണില്‍ ഓഫ്-റോഡ് ഡ്രൈവിംഗ് സജ്ജീകരണത്തെ കൂടുതല്‍ സഹായിക്കുന്നതിനായി പ്രത്യേക 'ജി-മോഡ്' സജ്ജീകരിച്ചിരിക്കുന്നു. എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് 241 മില്ലീമീറ്ററും വാട്ടര്‍ വേഡിംഗ് കപ്പാസിറ്റി 700 മില്ലീമീറ്ററുമാണ്. അപ്രോച്ച് ഡിപാര്‍ചര്‍ ആംഗിളുകള്‍ യഥാക്രമം 30.9, 29.9 ഡിഗ്രിയാണ്.

Take a Poll

ആപ്പിള്‍ കാര്‍പ്ലേ പോലുള്ള കണക്റ്റിവിറ്റി ഫീച്ചറുകള്‍, പ്രീമിയം നാപ്പാ ലെതറില്‍ പൊതിഞ്ഞ മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, സ്ലൈഡിംഗ് സണ്‍റൂഫ്, മെമ്മറി ഫംഗ്ഷനുകളുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 3-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം, എയര്‍ പ്യൂരിഫയര്‍ എന്നിവയടക്കം ക്യാബിന്‍ അനുഭവം ഉയര്‍ത്തിയാണ് എസ്‌യുവിയുടെ പുതിയ തലമുറ പതിപ്പ് എത്തുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

FAQs
കേരളത്തിൽ വാഹന മോഡിഫിക്കേഷൻ നിയമവിരുദ്ധമാണോ?

മോട്ടോർ വാഹന വകുപ്പ് നിയമമനുസരിച്ച് സ്റ്റോക്ക് വാഹനങ്ങളുടെ നിർമാതാക്കൾ നിഷ്കർശിച്ചിരിക്കുന്ന അളവിലും വലിപ്പത്തിലും മാറ്റം വരുത്താത്ത മോഡിഫിക്കേഷനുകൾക്ക് നിയമസാധുത ലഭിച്ചേക്കാം

DriveSpark Automotive

More from DriveSpark

Article Published On: Friday, March 14, 2025, 11:47 [IST]
English summary
Mahindra bolero converted to mercedes benz g wagon for 5 lakhs video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X