തകർന്നു തരിപ്പണമായാലും തിരിച്ചു വരും, മഹീന്ദ്ര ബൊലെറോയുടെ കിടിലൻ മോഡിഫിക്കേഷൻ വീഡിയോ വൈറൽ
മഹീന്ദ്ര ബൊലെറോ എന്ന് കേൾക്കുമ്പോൾ ആദ്യം കണ്ണിലേക്ക് വരുന്നത് പൊലീസ് മാമൻമാരുടെ വണ്ടിയാണ്. എന്നാൽ ഓഫ്റോഡ് പ്രേമികളുടെ ഇഷ്ട വാഹനം കൂടിയാണ് ഇത്. ഇന്നും, രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മഹീന്ദ്ര ബൊലേറോയുടെ 4×4 പിക്കപ്പ് പതിപ്പ് ലഭിക്കുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മോഡിഫൈ ചെയ്ത മഹീന്ദ്ര ബൊലേറോ 4×4 എസ്‌യുവികളുടെ വീഡിയോയും ചിത്രങ്ങളും വൈറലായിട്ടുണ്ട്. റോഡിൽ ഒരു ട്രക്കിൽ ഇടിച്ച മഹീന്ദ്ര ബൊലേറോ പിന്നീട് മോഡിഫൈ ചെയ്ത് പഴയതിലും ഭംഗിയാക്കിയിരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ബൊലെറോയുടെ ഉടമ തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ആദ്യത്തെ വീഡിയോയിൽ, അപകടത്തിൽപ്പെട്ട ഒരു മഹീന്ദ്ര ബൊലേറോ 4×4 എസ്‌യുവി കാണാൻ സാധിക്കുന്നുണ്ട്. എസ്‌യുവി ഒരു ട്രക്കിൽ ഇടിക്കുകയും ബൊലേറോയുടെ മുൻഭാഗം പൂർണമായും തകരുകയും ചെയ്തിരുന്നു. വലതുവശത്തെ ഫെൻഡർ, ഹെഡ്‌ലാമ്പുകൾ, മുൻ ഗ്രിൽ, ബോണറ്റ്, അലോയ് വീലുകൾ, ടയറുകൾ എന്നിവയെല്ലാം കേടാകുകയും ചെയ്തിരുന്നു.

അപകടസ്ഥലത്ത് നിന്ന് കാർ വലിച്ചിറക്കി ഒരു വർക്ക്ഷോപ്പിന് പുറത്ത് നിർത്തിയിരിക്കുന്നത് വീഡിയോയിൽ കാണാം. ബൊലേറോ 4×4 അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോയി. എസ്‌യുവിയുടെ യഥാർത്ഥ നിറം വെള്ളിയായിരുന്നു. അപകടത്തിന് ശേഷം, വേറൊരു ഷേഡ് നൽകാൻ ഉടമ തീരുമാനിക്കുകയായിരുന്നു. ബൊലേറോയുടെ മുൻഭാഗം പൂർണമായും മാറ്റി സ്ഥാപിക്കുകയും. മുൻവശത്തെ ഗ്രിൽ, ഫെൻഡറുകൾ, ബോണറ്റ് എന്നിവയെല്ലാം അറ്റകുറ്റപ്പണി നടത്തുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്തതായി വീഡിയോയിൽ കാണാം കഴിയുന്നുണ്ട്.
അപകടത്തിന് ശേഷം തകരാറുകൾ എല്ലാം പരിഹരിച്ച് വാഹനം കൂടുതൽ മസ്കുലർ ലുക്കിലേക്ക് മാറ്റാൻ ഉടമയ്ക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ വിൽപ്പനയിലുള്ള മഹീന്ദ്രയുടെ ഏറ്റവും പഴയ മോഡലാണ് ബൊലേറോ. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു അടുത്ത തലമുറ പതിപ്പ് 2026-ഓടെ അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിനോടെയെത്തുന്ന ബൊലേറോയ്ക്ക് ഒരു മാനുവൽ ഗിയർബോക്സ് ഓപ്ഷൻ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്.

ബൊലേറോ നിയോ സവിശേഷവും പരുക്കൻതുമായ ലാഡർ-ഫ്രെയിം കോംപാക്‌ട് എസ്‌യുവിയാണ്. 7 പേർക്ക് സഞ്ചരിക്കാനാവുന്ന വാഹനത്തിന് 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് വിപണിയിൽ എത്തുന്നത്. റിയർ വീൽ ഡ്രൈവ് ഓപ്ഷനുമായി വരുന്ന സെഗ്മെന്റിലെ ഒരേയൊരു വണ്ടിയാണ് ഇതെന്നതും ഹൈലൈറ്റാണ്.
2020-ൽ പുത്തൻ ഥാർ ഇറങ്ങിയതു മുതൽ മഹീന്ദ്രയുടെ മോഡലുകൾക്ക് പുത്തനൊരു ഇമേജാണുള്ളത്. ഇതുമുതലെടുക്കാൻ ബൊലേറോയ്ക്കും സാധിക്കും. എന്തായാലും കമ്പനി പുതുതലമുറ മോഡലിനായുള്ള പണിയിപ്പോൾ തുടങ്ങിയിരിക്കുകയാണ്. ഏത് സാഹസികതയ്ക്കും വിശ്വസിക്കാവുന്ന പങ്കാളിയായാണ് ബൊലേറോ അറിയപ്പെടുന്നത്. കഴിഞ്ഞ ദശകത്തിൽ സ്ഥിരതയാർന്ന വിൽപ്പന കണക്കുകൾ നേടുന്നതിനൊപ്പം നമ്മുടെ രാജ്യത്തെ ഗ്രാമീണ, നഗര വിപണികളിലും ഒരേപോലെ കഴിവു തെളിയിക്കാനും എംയുവിക്കായിട്ടുണ്ട്.
പുത്തൻ ബൊലേറോയ്ക്കായുള്ള പണികൾ തുടങ്ങിയെങ്കിലും 2026 ഓടെ മാത്രമായിരിക്കും അടുത്ത തലമുറ ബൊലേറോ അവതരിപ്പിക്കാൻ മഹീന്ദ്രക്കാവൂ. ഒരു പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും വണ്ടി പണിതെടുക്കുകയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. റിപ്പോർട്ടുകൾ പ്രകാരം ബൊലേറോയുടെ വരാനിരിക്കുന്ന പുതുതലമുറ U171 എന്ന് വിളിക്കപ്പെടുന്ന പുത്തൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
ഈ പുതിയ വാസ്തുവിദ്യയുടെ വികസനം വരും ദശകത്തിൽ 2,000 കോടിയിലധികം നിക്ഷേപത്തിലൂടെ ത്വരിതപ്പെടുത്തുമെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നത്. ചെലവ് ഉയർന്നതായി തോന്നുമെങ്കിലും ആഭ്യന്തര, അന്തർദേശീയ വിപണികൾക്കായി ഒന്നിലധികം പുതിയ മോഡലുകൾ സൃഷ്ടിക്കാൻ മഹീന്ദ്ര ഈ പ്ലാറ്റ്ഫോം ഉപയോഗിക്കും. എസ്‌യുവികളും പിക്കപ്പ് ട്രക്കുകളും ഉൾപ്പെടെയുള്ള മോഡലുകളാവും ഭാവിയിൽ ഇതിനെ അടിസ്ഥാനമാക്കി പണിയുക.


Click it and Unblock the Notifications








