കണ്ണഞ്ചിപ്പിക്കുന്ന പരിവർത്തനം! Nissan Jonga ആയി രൂപം മാറി Mahindra Bolero

അതുല്യവും, ഹാർഡ് ടു മിസ് പ്രൊഫൈലും ചരിത്രപരമായ പ്രാധാന്യവുമുള്ള നിസാൻ ജോംഗ, ഏതൊരു കാർ ശേഖരത്തിനും തികച്ചും ഒരു മുതൽ കൂട്ടാണ്. ഓഫ്-റോഡർ നിരവധി ദശാബ്ദങ്ങൾക്ക് മുമ്പ് ഇന്ത്യൻ സൈന്യത്തിന് വേണ്ടി നിർമ്മിച്ചതാണ്.

കണ്ണഞ്ചിപ്പിക്കുന്ന പരിവർത്തനം! Nissan Jonga ആയി രൂപം മാറി Mahindra Bolero

1999 വരെ ഈ വാഹനം സജീവമായിരുന്നു. ചുരുങ്ങിയ കാലത്തേക്ക് ജോംഗ സാധാരണക്കാർക്കും ലഭ്യമാക്കിയിരുന്നു. എന്നിരുന്നാലും, വിൽപ്പന കുറവായതിനാൽ സിവിലിയൻ വേരിയന്റ് പിന്നീട് നിർത്തലാക്കി.

കണ്ണഞ്ചിപ്പിക്കുന്ന പരിവർത്തനം! Nissan Jonga ആയി രൂപം മാറി Mahindra Bolero

നിലവിൽ, ജോംഗകൾക്ക് ആവശ്യക്കാരേറെയാണ്. നിരവധി പഴയ ജോംഗകൾ നവീകരിച്ച് പല കാർ പ്രേമികൾക്കും കളക്ടർമാർക്കും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ പ്രൊഡക്ഷൻ ഇല്ലാത്തതിനാൽ നിലവിലുള്ള കാർ പരിഷ്കരിച്ച് ജോംഗ ആക്കി മാറ്റുക എന്നതാണ് ഈ വാഹനം സ്വന്തമാക്കാനുള്ള മറ്റൊരു ഓപ്ഷൻ. ഇത്തരത്തിൽ പഞ്ചാബ് ആസ്ഥാനമായുള്ള മാൻ മോഡിഫയേർസ് ജോംഗയാക്കി മാറ്റിയ ഒരു മഹീന്ദ്ര ബൊലേറോയാണ് ഞങ്ങൾ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന പരിവർത്തനം! Nissan Jonga ആയി രൂപം മാറി Mahindra Bolero

ഡോണർ വാഹനം ബൊലേറോ ആണെന്ന് പറയാൻ പ്രയാസമുള്ള തരത്തിൽ കുറ്റമറ്റ രീതിയിലാണ് ഈ മോഡിഫിക്കേഷൻ പ്രൊജക്ട് നടപ്പിലാക്കിയിരിക്കുന്നത്. അവസാന വേർഷൻ യഥാർത്ഥ ജോംഗയുടെ കൃത്യമായ പകർപ്പാണ്.

കണ്ണഞ്ചിപ്പിക്കുന്ന പരിവർത്തനം! Nissan Jonga ആയി രൂപം മാറി Mahindra Bolero

ജോംഗ ലോഗോ, മെഷും സ്ലാറ്റുകളുമുള്ള ചതുരാകൃതിയിലുള്ള ഗ്രില്ല്, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ ഹുക്കുകൾ, ശക്തമായ വിഞ്ച് എന്നിവ വാഹനത്തിന്റെ ചില സിഗ്നേച്ചർ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

കണ്ണഞ്ചിപ്പിക്കുന്ന പരിവർത്തനം! Nissan Jonga ആയി രൂപം മാറി Mahindra Bolero

പോയിന്റിയായ ത്രികോണാകൃതിയിലുള്ള ബോണറ്റും ഇരട്ട ചതുരാകൃതിയിലുള്ള ഫ്ലാറ്റ് വിൻഡ്‌സ്‌ക്രീനും വാഹനത്തിനുണ്ട്. മുന്നിലെ നീണ്ടുനിൽക്കുന്ന കൂറ്റൻ ബമ്പറിന് അതിന്റെ പാത മുറിച്ചുകടക്കുന്ന ഏത് തരത്തിലുള്ള തടസ്സങ്ങളെയും നേരിടാൻ കഴിയുമെന്ന് തോന്നുന്നു.

കണ്ണഞ്ചിപ്പിക്കുന്ന പരിവർത്തനം! Nissan Jonga ആയി രൂപം മാറി Mahindra Bolero

ഒരു വിധത്തിൽ, പുതിയ പെഡസ്ട്രിയൻ സുരക്ഷാ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ ഇത് യഥാർത്ഥത്തിൽ കുറ്റകരമാണെന്ന് തോന്നുന്നു. വലിയ ഓഫ്-റോഡ് ടയറുകൾ വാഹനത്തിന്റെ ബാഡാസ് ക്യാരക്ടർ വർധിപ്പിക്കുന്നു.

കണ്ണഞ്ചിപ്പിക്കുന്ന പരിവർത്തനം! Nissan Jonga ആയി രൂപം മാറി Mahindra Bolero

വശങ്ങളിൽ, കസ്റ്റമൈസായി നിർമ്മിച്ച ജോംഗയ്ക്ക് വലിയ ഫെൻഡറുകൾ, വലിയ റിയർ വ്യൂ മിററുകൾ, പൂർണ്ണമായും പ്രവർത്തനക്ഷമമായ റൂഫ് റാക്ക്, റണ്ണിംഗ് ബോർഡ് എന്നിവയുണ്ട്. പിൻഭാഗത്ത്, കാർഗോ ബെഡ് ഒരു ക്ലോസ്ഡ് സ്റ്റോറേജ് സ്പെയ്സാക്കി മാറ്റിയിരിക്കുന്നു.

കണ്ണഞ്ചിപ്പിക്കുന്ന പരിവർത്തനം! Nissan Jonga ആയി രൂപം മാറി Mahindra Bolero

മുകളിൽ സ്പെയർ ടയറുള്ള മറ്റൊരു റാക്കും ക്രമീകരിച്ചിരിക്കുന്നു. സാധാരണ ബൊലേറോയെ അപേക്ഷിച്ച് വാഹനത്തിന് ഗ്രൗണ്ട് ക്ലിയറൻസ് വളരെ കൂടുതലാണ്. വലിയ ചക്രങ്ങളാലും സസ്പെൻഷൻ സിസ്റ്റത്തിൽ ചില മാറ്റങ്ങൾ വരുത്തിയതിനാലുമാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന പരിവർത്തനം! Nissan Jonga ആയി രൂപം മാറി Mahindra Bolero

ഇത് ഒരു ഒറ്റപ്പെട്ട പ്രോജക്റ്റ് അല്ല എന്നത് വാഹന പ്രേമികൾക്ക് സമ്പന്ദിച്ച് ഒരു നല്ല വാർത്തയാണ്. ജോംഗ വേണമെന്നുള്ള ആർക്കും മോഡിഫയർ മുഖേന ഇത്തരത്തിൽ ഒന്ന് നിർമ്മിക്കാം. ഏകദേശം 11 ലക്ഷം രൂപയാണ് ഈ പരിഷ്‌കരണത്തിന് ചെലവ്. വാഹനം പൂർണ്ണമായും രൂപാന്തരപ്പെട്ടതിനാൽ ഇത് ന്യായമാണെന്ന് തോന്നുന്നു. പരിഷ്‌ക്കരണം പൂർത്തിയാകാൻ ഏകദേശം നാല് മാസം സമയമെടുക്കും.

കണ്ണഞ്ചിപ്പിക്കുന്ന പരിവർത്തനം! Nissan Jonga ആയി രൂപം മാറി Mahindra Bolero

3,600 rpm -ൽ 75 bhp പരമാവധി കരുത്തും 1,600-2,200 rpm -ൽ 210 Nm പീക്ക് torque ഉം നൽകുന്ന എംഹോക്ക്75 1.5 ലിറ്റർ ഡീസൽ മോട്ടോറിൽ നിന്നാണ് ഈ ജോംഗയ്ക്ക് കരുത്ത് ലഭിക്കുന്നത്. ഇത് അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.

കണ്ണഞ്ചിപ്പിക്കുന്ന പരിവർത്തനം! Nissan Jonga ആയി രൂപം മാറി Mahindra Bolero

താരതമ്യപ്പെടുത്തുമ്പോൾ, യഥാർത്ഥ ജോംഗ 3956 സിസി ഇൻ-ലൈൻ, സിക്സ് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 110 bhp കരുത്ത് ഉത്പാദിപ്പിക്കുകയും മൂന്ന് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഇണചേരുകയും ചെയ്യുന്നു.

കണ്ണഞ്ചിപ്പിക്കുന്ന പരിവർത്തനം! Nissan Jonga ആയി രൂപം മാറി Mahindra Bolero

ജബൽപൂർ ഓർഡനൻസ് ആൻഡ് ഗൺ‌കാരേജ് അസംബ്ലിയെയാണ് (Jabalpur Ordnance aNd Guncarriage Assembly JONGA) ജോംഗ സൂചിപ്പിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ജബൽപൂർ വെഹിക്കിൾ ഫാക്ടറിയാണ് ഇത് നിർമ്മിച്ചത്.

കണ്ണഞ്ചിപ്പിക്കുന്ന പരിവർത്തനം! Nissan Jonga ആയി രൂപം മാറി Mahindra Bolero

1962- ലെ ഇന്ത്യ-ചൈന യുദ്ധത്തിനുശേഷം ഇത്തരം വാഹനങ്ങൾ ഏറ്റെടുക്കുന്നത് രാജ്യത്തിന് പ്രധാനമായിത്തീർന്നിരുന്നു. ജോംഗ നിർമ്മിക്കുന്നതിന് നിസ്സാൻ 1965 -ൽ പ്രത്യേക ലൈസൻസും ഇന്ത്യയ്ക്ക് നൽകിയിരുന്നു. നിലവിൽ, ജോംഗകളുടെ ഭൂരിഭാഗവും മഹീന്ദ്ര MM540 ജീപ്പുകൾ മാറ്റിസ്ഥാപിച്ചു.

More from DriveSpark

Article Published On: Sunday, February 6, 2022, 9:00 [IST]
English summary
Mahindra bolero custom build to become a massive nissan jonga
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X