ആശിച്ചത് ലഭിച്ചില്ല എങ്കിൽ ഉള്ളതിൽ ആശ തീർക്കാം...!! ലാൻഡ് റോവറായി രൂപം മാറി മഹീന്ദ്ര ബൊലേറോ

ലോകത്തിലെ ഏറ്റവും ജനപ്രിയമായ പ്രീമിയം ലൈഫ്‌സ്‌റ്റൈൽ ഓഫ്‌റോഡറുകളിൽ ഒന്നാണ് ലാൻഡ് റോവർ ഡിഫെൻഡർ എന്ന് നമുക്ക് നിസംശയം പറയാം. ഫോർഡ് ബ്രോങ്കോ, ജീപ്പ് റാങ്ക്‌ലർ തുടങ്ങിയ എതിരാളികളേക്കാൾ വില കൂടുതലാണെങ്കിലും, ഡിഫൻഡറിന് ഒരു സ്പെഷ്യൽ ഫാൻ ബേസുണ്ട്.

ഒരു നിയോ-റെട്രോ ഡിസൈനിന് ശൈലി കാരണം, ലാൻഡ് റോവർ പഴയ ഡിഫൻഡർ മോഡലുകളുടെ സാരാംശം ഉൾക്കൊള്ളുകയും അവയുടെ ജനപ്രീതി പിടിച്ചെടുക്കുകയും ചെയ്തു. പുതിയ മോഡൽ റേഞ്ച് നിർമ്മാതാക്കൾ പുറത്തിറക്കിയിട്ടും, പിൽക്കാല മോഡലുകൾ ഇപ്പോഴും ട്രെൻഡിയാണ്. ഇത് അവരുടെ ഒരു ഐതിഹാസിക ശൈലി മൂലമാണ് എന്ന് പറയാതിരിക്കാൻ വയ്യ. ഇന്ത്യയിൽ, 90, 110 കോൺഫിഗറേഷനുകളിൽ ലാൻഡ് റോവർ ഡിഫൻഡർ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്.

ലാൻഡ് റോവറായി രൂപം മാറി മഹീന്ദ്ര ബൊലേറോ

എന്നാൽ അധികം ഇല്ലാത്തതിനാൽ പഴയ ഡിഫൻഡർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇന്ന് വളരെയേറെയാണ്. അതിനാൽ തന്നെ മുൻ തലമുറ ലാൻഡ് റോവർ ഡിഫൻഡർ 110 -ന്റെ പല റെപ്ലിക്കകളും (പകർപ്പ്) രാജ്യത്തിന്റെ പലയിടങ്ങളിലും നമുക്ക് കാണാൻ സാധിക്കും. പഞ്ചാബ് ആസ്ഥാനമായുള്ള ബിഗ് ഡാഡി മോഡിഫയേർസ് ഒരുക്കിയ അത്തരം ഒരു റെപ്ലിക്കയാണ് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നത്.

ഒറ്റനോട്ടത്തിൽ, ഇത് ഒരു യഥാർത്ഥ ഡിഫെൻഡറായി തന്നെ നമുക്ക് തോന്നാം. എന്നാൽ യഥാർഥത്തിൽ ഈ ഡിഫെൻഡർ സ്കിന്നിന് അടിയിലുള്ളത് മഹീന്ദ്ര ബൊലേറോയാണ്. പലപ്പോളും മെർസിഡീസ് ബെൻസ് G-വാഗണുകളായി രൂപം മാറിയ ബെലോറോകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ഡെഫെൻഡറായി രൂപ മാറ്റം വരുത്തിയ അധികം ഒന്നും തന്നെയില്ല എന്ന് വേണം പറയാൻ. ഈ ബിൽഡിനായി, ബിഗ് ഡാഡി മോഡിഫയർസ് വാഹനത്തിന്റെ ബോഡി ഷെൽ ഒരു കസ്റ്റം ഫ്രണ്ട് ബുൾ ബാർ, റോക്ക് സ്ലൈഡറുകൾ, ഒരു റോൾ കേജ് എന്നിവയ്‌ക്കൊപ്പം പൂർണ്ണമായും പുനർനിർമ്മിച്ചു.

ഡിഫൻഡർ 110 -ന്റെ അളവുകൾ കൈവരിക്കുന്നതിന് വാഹനത്തിന്റെ നീളം ഗണ്യമായി വർധിപ്പിച്ചു. ബൊലേറോയുടെ ലാഡർ-ഫ്രെയിം ഷാസി അതേപടി നിർമ്മാതാക്കൾ നിലനിർത്തുന്നു, സസ്പെൻഷനുകൾക്ക് നാല് ഇഞ്ച് ലിഫ്റ്റ് കിറ്റ് ലഭിക്കുന്നു. ഈ മാറ്റങ്ങൾ എല്ലാം കൂടിച്ചേർന്ന്, ഈ ബൊലേറോയെ ഒരു ലാൻഡ് റോവർ ഡിഫെൻഡർ 110 -ന് വളരെ അടുത്ത് എത്തിക്കുന്നു. ഈ വാഹനത്തിന്റെ രഹസ്യം വെളിപ്പെടുത്തിയത് അതിന്റെ വിൻഡ്‌സ്‌ക്രീനാണ്.

മുൻതലമുറ ഡിഫൻഡറിൽ, വിൻഡ്‌സ്‌ക്രീനും വിൻഡോ ഗ്ലാസ് ഏരിയകളും അലൈൻ ചെയ്തിരുന്നില്ല. ഈ അർത്ഥത്തിൽ, വിൻഡ്സ്ക്രീൻ അതിന്റെ വിൻഡോ ലൈനേക്കാൾ വിഷ്വലി ഉയർന്നതാണ്. ബോഡി ഷെല്ലിന്റെ ബാക്കി ഭാഗങ്ങൾ നമ്മെ ആശ്ചര്യപ്പെടുത്തും വിധം ഒരു ഡിഫൻഡറിന് വളരെ സമാനമാണ്. വാഹനത്തിന്റെ ഫ്രണ്ട് ഗ്രില്ല്, ഹെഡ്‌ലൈറ്റുകൾ, ടെയിൽലൈറ്റുകൾ, പിൻ വിൻഡ്‌സ്‌ക്രീനിനോട് ചേർന്നുള്ള റിയർ ഡ്യുവൽ ക്വാർട്ടർ പാനലുകൾ എന്നിവയെല്ലാം വളരെ റിയലായി തോന്നുന്നു.

ലാൻഡ് റോവറായി രൂപം മാറി മഹീന്ദ്ര ബൊലേറോ

ഡിഫൻഡർ വളരെ ലളിതമായ ഒരു മെഷീനാണ്. എന്നാൽ ബിഗ് ഡാഡി മോഡിഫയർസ് ഞങ്ങളെ ശരിക്കും ആകർഷിച്ചത് അതിന്റെ ഡീറ്റെയിലിംഗ് വർക്കുകളിലാണ്. ഡിഫൻഡറിന്റെ ഐക്കണിക് ലൈനുകൾ നിലനിർത്താൻ ഡോറുകൾ റീപ്രൊഫൈൽ ചെയ്തിരിക്കുന്നതായി നമുക്ക് കാണാം. ഫ്രണ്ട്, റിയർ ഫെൻഡറുകൾ എല്ലാം കസ്റ്റമൈസ്ഡാണ്. ബോണറ്റ് പോലും ഡിഫൻഡറിനോട് വളരെ സാമ്യമുള്ളതായി കാണപ്പെടുന്നു.

പിന്നിലെ ടെയിൽഗേറ്റും മനോഹരമായി എക്സിക്യൂട്ട് ചെയ്തിട്ടുണ്ട്. നീളമുള്ള ബോഡി ഷെൽ ബലേറോയുടെ അതേ സബ് ഫോർ മീറ്റർ ഫ്രെയിമിൽ സെറ്റ് ചെയ്തിരിക്കുന്നു, അത് ഒട്ടും അരോചകമായി കാണപ്പെടുന്നില്ല. ഇവയെല്ലാം ഒത്തുചേർന്ന് വളരെ കൺവിൻസിംഗായ ഒരു കസ്റ്റം ലാൻഡ് റോവർ ഡിഫെൻഡർ 110 നിർമ്മിക്കുന്നു. ഇന്റീരിയറുകൾ ടാൻ ലെതറെറ്റ് കൊണ്ട് പൊതിഞ്ഞിരിക്കുന്നു, എഞ്ചിൻ സ്റ്റോക്ക് കണ്ടീഷനിൽ സൂക്ഷിച്ചിരിക്കുന്നു.

ലാൻഡ് റോവറായി രൂപം മാറി മഹീന്ദ്ര ബൊലേറോ

എന്നാൽ ഇതിൽ ഞങ്ങളെ അലട്ടുന്ന ഒരു വിഷയം ക്രെഡിമിലിറ്റിയാണ്. ഇത് ARAI സാക്ഷ്യപ്പെടുത്തിയ ഒന്നല്ല. അതിനാൽ തന്നെ പൊതുനിരത്തിൽ ഈ വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണ്. ഇന്ത്യയിൽ, ഏത് തരത്തിലുള്ള പരിഷ്‌ക്കരണവും സാങ്കേതികമായി നിയമവിരുദ്ധമാണ്. ഈ കസ്റ്റം ലാൻഡ് റോവർ ഡിഫൻഡർ 110 എത്ര നല്ലതായി കാണപ്പെട്ടാലും പൊതു നിരത്തിൽ ഇറങ്ങിയാൽ പിഴ ലഭിച്ചേക്കാം, ചിലപ്പോൾ അധികൃതർ പിടിച്ചെടുത്തെന്നും വാരം.

6X6 ടാറ്റ സഫാരി ഡൈകോർ പോലുള്ളവ നിലനിൽക്കുന്ന പഞ്ചാബിലാണ് ഈ വാഹനം മോഡിഫൈ ചെയ്തിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പഞ്ചാബിലും കേരളത്തിലും കാർ മോഡിഫിക്കേഷൻ സംസ്കാരം വളരെ ഉയർന്നതാണ്. നിയമപരമായ തർക്കങ്ങളുണ്ടെങ്കിൽ, ഉടമയ്ക്ക് എല്ലായ്പ്പോഴും അവ തന്റെ സ്വകാര്യ സ്വത്തിന്റെ പരിധിക്കുള്ളിൽ ഉപയോഗിക്കാനാകും. അതോടൊപ്പം പ്രദർശനത്തിനുള്ള ഒരു ഷോപീസും ആകാം.

More from DriveSpark

Article Published On: Sunday, February 12, 2023, 18:00 [IST]
English summary
Mahindra bolero customised to become an old gen land rover defender 110
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X