വാങ്ങുന്നെങ്കില്‍ വേഗം വാങ്ങിക്കോ!; ഈ കാറുകള്‍ക്കെല്ലാം ഓണ്‍റോഡ് വില പ്രതീക്ഷിച്ചതിലും കൂടും
പരസ്യങ്ങളില്‍ വാഹനത്തിന് എക്‌സ്‌ഷോറൂം വിലയാണ് കാണിക്കുന്നതെങ്കിലും, ഷോറൂമില്‍ പോയി വാഹനം വാങ്ങി റോഡിലേക്ക് ഇറക്കണമെങ്കില്‍ പരസ്യത്തില്‍ കാണിക്കുന്നതിനെക്കാള്‍ കൂടുതല്‍ മുടക്കേണ്ടി വരും.

ആദ്യമായി കാര്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗവും ഷോറൂമില്‍ ചെന്ന് കയറുമ്പോഴാകും ഡീലര്‍മാര്‍, സംസ്ഥാന തിരിച്ചുള്ള റോഡ് ടാക്‌സ്, രജിസ്‌ട്രേഷന്‍ ഫീസ്, ഇന്‍ഷുറന്‍സ് എന്നിവയായി ഒരു തുക അങ്ങ് പറയുക. അപ്പോഴാണ് പരസ്യത്തില്‍ കണ്ടതും, വാഹനം റോഡിലേക്ക് ഇറക്കണമെങ്കില്‍ കൊടുക്കേണ്ടി വരുന്ന വിലയും തമ്മിലുള്ള അന്തരവ് മനസ്സിലാകുകയുള്ളൂ.

തല്‍ഫലമായി, അവസാന വില അല്ലെങ്കില്‍ 'ഓണ്‍-റോഡ് വില' പലപ്പോഴും പലരെയും ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ്. പലപ്പോഴും വാങ്ങുന്നയാളുടെ യഥാര്‍ത്ഥ ബജറ്റിനെ കവിയുന്നുവെന്ന് വേണം പറയാന്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിലയിലുണ്ടായ ക്രമാതീതമായ വര്‍ധനയും അതോടൊപ്പം ചില കാറുകള്‍ മിക്കവരും പ്രതീക്ഷിക്കുന്നതിലും വളരെയേറെ വിലയേറിയതായി മാറിയിരിക്കുന്നു എന്നതാണ്.

അധികം താമസിയാതെ തന്നെ നിങ്ങള്‍ പ്രതീക്ഷിക്കാത്ത് കുറച്ച് കാറുകള്‍ക്ക് വരെ 10 ലക്ഷം രൂപയില്‍ അധികം ഓണ്‍റോഡ് വില മുടക്കേണ്ടി വരും. അത്തരം കുറച്ച് മോഡലുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

മഹീന്ദ്ര ബൊലേറോ
മഹീന്ദ്രയുടെ ഏറ്റവും ലളിതവും കാലഹരണപ്പെട്ടതുമായ എസ്‌യുവിയുടെ ചില ടോപ്പ് വേരിയന്റുകള്‍ ലഭിക്കാന്‍ ഇപ്പോള്‍ തന്നെ 12.5 ലക്ഷം രൂപ വരെ മുടക്കേണ്ടതുണ്ട്. എന്നാല്‍ അധികം വൈകാതെ തന്നെ ബേസ് വേരിയന്റുകളും ഈ വിലയിലേക്ക് ഉയരുമെന്ന് വേണം പ്രതീക്ഷിക്കാന്‍.

ഈ വിലയ്ക്ക്, നിങ്ങള്‍ക്ക് മികച്ച സജ്ജീകരണങ്ങളുള്ള നിരവധി സബ്-കോംപാക്ട് എസ്‌യുവികളും ചില കോംപാക്ട് എസ്‌യുവികളും തിരഞ്ഞെടുക്കാം. എന്നിരുന്നാലും, ഈ മഹീന്ദ്രയുടെ വിലയില്‍ അത്ര പരുക്കന്‍ ഒന്നുമില്ല. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 75 bhp കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ബൊലേറോയ്ക്ക് കരുത്തേകുന്നത്.

മാരുതി സ്വിഫ്റ്റ്
മാരുതി സ്വിഫ്റ്റ് ഒരു പ്രീമിയം കോംപാക്ട് ഹാച്ച്ബാക്കും രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ്. ഇവിടെയുള്ള എതിരാളികളില്‍ ഏറ്റവും ചെലവേറിയതും ഇതാണ്.

ക്ലൈമറ്റ് കണ്‍ട്രോള്‍, ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, AMT എന്നിവയുള്ള ടോപ്പ് സ്പെക്ക് സ്വിഫ്റ്റിന്റെ വിലയ്ക്ക്, നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ പ്രീമിയം ഹാച്ച്ബാക്കുകളുടെ നിരവധി മിഡ്-സ്‌പെക് വേരിയന്റുകള്‍ നോക്കാം. മാനുവല്‍, AMT ഓപ്ഷനുകളുള്ള 90 bhp കരുത്ത് നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് സ്വിഫ്റ്റിന് ലഭിക്കുന്നത്.

മാരുതി ഡിസയര്‍
ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന സബ്-കോംപാക്ട് സെഡാനുകളില്‍ ഒന്നായി അറിയപ്പെട്ടിരുന്ന മാരുതി ഡിസയര്‍ ഇനി ആ പദവി വഹിക്കില്ലെന്ന് വേണം പറയാന്‍. അതിന്റെ ഹ്യുണ്ടായി, ടാറ്റ എതിരാളികളും അവരുടെ ടോപ്പ് എന്‍ഡ് സിഎന്‍ജി വകഭേദങ്ങളും താരതമ്യേന താങ്ങാനാവുന്നതും 10 ലക്ഷം രൂപയില്‍ താഴെയുള്ള ഓണ്‍റോഡ് വിലയുമായാണ് വരുന്നത്.

മാരുതി സെഡാന്‍ അതിന്റെ എഞ്ചിന്‍ സ്വിഫ്റ്റുമായി പങ്കിടുന്നു, ഇത് 90 bhp കരുത്ത് നല്‍കുന്ന 1.2-ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് പെട്രോള്‍ എഞ്ചിനും അതിന്റെ CNG കൗണ്ടര്‍പാര്‍ട്ട് 77 bhp റേറ്റുമുള്ളതാണ്. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ അഞ്ച് സ്പീഡ് മാനുവലും AMT-യും ഉള്‍പ്പെടുന്നു, രണ്ടാമത്തേത് പെട്രോള്‍ വേരിയന്റുകള്‍ക്ക് മാത്രമാണ്.

ഹോണ്ട ജാസ്
ഫോക്‌സ്‌വാഗണ്‍ പോളോ നിര്‍ത്തലാക്കിയതോടെ ഹോണ്ട ജാസ് ഇപ്പോള്‍ വില്‍പ്പനയിലുള്ള ഏറ്റവും പഴയ പ്രീമിയം ഹാച്ച്ബാക്കാണ്, പക്ഷേ ഇപ്പോഴും ഏറ്റവും ചെലവേറിയതാണ്.

ബേസ്-സ്‌പെക്ക് V, VX മാനുവല്‍ വേരിയന്റുകള്‍ക്ക് മാത്രമേ 10 ലക്ഷം രൂപയില്‍ താഴെയുള്ള ഓണ്‍റോഡ് ലഭിക്കൂ. അതിന്റെ ടോപ്പ്-എന്‍ഡ് ഡീസല്‍ വേരിയന്റ്, വില്‍പ്പനയ്ക്കെത്തിയപ്പോള്‍, നിലവിലുള്ള ടോപ്പ്-എന്‍ഡ് വേരിയന്റുകളേക്കാള്‍ താങ്ങാനാവുന്നതായിരുന്നു. അഞ്ച് സ്പീഡ് മാനുവല്‍, CVT ട്രാന്‍സ്മിഷനുകളുള്ള 90 bhp കരുത്തുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ജാസ് വാഗ്ദാനം ചെയ്യുന്നത്.

ടാറ്റ ടിയാഗോ ഇവി
ഈ ലിസ്റ്റിലെ ഏറ്റവും പുതിയ കാറാണ് ടിയാഗോ ഇവി. നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന ഏറ്റവും താങ്ങാനാവുന്ന മാസ്-മാര്‍ക്കറ്റ് ഇലക്ട്രിക് കാറാണ്. പല സംസ്ഥാനങ്ങളും ഇവികള്‍ക്ക് ഉദാരമായ സബ്സിഡിയും കിഴിവുകളും വാഗ്ദാനം ചെയ്യുന്നു.

ഇത് കാറിന്റെ ഓണ്‍-റോഡ് വില കുറയ്ക്കുന്നതിന് കൂടുതല്‍ സഹായകമാകും, കാരണം മിഡ് വേരിയന്റിന്റെ ഓണ്‍-റോഡ് വില നിലവില്‍ 10 ലക്ഷത്തിന് മുകളിലാണ്. യഥാക്രമം 315 കിലോമീറ്ററും 250 കിലോമീറ്ററും റേഞ്ച് നല്‍കുമെന്ന് അവകാശപ്പെടുന്ന 24kWh, 19.2kWh ബാറ്ററി പാക്കുകളോട് കൂടിയ ടിയാഗോ ഇവിയാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നു. ഒരു DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇവിയുടെ ബാറ്ററി പാക്ക് 57 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. രണ്ട് ബാറ്ററി പായ്ക്കുകള്‍ക്കും ഇത് ബാധകമാണ്.

ടാറ്റ പഞ്ച്
ടാറ്റയുടെ മൈക്രോ എസ്‌യുവിയായ പഞ്ച്, മാരുതി ഇഗ്‌നിസ്, സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് എന്നിവയ്ക്ക് സമാനമാണ്. പഞ്ചിന് ഹാച്ച്ബാക്ക് അനുപാതമുണ്ടെങ്കിലും ഒരു ക്രോസ്ഓവര്‍ സ്‌റ്റൈലിംഗ് ഉണ്ട്.

ഈ വിലകള്‍ക്കൊപ്പം, ഇത് വലിയ ടാറ്റ നെക്സോണിന്റെ മിഡ്-സ്‌പെക്ക് വേരിയന്റുകളെ ഓവര്‍ലാപ്പ് ചെയ്യുന്നു. അഞ്ച് സ്പീഡ് മാനുവല്‍, AMT ട്രാന്‍സ്മിഷനുകളുമായി ജോടിയാക്കിയ 86 bhp കരുത്ത് നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പഞ്ചിന് കരുത്തേകുന്നത്.

ഹ്യുണ്ടായ് i20
ഹ്യുണ്ടായ് i20-യുടെ മിക്ക വകഭേദങ്ങളും 10 ലക്ഷം രൂപ കടന്നിരിക്കുന്നു, ഇത് അതിന്റെ സെഗ്മെന്റിലെ ഏറ്റവും ചെലവേറിയ ഹാച്ച്ബാക്ക് ആക്കി വാഹനത്തെ മാറ്റുന്നു. 10 ലക്ഷം രൂപയില്‍ താഴെയുള്ള ഓണ്‍-റോഡ് ഓട്ടോമാറ്റിക് വേരിയന്റില്ല, ബേസ്-സ്‌പെക്ക് ഡീസല്‍ വേരിയന്റിന് മാത്രമാണ് വില കുറവുള്ളത്.

ഇവിടെയുള്ള ലിസ്റ്റിലെ ഏറ്റവും വൈവിധ്യമാര്‍ന്ന മോഡല്‍ കൂടിയാണിത്, കാരണം ഇത് മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളോട് കൂടിയതാണ് - അഞ്ച് സ്പീഡ് MT, IVT എന്നിവയുള്ള 83 bhp കരുത്ത് നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍, ആറ് സ്പീഡ് iMT ഉള്ള 120 bhp കരുത്തുള്ള 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ (ക്ലച്ച്‌ലെസ്സ് മാനുവല്‍) കൂടാതെ ഏഴ് സ്പീഡ് DCT, ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഉള്ള 100 bhp കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എഞ്ചിന്‍ ഓപ്ഷനുകള്‍.


Click it and Unblock the Notifications








