ഈ മോഡൽ മഹീന്ദ്ര ഇന്ത്യയിൽ എത്തിക്കുമോ; ആനന്ദ് മഹീന്ദ്ര ഒരു പുലി തന്നെ
പുത്തൻ കണ്ടുപിടുത്തങ്ങളിലും സാങ്കേതികവിദ്യയിലും എപ്പോഴും ഒരു താൽപ്പര്യം കൂടുതലുളള വ്യക്തിയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിൽ വച്ച് ഒരു റിക്ഷയുടെ പടം അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. മഹീന്ദ്ര വാഹനം കണ്ടത്. എന്നാൽ അത് റിക്ഷയല്ല, പുത്തൻ രൂപത്തിലും ഭാവത്തിലുമുളള മൂചക്ര വാഹനമായിരുന്നു.
കാനഡ ആസ്ഥാനമായുള്ള കാമ്പാഗ്ന മോട്ടോഴ്‌സാണ് ഇത് നിർമ്മിക്കുന്നത്. 'T-Rex RR' എന്ന് പേരിട്ടിരിക്കുന്ന ഇത് രണ്ട് സീറ്റുകളുള്ള മൂന്ന് ചക്രങ്ങളുള്ള ഒരു ത്രീ വീലറാണ്, ഇത് കാവസാക്കിയിൽ നിന്ന് കടമെടുത്തിരിക്കുന്ന വാട്ടർ-കൂൾഡ്, ഇൻ-ലൈൻ 4-സിലിണ്ടർ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. സിക്സ് സ്പീഡ് എംടിയുമായി ജോടിയാക്കുന്നതിലൂടെ 208 bhp -പവറും 160 nm പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു.

ഇതിന്റെ ഡിസൈനും ഫീച്ചേഴ്സും നോക്കുകയാണെങ്കിൽ കാഴ്ച്ചയിൽ ഒരു മുചക്ര വാഹനവും എന്നാൽ പെർഫോമൻസിൽ ഒരു കാറിൻ്റെ പവറും ഒളിപ്പിച്ചിരിക്കുന്നു. മഹീന്ദ്ര സംബന്ധിച്ചിടത്തോളം സാങ്കേതികവിദ്യകളിൽ നിക്ഷേപിക്കാൻ മടിയില്ലാത്ത ഒരാളായതിനാൽ T-Rex -ൽ താൽപ്പര്യം കാണിക്കുന്നത് ഈ മോഡലുകളുടെ ശുക്രൻ തെളിയാനുളള സാധ്യതയുണ്ടെന്നതിന്റെ സൂചനയാണ്.
നിലവിൽ വിപ്പനയ്ക്ക് എത്തുന്ന XUV400 -യ്ക്ക് ശേഷം മഹീന്ദ്രയുടെ അടുത്ത പ്രധാന ഇവി മോഡലാണ് XUV700 -നെ അടിസ്ഥാനമാക്കിയുള്ള XUV.e8 എന്ന മോഡൽ. 2024 അവസാനത്തോടെ ഇവി ഷോറൂമുകളിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അടുത്തിടെ കമ്പനി അവതരിപ്പിച്ച പുതിയ ടീസറിൽ XUV700 EV, XUV700 EV കൂപ്പെ (XUV.e9), മഹീന്ദ്ര BE.05 EV എന്നീ എസ്‌യുവി മോഡലുകൾ ചെന്നൈയിലെ മഹീന്ദ്രയുടെ സ്വന്തം ടെസ്റ്റ് ട്രാക്കിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത കൈവരിക്കുന്നത് വ്യക്തമാക്കിയിരുന്നു.
വരാനിരിക്കുന്ന ഹാരിയർ, സഫാരി ഇവികളെ കൃത്യമായി ലക്ഷ്യം വച്ചുള്ള XUV700 ഇവി ലോഞ്ച് ചെയ്യുമ്പോൾ XUV.e8 എന്ന മോണിക്കർ ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫൈനൽ പ്രൊഡക്ട് ഇനിയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, XUV.e8 സ്റ്റാൻഡേർഡ് XUV700 -ന്റെ മിക്ക ബോഡി പാനലുകളും കാര്യമായ മാറ്റങ്ങൾ ഇല്ലാതെ ഉപയോഗിക്കുമെന്ന് നേരത്തെ ലീക്കായ പേറ്റന്റ് ഡിസൈൻ രേഖകൾ വെളിപ്പെടുത്തിയിട്ടുണ്ട്, കൂടാതെ ചില ഇവി സ്പെക്ക് മാറ്റങ്ങൾക്ക് ഒപ്പം സമാനമായ ഇന്റീരിയർ സവിശേ,തകളും പ്രതീക്ഷിക്കുന്നു.
പ്രൊഡക്ഷൻ സ്‌പെക്ക് XUV700 ഇവിക്ക് ഒരു യുണീക്ക് ഫ്രണ്ട് ഫാസിയ ഉണ്ടായിരിക്കും. ബമ്പറിൽ വെർട്ടിക്കലായി എക്സ്റ്റെൻഡ് ചെയ്യുന്ന ഒരു ഫുൾ വിഡ്ത്ത് LED ലൈറ്റ് ബാർ ഇവിയ്ക്ക് ലഭിക്കും. മുൻവശത്തെ ഗ്രില്ല് ഒരു ഓൾ ന്യൂ യൂണിറ്റാണ്, ഇത് പൂർണ്ണമായും സീൽ ചെയ്തതായിരിക്കും, കൂടാതെ ഒരു പുതിയ ഹെഡ്‌ലാമ്പ് ഡിസൈനും നിർമ്മാതാക്കൾ ഇതിൽ വാഗ്ദാനം ചെയ്യുന്നു.
XUV700 ഇവിയിക്ക് ഫ്ലഷ് ഡോർ ഹാൻഡിൽ സജ്ജീകരണം നോർമൽ മോഡലിന് സമാനമായി ഉണ്ടായിരിക്കും, പക്ഷേ പുതിയ അലോയി വീൽ ഡിസൈനാവും ഇവിയ്ക്ക് ലഭിക്കുക. പിൻഭാഗത്ത് വലിയ മാറ്റങ്ങളൊന്നും നമുക്ക് പ്രതീക്ഷിക്കാനില്ല, എന്നിരുന്നാലും, കണക്റ്റഡ് എൽഇഡി ലൈറ്റ് ബാറും പുതിയ റിയർ ബമ്പർ ഡിസൈനും വാഹനത്തിൽ നമുക്ക് പ്രതീക്ഷിക്കാം. XUV700 ഇവിയ്ക്ക് (XUV e.8) XUV400 ഇവിയിൽ അരങ്ങേറ്റം കുറിച്ച വളരെ യൂണിക്കായ കോപ്പർ തീം ഡിസൈൻ ഹൈലൈറ്റുകളും വാഹനത്തിന് ലഭിക്കും.
XUV.e8 -ന് 4,740 mm നീളവും 1,900 mm വീതിയും 1,760 mm ഉയരവും ഉണ്ടാകും, കൂടാതെ 2,762 mm വീൽബേസും മഹീന്ദ്ര വാഗ്ദാനം ചെയ്യും. അതായത് XUV700 നേക്കാൾ 45 mm നീളവും 10 mm വീതിയും 5.0 mm ഉയരവും, 7.0 mm വീൽബേസും ഇതിന് കൂടുതലായിരിക്കും. XUV.e8 -ൽ 80kWh ബാറ്ററിയും ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യയുമായി വരുമെന്ന് മഹീന്ദ്ര നേരത്തെ സ്ഥിരീകരിച്ചിരുന്നു, 230 bhp, 350 bhp എന്നീ രണ്ട് പവർ ഔട്ട്‌പുട്ടുകളും വാഹനത്തിനുണ്ടാവും. XUV700 ഇവി (XUV.e8) 2024 അവസാനത്തോടെ വിൽപ്പനയ്‌ക്കെത്തുമെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചിരുന്നു. അതായത് ടാറ്റയുടെ വരാനിരിക്കുന്ന ഹാരിയർ ഇവി, സഫാരി ഇവികൾ എന്നിവയുടെ ലോഞ്ചിന്റെ ഏറെ കുറേ അതേ സമയത്താണ് ഇത് വിപണിയിലെത്തുക.


Click it and Unblock the Notifications








