സ്കോർപിയോ കരുത്തിൽ പട്ടാളം! സൈന്യത്തിനായുള്ള ആദ്യ ബാച്ച് കൈമാറിയതായി മഹീന്ദ്ര

മഹീന്ദ്രയ്ക്ക് ഒരു വിജയഗാഥ സൃഷ്ടിച്ച മോഡലായിരുന്നു സ്കോർപിയോ, തന്റെ കരിയറിനെ തന്നെ താങ്ങി നിർത്തിയ മോഡലാണ് ഇത് എന്ന് ആനന്ദ് മഹീന്ദ്ര പോലും ഏറ്റു പറഞ്ഞ മോഡലാണിത്. അടുത്തിടെ സ്കോർപിയോ ക്ലാസിക്കിനായി 1,850 യൂണിറ്റുകളുടെ ഓഡർ ഇന്ത്യൻ ആർമിയിൽ നിന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്രയ്ക്ക് ലഭിച്ചതായി ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇപ്പോൾ എസ്‌യുവിയുടെ ആദ്യ ബാച്ച് സൈന്യത്തിന് കൈമാറിയതായി പ്രാദേശിക യൂട്ടിലിറ്റി വാഹന നിർമ്മാതാക്കൾ അറിയിച്ചിരിക്കുകയാണ്. ഈ വർഷം ജനുവരിയിൽ സ്കോർപിയോ ക്ലാസിക്കിന്റെ 1,470 യൂണിറ്റുകൾക്കായി ഇന്ത്യൻ ആർമി ഓർഡർ നൽകിയിരുന്നു. സൈന്യത്തിന്റെ 12 വ്യത്യസ്ത യൂണിറ്റുകളിലേക്ക് ഈ സ്കോർപ്പിയോ മോഡലുകൾ വിന്യസിക്കാനാണ് തീരുമാനം.

സൈന്യത്തിനായുള്ള ആദ്യ ബാച്ച് സ്കോർപിയോ കൈമാറി മഹീന്ദ്ര

നിലവിൽ ടാറ്റ സെനോൺ, ഫോഴ്സ് ഗൂർഖ, മാരുതി സുസുക്കി ജിപ്സി, ടാറ്റ സഫാരി തുടങ്ങിയ മോഡലുകൾ ആർമി ഉപയോഗിക്കുന്നുണ്ട്. പുതിയ മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിന്റെ വരവ് സൈന്യത്തിന്റെ കാര്യപ്രാപ്തി കൂടുതൽ മെച്ചപ്പെടുത്തും. ആർമിക്കായിട്ടുള്ള സ്കോർപിയോ ക്ലാസിക് മോഡലുകൾക്ക് മഹീന്ദ്ര ഒരു 4x4 പവർട്രെയിൻ നൽകാൻ സാധ്യതയുണ്ട്.

അതിനാൽ ഇവയിൽ വരുന്ന എഞ്ചിൻ 140 Ps മാക്സ് പവർ പുറപ്പെടുവിക്കുന്ന മുൻ തലമുറ 2.2 ലിറ്റർ യൂണിറ്റാവാൻ സാധ്യതയുണ്ട്. നിലവിൽ സിവിലിയൻ/ പബ്ലിക്കിനായി ലഭ്യമാവുന്ന സ്കോർപിയോ ക്ലാസിക്കിന് മഹീന്ദ്ര ഒരു അപ്പ്ഡേറ്റഡ് എഞ്ചിൻ വാഗ്ദാനം ചെയ്യുന്നു. ഇതും ഒരു 2.2 ലിറ്റർ യൂണിറ്റ് തന്നെയാണ്, എന്നിരുന്നാലും മുൻ തലമുറ പതിപ്പിനേക്കാൾ 55 കിലോഗ്രാം ഭാരം കുറഞ്ഞതാണ്.

സൈന്യത്തിനായുള്ള ആദ്യ ബാച്ച് സ്കോർപിയോ കൈമാറി മഹീന്ദ്ര

കൂടാതെ 1,000 rpm -ൽ നിന്നു തന്നെ 230 Nm torque ലഭ്യമാവും എന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. അതോടൊപ്പം തന്നെ വാഹനത്തിന്റെ ഫ്യുവൽ എഫിഷൻസി 15 ശതമാനം ഉയർന്നതായും നിർമ്മാതാക്കൾ പറയുന്നുണ്ട്. ട്രാൻസ്മിഷൻ സിസ്റ്റം ഇപ്പോൾ ഒരു കേബിൾ ഷിഫ്റ്റ് സംവിധാനം ഉപയോഗിക്കുന്നു, ഇത് വൈബ്രേഷനുകൾ കുറയ്ക്കുന്നതിനും ഗിയർ ഷിഫ്റ്റിംഗ് ഷോർട്ടും പോസിറ്റീവുമാക്കാൻ സഹായിക്കുന്നു.

അടുത്തതായി ട്രാൻസ്മിഷനെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിൽ വരുന്നത് ഒരവു ആറ് സ്പീഡ് മാനുവൽ യൂണിറ്റാണ്, റിയർ വീലുകളിലേക്കാണ് ഗിയർ ബോക് കണക്ട് ചെയ്തിരിക്കുന്നത്. നിലവിൽ മഹീന്ദ്ര സ്കോർപിയോ ക്ലാസിക് മോഡലുകളിൽ 4x4 പവർട്രെയിൻ വാഗ്ദാനം ചെയ്യുന്നില്ല. ഇപ്പോൾ വരുന്ന ഡീസൽ എഞ്ചിൻ പരമാവധി 130 Ps പവറും 300 Nm പീക്ക് torque ഉം വാഗ്ദാനം ചെയ്യുന്നു.

സൈന്യത്തിനായുള്ള ആദ്യ ബാച്ച് സ്കോർപിയോ കൈമാറി മഹീന്ദ്ര

എസ്‌യുവിയുടെ സസ്പെൻഷൻ സെറ്റപ്പും നിർമ്മാതാക്കൾ അപ്പ്ഗ്രേഡും റീട്യൂണും ചെയ്തിട്ടുണ്ട്. വാഹനത്തിന്റെ ബോഡി റോൾ കുറയ്ക്കുന്നതിനായി മഹീന്ദ്ര ഇപ്പോൾ നാല് സ്ട്രട്ടുകളിലും MTV-CL ഡാംപറുകളാണ് ഉപയോഗിക്കുന്നത്. അതോടൊപ്പം ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കോർണറിംഗ് ലാമ്പുകൾ, 9.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, ഒരു സൺഗ്ലാസ് ഹോൾഡർ, ഡയമണ്ട് പാട്ടേണുള്ള ഫാബ്രിക്ക് സീറ്റുകൾ തുടങ്ങിയ ഒട്ടനവധി ഫീച്ചറുകളുമായിട്ടാണ് സ്കോർപിയോ ക്ലാസിക് വരുന്നത്.

അതോടൊപ്പം ഇന്ത്യൻ ആർമി തങ്ങളുടെ വാഹന നിരയിലേക്ക് ടൊയോട്ട ഹൈലക്സ് പിക്കപ്പ് ട്രക്കുകളുടെ ഒരു നിരയും ചേർത്തിരിക്കുകയാണ്. പുത്തൻ ലൈഫ്‌സ്റ്റൈൽ ഓഫ് റോഡ് പിക്കപ്പ് ട്രക്കുകൾ ഇന്ത്യൻ ആർമിക്ക് ഒരു മുതൽകൂട്ടായിരിക്കും എന്ന് നമുക്ക് പ്രതീക്ഷാം. 2.8 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ മാനുവൽ ഗിയർബോക്സിനൊപ്പം 204 bhp പവറും 420 Nm torque ഉം ഉത്പാദിപ്പിക്കുന്നു, ഓട്ടോമാറ്റിക് ഓപ്ഷനിൽ 500 Nm torque ഉം സൃഷ്ടിക്കുന്നു.

ഒട്ടനവധി പരീക്ഷണങ്ങൾക്കും ആർമിയുടെ സ്പെഷ്യൽ വിംഗിന്റെ നേതൃത്തിലുള്ള ടെസ്റ്റിംഗിനും ശേഷമാണ് ഹൈലക്സ് സൈനിക ഫ്ലീറ്റിൽ എത്തുന്നത്. മറ്റ് അനുബന്ധ വാർത്തകളിൽ മാരുതി അടുത്തിടെ പുറത്തിറക്കിയ ജിംനി ഓഫ് റോഡ് മോഡലും സൈന്യം പരീക്ഷിച്ചേക്കാം എന്ന ഊഹാപോഹങ്ങളും ഉയരുന്നുണ്ട്. എന്നാൽ ഇതേ സംബന്ധിച്ച് ഔദ്യോഗിക വെളിപ്പെടുത്തലുകൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

More from DriveSpark

Article Published On: Thursday, July 20, 2023, 20:00 [IST]
English summary
Mahindra delivers first batch of scorpio classic suvs to indian army
കൂടുതല്‍... #മഹീന്ദ്ര #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X