മഹീന്ദ്ര മറാസോയുടെ ഡിസി ഡിസൈന്‍ അന്വേഷണങ്ങള്‍ ഇനി ഔദ്യോഗിക വെബ്‌സൈറ്റിലും

മള്‍ട്ടി പര്‍പ്പസ് വാഹന ഗണത്തില്‍ മഹീന്ദ്ര വിപണിയില്‍ അവതരിപ്പിച്ച മറാസോ മികച്ച അഭിപ്രായത്തോടെ മുന്നേറ്റം തുടരുകയാണ്. അതിനിടയിലാണ് മറാസോയുടെ അകത്തളം അഴിച്ചുപണിത് നൂതന രൂപത്തില്‍ ഡിസി ഡിസൈന്‍ പുതുക്കി അവതരിപ്പിച്ചത്.

മഹീന്ദ്ര മറാസോയുടെ ഡിസി ഡിസൈന്‍ അന്വേഷണങ്ങള്‍ ഇനി ഔദ്യോഗിക വെബ്‌സൈറ്റിലും

നൂതന രൂപത്തില്‍ ഡിസി ഡിസൈന്‍ ചെയ്ത വിവരങ്ങളും ഇപ്പോള്‍ കമ്പനി ഔദ്യോഗിക വെബ് സൈറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഡിസൈനെക്കുറിച്ചും വാഹനത്തെക്കുറിച്ചും അറിയേണ്ടവര്‍ക്ക് ഇത് ഉപകാരപ്പെടുമെന്ന് കമ്പനി വ്യക്തമാക്കി.

മഹീന്ദ്ര മറാസോയുടെ ഡിസി ഡിസൈന്‍ അന്വേഷണങ്ങള്‍ ഇനി ഔദ്യോഗിക വെബ്‌സൈറ്റിലും

രൂപത്തിലും സാങ്കേതികതയിലും ഏറെ മറ്റങ്ങള്‍ നല്‍കിയാണ് ഡിസി ഡിസൈന്‍ ലക്ഷ്വറി മറാസോ രൂപകല്‍പന ചെയ്തതിരിക്കുന്നത്. പിന്‍ നിരയിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്ന വിധമാണ് അകത്തെ മാറ്റങ്ങള്‍. മൂന്നാം നിരയില്‍ ലക്ഷ്വറി ലോഞ്ചിന് സമാനമാണ് സീറ്റ്.

മഹീന്ദ്ര മറാസോയുടെ ഡിസി ഡിസൈന്‍ അന്വേഷണങ്ങള്‍ ഇനി ഔദ്യോഗിക വെബ്‌സൈറ്റിലും

അധിക കുഷ്യനില്‍ ലെതറില്‍ പൊതിഞ്ഞതാണ് സീറ്റുകള്‍. യാത്രക്കാര്‍ക്ക് മികച്ച ലെഗ് സ്‌പേസും നല്‍കിയിട്ടുണ്ട്. രണ്ടാം നിരയിലെ യാത്രക്കാര്‍ക്ക് വീഡിയോയും മറ്റും കാണാന്‍ ഡിസ്‌പ്ലേ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കപ്പ് ഹോള്‍ഡര്‍ സ്‌പേസും മറ്റും നല്‍കി ലക്ഷ്വറി അനുഭവം നല്‍കുന്നതാണ് രണ്ടാം നിരയിലെ ആംറസ്റ്റ് ഭാഗം.

മഹീന്ദ്ര മറാസോയുടെ ഡിസി ഡിസൈന്‍ അന്വേഷണങ്ങള്‍ ഇനി ഔദ്യോഗിക വെബ്‌സൈറ്റിലും

ഡാഷ്‌ബോര്‍ഡ്, സെന്റര്‍ കണ്‍സോള്‍, സ്റ്റിയറിങ് വീല്‍ എന്നിവയിലും വുഡണ്‍ ആവരണം നല്‍കിയിരിക്കുന്നതിനൊപ്പം, ലെതര്‍, വുഡണ്‍ ഇന്‍സേര്‍ട്ട്‌സ് ഡോറിലും സ്ഥാനംപിടിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവ ചാര്‍ജ് ചെയ്യുന്നതിനായി 12V സോക്കറ്റും ക്യാബിനില്‍ ഡിസി നല്‍കിയിട്ടുണ്ട്.

മഹീന്ദ്ര മറാസോയുടെ ഡിസി ഡിസൈന്‍ അന്വേഷണങ്ങള്‍ ഇനി ഔദ്യോഗിക വെബ്‌സൈറ്റിലും

വിവിധ നിറങ്ങളില്‍ ആംബിയന്റ് ലൈറ്റിങ്ങും നല്‍കിയിരിക്കുന്നു. വൈദ്യുത പിന്തുണയോടെ സീറ്റുകള്‍ ക്രമികരിക്കാന്‍ സാധിക്കും. നിലവില്‍ 14 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന മോഡല്‍ മറാസോയുടെ വില. എന്നാല്‍ ഡിസി കരവിരുതില്‍ പിറന്ന മരാസോയുടെ വില 20 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം.

മഹീന്ദ്ര മറാസോയുടെ ഡിസി ഡിസൈന്‍ അന്വേഷണങ്ങള്‍ ഇനി ഔദ്യോഗിക വെബ്‌സൈറ്റിലും

വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ യാതൊരു മാറ്റവുമില്ല. 121 bhp പവറും 300 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ലക്ഷ്വറി മരാസോയ്ക്കും കരുത്തേകുന്നത്. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍.

മഹീന്ദ്ര മറാസോയുടെ ഡിസി ഡിസൈന്‍ അന്വേഷണങ്ങള്‍ ഇനി ഔദ്യോഗിക വെബ്‌സൈറ്റിലും

ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങോടെയാണ് മറാസോ സുരക്ഷ തെളിയിച്ചത്. ഇതോടെ ക്രാഷ് ടെസ്റ്റില്‍ ഉയര്‍ന്ന റേറ്റിങ് നേടുന്ന ഇന്ത്യന്‍ നിര്‍മിത എംപിവി എന്ന ബഹുമതി മഹീന്ദ്രയുടെ മറാസോ സ്വന്തമാക്കി.

മഹീന്ദ്ര മറാസോയുടെ ഡിസി ഡിസൈന്‍ അന്വേഷണങ്ങള്‍ ഇനി ഔദ്യോഗിക വെബ്‌സൈറ്റിലും

സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ മഹീന്ദ്രയ്ക്ക് ഉപയോക്താക്കളോടുള്ള പ്രതിബന്ധതയാണ് മറാസോയുടെ നേട്ടത്തിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും മഹീന്ദ്ര മേധാവി രാജന്‍ വധേര അറിയിച്ചു. ശക്തമായ സുരക്ഷ ഉറപ്പാക്കുന്നതിനായി മറാസോയുടെ അടിസ്ഥാന മോഡല്‍ മുതല്‍ എബിഎസ്, ഡുവല്‍ എയര്‍ബാഗ് എന്നിവ നല്‍കിയാണ് പുറത്തിറക്കിയിരുന്നത്. മഹീന്ദ്രയില്‍നിന്ന് അടുത്തിടെ പുറത്തിറങ്ങിയതില്‍ ഏറെ ഡിമാന്റുള്ള വാഹനമാണ് മറാസോ.

മഹീന്ദ്ര മറാസോയുടെ ഡിസി ഡിസൈന്‍ അന്വേഷണങ്ങള്‍ ഇനി ഔദ്യോഗിക വെബ്‌സൈറ്റിലും

M2, M4, M6, M8 എന്നീ നാല് വേരിയന്റുകളില്‍ വിപണിയില്‍ ലഭ്യമാണ്. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യ വാഹനമാണ് മറാസോ. മോണോകോക്ക് പ്ലാറ്റ്ഫോമില്‍ മഹീന്ദ്ര നിര്‍മിക്കുന്ന മൂന്നാമത്തെ വാഹനവും.

മഹീന്ദ്ര മറാസോയുടെ ഡിസി ഡിസൈന്‍ അന്വേഷണങ്ങള്‍ ഇനി ഔദ്യോഗിക വെബ്‌സൈറ്റിലും

ഉയരം കൂടിയ ഡിസൈന്‍ കണ്‍സെപ്റ്റിലാണ് വാഹനത്തിന്റെ രൂപകല്‍പ്പന. അകത്തളങ്ങളില്‍ പരമാവധി സ്ഥലസൗകര്യം ഉറപ്പാക്കാന്‍ നീളമേറിയ വീല്‍ബേസും മുന്നിലും പിന്നിലും നീളം കുറഞ്ഞ ഓവര്‍ഹാങ്ങുമാണ്.സ്റ്റോറേജ് സൗകര്യങ്ങള്‍ ഉള്‍വശത്തായി ഒരുപാടുണ്ട്.

മഹീന്ദ്ര മറാസോയുടെ ഡിസി ഡിസൈന്‍ അന്വേഷണങ്ങള്‍ ഇനി ഔദ്യോഗിക വെബ്‌സൈറ്റിലും

മഹീന്ദ്രയും പെനിന്‍ഫെരിയയും സംയുക്തമായി വികസിപ്പിച്ച വാഹനം കമ്പനിയുടെ പുതിയ ഡിസൈന്‍ ഫിലോസഫിയുടെ തുടക്കമാണ്. പ്രകടമായ എയര്‍ ഇന്‍ടേക്കും ഫോഗ് ലാമ്പിനായുള്ള സ്ഥലസൗകര്യമുള്ള നീളമേറിയ ബംമ്പറും പുതിയ സ്‌കോര്‍പ്പിയോയെ അനുസ്മരിപ്പിക്കുന്ന ഗ്രില്ലുമാണുള്ളത്.

മഹീന്ദ്ര മറാസോയുടെ ഡിസി ഡിസൈന്‍ അന്വേഷണങ്ങള്‍ ഇനി ഔദ്യോഗിക വെബ്‌സൈറ്റിലും

ആപ്പിള്‍ കാര്‍പ്ലേ ഉള്‍പ്പെടെയുള്ള ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും വഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഡ്യൂവല്‍ ടോണാണ് ഉള്‍വശം. മങ്ങിയ ഷെയിഡില്‍ ബീജ് കളര്‍ ഉള്‍വശത്ത് ഉപയോഗിച്ചിരിക്കുന്നു. ക്രോമിയത്തിന്റെ അംശവും കാണാം.

മഹീന്ദ്ര മറാസോയുടെ ഡിസി ഡിസൈന്‍ അന്വേഷണങ്ങള്‍ ഇനി ഔദ്യോഗിക വെബ്‌സൈറ്റിലും

കപ്പ് ഹോള്‍ഡറും ചെറിയ സാധങ്ങള്‍ സൂക്ഷിക്കുന്നതിനും ധാരളം സ്പെയ്സ് നല്‍കിയിട്ടുണ്ട്. ഹാന്‍ഡ് ബ്രേക്കിന്റെ ഡിസൈനിലും പ്രത്യകതയുണ്ട്. വിമാനത്തിന്റെ ത്രോട്ടില്‍ സ്റ്റെലാണ് നല്‍കിയിരിക്കുന്നത്. ഡീസല്‍ എന്‍ജിന്‍ മാത്രമാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. എന്‍ജിന്‍ അല്‍പ്പം ചെറുതായതുകൊണ്ടു തന്നെ, 17.3 കിലോമീറ്ററിന്റെ മികച്ച ഇന്ധന ക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

More from DriveSpark

Article Published On: Sunday, August 4, 2019, 10:00 [IST]
English summary
Mahindra Marazzo Official Website Now Accepts Enquiries For A DC-Designed Cabin. Read more in Malayalam.
കൂടുതല്‍... #മഹീന്ദ്ര #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X