ഒരു കല്ല്യാണത്തിനുള്ള ആളുണ്ടല്ലോ... മഹീന്ദ്ര കാറില്‍ യാത്ര ചെയ്തത് 17 പേര്‍, വൈറലായി വീഡിയോ

ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ക്ക് (എസ്‌യുവി) വന്‍ ഡിമാന്‍ഡാണ്. നമ്മുടെ രാജ്യത്ത് എസ്‌യുവികള്‍ ഇത്ര കണ്ട് പോപ്പുലറാക്കുന്നതില്‍ ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ടാറ്റ മോട്ടോര്‍സും വഹിച്ച പങ്ക് ചില്ലറയല്ല. ഈ രണ്ട് ബ്രാന്‍ഡുകളും ആദ്യ കാലത്ത് വിപണിയില്‍ എത്തിച്ച എസ്‌യുവികള്‍ക്ക് കള്‍ട്ട് സ്റ്റാറ്റസാണുള്ളത്.

അവയില്‍ ചിലത് കാലാകാലങ്ങളായി അപ്‌ഡേറ്റ് ചെയ്യുകയും ചിലത് നിര്‍ത്തലാക്കുകയും ചെയ്്തു. രണ്ട് പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ കാര്‍ വിപണിയിലെ നിറസാന്നിധ്യമാണ് മഹീന്ദ്ര സ്‌കോര്‍പിയോ. ഇന്നും വമ്പന്‍ വില്‍പ്പനയാണ് ഈ മോഡല്‍ മഹീന്ദ്രക്ക് സമ്മാനിക്കുന്നത്. സ്‌കോര്‍പിയോ N എന്ന പുത്തന്‍ മോഡലിനൊപ്പം ബിഗ് ഡാഡിയെ സ്‌കോര്‍പിയോ ക്ലാസിക് എന്ന പേരില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

mahindra scorpio classic

ഈ വാഹനത്തിന്റെ പരുക്കന്‍ ശൈലിയും അസാമാന്യമായ പെര്‍ഫോമന്‍സും കാരണമാണ് കാലാതീതമായി ഇത് ഇന്ത്യക്കാര്‍ക്കിടയില്‍ പ്രസക്തനായി നിലനില്‍ക്കുന്നത്. ഇന്നും മികച്ച രീതിയില്‍ പരിപാലിക്കുന്ന സ്‌കോര്‍പിയോ എസ്‌യുവി പല സ്ഥലങ്ങളിലും കാണാം. നിലവില്‍ 6 സീറ്റര്‍, 7 സീറ്റര്‍, 9 സീറ്റര്‍ എന്നിങ്ങനെ 3 സീറ്റിംഗ് ഓപ്ഷനുകളിലാണ് മഹീന്ദ്ര സ്‌കോര്‍പിയോ വില്‍ക്കുന്നത്.

അതിനാല്‍ പരമാവധി മഹീന്ദ്ര സ്‌കോര്‍പിയോയില്‍ 9 പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ. എന്നാല്‍ ഒരു മഹീന്ദ്ര സ്‌കോര്‍പിയോ കാറില്‍ മൊത്തം 17 പേര്‍ യാത്ര ചെയ്തുവെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?. എന്നാല്‍ വിശ്വസിച്ചേ മതിയാകൂ. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ കാണുന്നത് വരെ ഞങ്ങളും ഇക്കാര്യം വിശ്വസിച്ചിരുന്നില്ല. എന്നാല്‍ വൈറല്‍ വീഡിയോ കണ്ടതോടെ ഞങ്ങള്‍ക്കും ബോധ്യപ്പെട്ടു.

mahindra scorpio carrying 18 people

17 പേര്‍ മഹീന്ദ്ര സ്‌കോര്‍പിയോ കാറില്‍ നിന്ന് ഒന്നിനുപുറകെ ഒന്നായി ഇറങ്ങുന്നതാണ് വൈറല്‍ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം 17 പേരാണ് ഈ സ്‌കോര്‍പിയോയില്‍ യാത്ര ചെയ്തിരുന്നത്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) വൈറലായ വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് നെറ്റിസണ്‍സ്.എന്നാല്‍ ഇന്ത്യയില്‍ ഇത്തരമൊരു സംഗതി ആദ്യമായിട്ടല്ല അരങ്ങേറുന്നതെന്ന് ഓര്‍മിപ്പിക്കട്ടെ.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഓട്ടോറിക്ഷയില്‍ മൊത്തം 27 പേര്‍ യാത്ര ചെയ്ത സംഭവവും ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ഉത്തര്‍ പ്രദേശിലായരുന്നു ഈ വിചിത്ര സംഭവം അരങ്ങേറിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ ഓട്ടോ തടഞ്ഞു നിര്‍ത്തിയ വേളയിലാണ് ഓട്ടോയില്‍ നിന്ന് വരിവരിയായി 27 പേര്‍ ഇറങ്ങി വന്നത്. പൊലീസുകാര്‍ വരെ ഈ കാഴ്ച കണ്ട് ഞെട്ടി. പിന്നാലെ അവര്‍ ഓട്ടോ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

mahindra scorpio carrying 18 people

കാറിലോ ഓട്ടോയിലോ അല്ല ഇനി ഏത് വാഹനമായാലും അനുവദിനീയമായ ലോഡില്‍ കൂടുതല്‍ ആളുകളെ കയറ്റുന്ന പ്രവര്‍ത്തിയെ ഞങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കല്ല. ഇത്തരത്തിലുള്ള യാത്ര അപകടകരമാണെന്ന് മാത്രമല്ല വാഹനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഇവിടെ സ്‌കോര്‍പിയോ ഉടമ എന്ത് ഉദ്ദേശത്തിലാണ് ഇത്രയും പേരെ വാഹനത്തില്‍ കയറ്റിയതെന്ന് അറിയില്ല.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ പലരും ഇത്തരം സാഹസങ്ങള്‍ ചെയ്യാറുണ്ട്. അതല്ല ഇനി പണം ലാഭിക്കാനാണോ ഇങ്ങനെ ചെയ്തതെന്നും അറിയില്ല. ദൗര്‍ഭാഗ്യവശാല്‍ വല്ല അപകടവും പിണഞ്ഞാല്‍ ഇന്ധനച്ചെലവവില്‍ ലാഭിച്ചതിനേക്കാള്‍ എത്രേയാ മടങ്ങ് ചിലവഴിക്കേണ്ട സാഹചര്യം വന്നേക്കാം. കാരണം എന്ത് തന്നെ ആയാലും ഇത്തരം അപകടകരമായ ഇത്തരം യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

അടുത്ത കാലത്തായി സോഷ്യല്‍ മീഡിയ വഴി വൈറലാകുന്ന വീഡിയോകള്‍ കണ്ട് പൊലീസുകാര്‍ നടപടികള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ ഇവിടെ സ്‌കോര്‍പിയോ ഉടമക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തെ കുറിച്ച് അറിവില്ല. ഇത്തരം അപകടകരമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കിയാല്‍ മാത്രമേ ഭാവിയില്‍ ഇവ ആവര്‍ത്തിക്കാതിരിക്കൂ. ഇവിടെ സ്‌കോര്‍പിയോയില്‍ 17 പേര്‍ കയറിയ സംഭവത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Tuesday, March 5, 2024, 18:50 [IST]
English summary
Mahindra scorpio 9 seater suv carrying 18 people video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X