ബേസ് വേരിയൻ്റിൽ നിന്ന് മാഫിയ ഡോൺ ആയി സ്കോർപിയോ N, കസറ്റമൈസേഷൻ വീഡിയോ വൈറൽ

ഈ മഴക്കാലത്ത് എസ്‌യുവികൾ ഉളള വ്യക്തികൾക്ക് വലിയ കാര്യമാ വെളളക്കെട്ടുകളെ പേടിക്കണ്ട, എന്ന് കരുതി ഏത് വെളളം കണ്ടാലും ചാടിയിറങ്ങാൻ പോകരുത്. സ്കോർപിയോ എൻ ഇറങ്ങിയത് മുതൽ വിൽപ്പനയുടെ കാര്യത്തിൽ റോക്കറ്റ് പോലെ മുകളിലേക്കാണ്. ബേസ് വേരിയൻ്റ് വാങ്ങി ടോപ്പ് എൻ്റ് വേരിയൻ്റിലേക്ക് കസ്റ്റമൈസേഷൻ ചെയ്യുന്നവരും കുറവല്ല. അത്തരത്തിൽ ബേസ് വേരിയൻ്റിൽ നിന്ന് ഒരു മാഫിയ ലുക്കിലേക്ക് സ്കോർപിയോ എൻ -നെ മാറ്റിയിരിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വാഹനത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നതെന്ന് ഒന്ന് പരിശോധിച്ചാലോ.

എസ്‌യുവിയുടെ മാറ്റങ്ങൾ കാണിച്ചു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. വ്ളോഗർ ഈ വാഹനത്തിൻ്റെ കസ്റ്റമൈസേഷന് പേരിട്ടിരിക്കുന്നത് മാഫിയ ലുക്ക് എന്നാണ്. കാറിൻ്റെ എക്സ്റ്റീരിയർ ടോപ്പ് ട്രിം ലുക്കിലേക്ക് മാറ്റം വരുത്തിയിട്ടുണ്ട്. ഫ്രണ്ട് ഫാസിയയിൽ, ഹെഡ്‌ലൈറ്റുകൾ ടോപ്പ് ട്രിമ്മിൽ നിന്ന് എൽഇഡി പ്രൊജക്ടർ യൂണിറ്റുകളിലേക്ക് മാറ്റിയിട്ടുണ്ട്. കണക്റ്റഡ് ഡിആർഎല്ലുകൾക്കൊപ്പം വരുന്ന ഫോഗ് ലൈറ്റുകളും നൽകിയിരിക്കുന്നു. ക്രോം ഫിനിഷ് നൽകി കൂടിയ ഗ്ലോസ് ബ്ലാക്ക് ആയി ഗ്രിൽ മോഡിഫൈ ചെയ്തിട്ടുണ്ട്.

സൈഡ് പ്രൊഫൈലിലേയ്ക്ക് നോക്കിയാൽ 18 ഇഞ്ച് മഹീന്ദ്രയുടെ സ്റ്റോക്ക് അലോയ് വീലുകളാണ് കൊടുത്തിരിക്കുന്നത്. ഇത് ബേസ് വേരിയൻ്റ് ആയത് കൊണ്ട് ബോഡി കളറിൽ പെയിൻ്റ് ചെയ്ത മാറ്റ് കറുപ്പിലാണ് ഡോർ ഹാൻഡിലുകൾ തീർത്തിരിക്കുന്നത്. ഇലക്ട്രിക് അഡ്ജസ്റ്റ്‌മെൻ്റും ഫോൾഡിംഗ് ഉൾപ്പെടുത്തുന്നതിനായി ORVM-കൾ മാറ്റിയിട്ടുണ്ട്. സൈഡ് ബോഡി ക്ലാഡിംഗ്, റൂഫ് റെയിലുകൾ, ഫുട്‌സ്റ്റെപ്പുകൾ, ക്രോം ഘടകങ്ങളുള്ള റെയിൻ വൈസറുകൾ, സി ക്രോം, വെയ്‌സ്റ്റ്‌ലൈൻ ക്രോം എന്നിവയും ചേർത്തിട്ടുണ്ട്.

പിന്നിൽ ഷാർക്ക് ഫിൻ ആൻ്റിനയും സ്‌പോയിലറും ചേർത്തിരിക്കുന്നത് കൂടാതെ, അവർ ഇൻസ്റ്റാൾ ചെയ്യുന്ന ഭാഗങ്ങളിൽ ഭൂരിഭാഗവും മാറ്റിസ്ഥാപിക്കുന്ന ഭാഗങ്ങളാണെന്നും സ്റ്റിക്ക്-ഓൺ അല്ലെന്നും വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. മാറ്റിയ ഭാഗങ്ങൾക്ക് അത് കൊണ്ട് തന്നെ ആയുസ്സുണ്ട്. ക്രോം ഗാർണിഷ് ചേർക്കാൻ പിൻ ബമ്പറും മാറ്റി സ്ഥാപിച്ചിട്ടുണ്ട്.

സ്പീക്കർ സിസ്റ്റത്തിൻ്റെ ഡാംപിംഗ്, ഇൻസ്റ്റാളേഷൻ പ്രക്രിയയും വീഡിയോയിൽ കാണിക്കുന്നുണ്ട്, കൂടാതെ, അവർ ചെയ്യുന്ന മുഴുവൻ ജോലിയും അധിക വയറുകളോ വയർ കട്ടിംഗോ ആവശ്യമില്ലെന്നും വീഡിയോയിൽ എടുത്തുകാണിക്കുന്നു. ഇത് കാറിൻ്റെ ഒറിജിനാലിറ്റി നിലനിർത്തുന്നതിനൊപ്പം തന്നെ, വാറൻ്റി അസാധുവാകുന്നില്ല എന്നതാണ് ഗുണം. വാഹനത്തിൻ്റെ ഇൻ്റീരിയറിലേയ്ക്ക് നോക്കിയാൽ കൂടുതൽ മാറ്റങ്ങൾ കാണാൻ സാധിക്കും.

ക്യാബിൻ്റെ തീം വെള്ളയും കറുപ്പും ആക്കി മാറ്റുകയും ക്യാബിന് പ്രീമിയം ലുക്ക് നൽകാൻ, ഡാഷ്‌ബോർഡ്, ലെഗ് റെസ്റ്റ്, സ്റ്റിയറിംഗ് വീൽ, ഹോൺ പാഡ്, ഡോർ പാഡുകൾ, ഡോർ ആം റെസ്റ്റ് എന്നിവയുൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ സോഫ്റ്റ് ടച്ച് ലെതർ ചേർത്തിട്ടുണ്ട്. സീറ്റ് കവറുകളും 7D മാറ്റുകളും വെള്ളയുടെയും കറുപ്പിൻ്റെയും അതേ തീം തന്നെ പിന്തുടരുന്നത്.

അത് പോലെ തന്നെ ഗ്ലോസി ബ്ലാക്ക് ഇൻ്റീരിയർ സ്റ്റൈലിംഗ് കിറ്റും സ്ഥാപിച്ചിട്ടുണ്ട്. ക്യാബിന് ഒരു പ്രീമിയം ലുക്ക് നൽകുന്നതിനായി വാതിലിലും ഡാഷ്‌ബോർഡിലും സീറ്റിനടിയിലും സജീവമായ ആംബിയൻ്റ് ലൈറ്റിംഗ് ചേർത്തിട്ടുണ്ട്. സെൻട്രൽ ലോക്കിംഗ്, ഡോർ സ്കഫ് പ്ലേറ്റുകൾ, ക്രോം ഗിയർ നോബ്, ഗ്രാബ് ഹാൻഡിലുകൾ എന്നിവ ഉൾപ്പെടുന്ന മറ്റ് നിരവധി ചെറിയ കൂട്ടിച്ചേർക്കലുകൾ എസ്‌യുവിയിൽ ചെയ്തിട്ടുണ്ട്.

വയർലെസ് കണക്റ്റിവിറ്റിയുള്ള 10 ഇഞ്ച് മോണ്ടെഗോ ബേ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിൽ നിന്ന് ഇൻപുട്ട് നൽകുന്ന സോണി ഇഎസ് സീരീസിലേക്ക് സ്പീക്കറുകൾ അപ്‌ഗ്രേഡുചെയ്‌തിരിക്കുകയാണ്. മറ്റൊരു സേഫ്റ്റി ഫീച്ചറായ 360 ഡിഗ്രി ക്യാമറ സജ്ജീകരണവും സ്ഥാപിച്ചിട്ടുണ്ട്. വാഹനം മികച്ച് രീതിയിൽ തന്നെ ടോപ്പ് എൻ്റ് മോഡലിലേക്ക് മാറ്റിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വാഹനത്തിന് മാഫിയ ലുക്ക് പൂർണമായും ലഭിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, June 1, 2024, 15:21 [IST]
English summary
Mahindra scorpio base variant converted to top model with mafia look viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X