ഉശിര് കാട്ടി സ്കോർപിയോ; 1,850 യൂണിറ്റുകൾ കൂടി ഇന്ത്യൻ സൈന്യത്തിലേക്ക്

ആർമി വാഹനങ്ങൾ എന്നും ഹരം പകരുന്ന ഒരു കാഴ്ച്ചയാണ്. പലപ്പോഴും ആർമി ഗ്രീൻ കളർ ഷെയ്ഡുമായി വരുന്ന ഇവ റോഡുകളിൽ ഗാംഭീര്യത്തിന്റെ ആൾ രൂപങ്ങൾ തന്നെയാണ് എന്ന് നിസംശയം പറയാം. മാരുതി ജിപ്സി, ടാറ്റ സെനോൺ, ഫോഴ്സ് ഗൂർഖ, ടാറ്റ സഫാരി തുടങ്ങിയ മോഡലുകൾ നിലവിൽ ഇന്ത്യൻ ആർമിയുടെ ഫ്ലീറ്റിലുണ്ട്.

എന്നാൽ ഇവയോടൊപ്പം മഹീന്ദ്രയുടെ ഐതിഹാസിക മോഡലായ സ്കോർപിയോയും കൂടെ തങ്ങളുടെ വാഹന നിരയിൽ ഉൾപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സൈനിക അധികൃതർ. സ്‌കോർപിയോ ക്ലാസിക്ക് പതിപ്പിന്റെ 1,850 യൂണിറ്റുകൾ ഇന്ത്യൻ ആർമിയ്ക്ക് ഡെലിവർ ചെയ്യാനുള്ള ഓർഡർ ലഭിച്ചതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്തിടെ വെളിപ്പെടുത്തി.

ഉശിര് കാട്ടി സ്കോർപ്പിയോ; കൂടുതൽ യൂണിറ്റുകൾ സൈന്യത്തിലേക്ക്

സ്കോർപിയോ ക്ലാസിക്കിന് ഓർഡറുകൾ ലഭിച്ചതായി മഹീന്ദ്രയുടെ ഔദ്യോഗിക ട്വീറ്റ് പരാമർശിക്കുന്നും, എന്നാൽ ഇതോടൊപ്പം പോസ്റ്റ് ചെയ്ത ചിത്രം സ്കോർപിയോയുടെ പഴയ പതിപ്പാണ് പ്രദർശിപ്പിക്കുന്നത്. ഈ വർഷം ജനുവരിയിൽ, സ്കോർപിയോ ക്ലാസിക്കിന്റെ 1,470 യൂണിറ്റുകൾക്കായി പ്രാദേശിക യൂട്ടിലിറ്റി വാഹന നിർമ്മാതാക്കൾക്ക് സമാനമായ ഒരു ഓർഡറും ലഭിച്ചിരുന്നു. ഇന്ത്യൻ സൈന്യം ഇപ്പോൾ കൂടുതൽ റീ ഇൻഫോഴ്സ്മെന്റുകൾ തേടുന്നതായി തോന്നുന്നു.

ട്വീറ്റിനൊപ്പമുള്ള ചിത്രത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന പ്രീ-ഫേസ്‌ലിഫ്റ്റ് മോഡൽ സ്കോർപ്പിയോയിൽ, ആർമി സ്പെക് ടാറ്റ സഫാരി സ്റ്റോം GS800 -ൽ നാം കണ്ടതിന് സമാനമായ മാറ്റ് കാമോ ഗ്രീൻ ഷെയ്ഡിലുള്ള പെയിന്റ് സ്‌കീം അവതരിപ്പിക്കുന്നു, ഇത് സൈന്യം എക്സ്ക്ലൂസീവായി ഉപയോഗിക്കുന്ന ഒരു കളർ സ്കീമാണ്. അതോടൊപ്പം, പഴയ മഹീന്ദ്ര ലോഗോയും പഴയ ഗ്രില്ലും എസ്‌യുവിയുടെ ചിത്രത്തിൽ വ്യക്തമാണ്.

ഉശിര് കാട്ടി സ്കോർപ്പിയോ; കൂടുതൽ യൂണിറ്റുകൾ സൈന്യത്തിലേക്ക്

കൂടാതെ മിഡ്-സൈസ് എസ്‌യുവിയുടെ മുൻ തലമുറ മോഡലുകളിൽ കണ്ടിട്ടുള്ള അലോയ്‌കളുമാണ് ഇതിൽ വരുന്നത്. സാധാരണ ജനങ്ങൾക്ക് ലഭ്യമായ മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിൽ 2.2 ലിറ്റർ mHawk ഡീസൽ എഞ്ചിനാണ് വരുന്നത്, ഇത് 132 PS പരമാവധി പവറും 300 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. സ്റ്റാൻഡേർഡായി, എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു.

റിയർ വീലുകളിലേക്ക് മാത്രമേ ഈ സിസ്റ്റം പവർ അയയ്ക്കുന്നുള്ളൂ. ഇന്ത്യൻ സായുധ സേനയ്ക്ക് നൽകുന്ന മോഡലിന്റെ സ്പെസിഫിക്കേഷനുകളും മറ്റ് ഫീച്ചറുകളൊന്നും മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല, എങ്കിലും, 4x4 ഡ്രൈവ്ട്രെയിനിനൊപ്പം 140 PS മാക്സ് പവറും 320 Nm പീക്ക് torque ഉം പുറപ്പെടുവിക്കാൻ കഴിയുന്ന ഒരു വ്യത്യസ്ത ട്യൂണിംഗും ഇതിൽ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ഉശിര് കാട്ടി സ്കോർപ്പിയോ; കൂടുതൽ യൂണിറ്റുകൾ സൈന്യത്തിലേക്ക്

സ്കോർപിയോ നെയിംപ്ലേറ്റ് ഒമ്പത് ലക്ഷം പ്രൊഡക്ഷൻ എന്ന നാഴികക്കല്ല് പിന്നിട്ടതായി മഹീന്ദ്ര അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സ്കോർപിയോ-N, സ്കോർപിയോ ക്ലാസിക് എന്നിങ്ങനെ രണ്ട് വ്യത്യസ്ത രൂപങ്ങളിൽ കമ്പനി ഇപ്പോൾ എസ്‌യുവി ഇന്ത്യൻ വിപണിയിൽ വാഗ്ദാനം ചെയ്യുന്നു. പുതുതലമുറ N പതിപ്പ് കൂടുതൽ ആധുനികവും ഫീച്ചറുകളാൽ ലോഡ് ചെയ്തതുമായ എസ്‌യുവി മോഡലാണ്, ക്ലാസിക് അതിന്റെ നോ നോൺസെൻസ് അപ്പീലുമായി ഒരു മികച്ച വർക്ക്‌ഹോഴ്‌സായി പ്രവർത്തിക്കുകയും ചെയ്യുന്നു.

ഇന്ത്യൻ ആർമി തങ്ങളുടെ പ്രിയപ്പെട്ട മാരുതി ജിപ്സിയ്ക്ക് തക്കതായ ഒരു റീപ്ലെയ്സ്മെന്റ് ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ്, പല ഓപ്ഷനുകളും സൈന്യം പരീക്ഷിച്ചു എങ്കിലും സംതൃപ്തമായ ഒരു മോഡൽ ഇതുവരെ കണ്ടെത്തിയിട്ടുണ്ടാവില്ല. ഈ ഒരു സ്ഥാനം ഫിൽ ചെയ്യാൻ മാരുതി അടുത്തിടെ പുറത്തിറക്കിയ ജിംനി ഓഫ്റോഡ് എസ്‌യുവിയ്ക്ക് കഴിയുമോ എന്നതാണ് ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യം. ജിംനിയുടേ ഫൈവ് ഡോർ പതിപ്പ് ആർമിയിലേക്ക് എത്തിയേക്കാം എന്ന ഊഹാപോഹങ്ങളും ധാരാളം ഉയരുന്നുണ്ട്.

More from DriveSpark

Article Published On: Thursday, July 13, 2023, 15:37 [IST]
English summary
Mahindra scorpio classic gets order of 1850 units from indian army
കൂടുതല്‍... #മഹീന്ദ്ര #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X