ഇഷ്ടം പോലെ സ്ഥലമുണ്ടല്ലോ... വെയിലടിക്കണ്ട, ഒന്നാം നിലയില്‍ നിര്‍ത്തിയേക്കാം; പഞ്ചാബികളുടെ സ്‌കോർപിയോ പ്രേമം

ഓരോ വാഹനപ്രേമിയും സ്വന്തം വണ്ടിയോടുളള ഇഷ്ടം പ്രകടിപ്പിക്കുന്നത് വ്യത്യസ്ത തരത്തിലായിരിക്കും. ചിലര്‍ സ്വന്തം കുഞ്ഞുങ്ങളെ പോലെയോ കുടുംബാംഗത്തെ പോലെയോ സ്വന്തം കാറുകളെ കരുതുന്നു. അതുകൊണ്ട് തന്നെ അവയെ സുരക്ഷിതമായി നിര്‍ത്താനായി വിശാലമായ പോര്‍ച്ച് നിര്‍മിക്കുന്നു. ചിലര്‍ ഒരുപടി കൂടി കടന്ന് വാഹനം വീടിന്റെ അകത്ത് തന്നെ നിര്‍ത്തിയിടാനുള്ള സൗകര്യം ഒരുക്കുന്നു. എന്നാല്‍ തന്റെ പ്രിയപ്പെട്ട വാഹനം നിര്‍ത്താനായി ഒന്നാം നിലയില്‍ പ്രത്യേക സൗകര്യം ഒരുക്കിയ ഒരു വണ്ടിപ്രാന്തനാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ശ്രദ്ധിക്കപ്പെടുന്നത്. ആ വാഹനം ഏതാണെന്നും എവിടെ നിന്നുള്ളതാണ് വീഡിയോ എന്നും നമുക്ക് നോക്കാം.

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നായ മഹീന്ദ്രയുടെ ഏറ്റവും പോപ്പുലറായ മോഡല്‍ ആണ് സ്‌കോര്‍പിയോ. ഓരോ മാസവും 10000 യൂണിറ്റിന് മുകളില്‍ വിറ്റ്‌പോകുന്ന സ്‌കോര്‍പിയോ സെയില്‍സ് ചാര്‍ട്ടില്‍ സ്ഥിരമായി മുകളില്‍ നില്‍ക്കുന്നു. നിലവില്‍ സ്‌കോര്‍പിയോ ക്ലാസിക്, സ്‌കോര്‍പിയോ N എന്നിങ്ങനെ രണ്ട് പതിപ്പുകളിലായി ഈ കാര്‍ വാങ്ങാന്‍ സാധിക്കും.

punjab scorpio parked house first floor

ബിഗ് ഡാഡിയെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന സ്‌കോര്‍പിയോയുടെ ക്ലാസിക് ഡിഎന്‍എ നിലനിര്‍ത്തിപ്പോരുന്ന മോഡലാണ് സ്‌കോര്‍പിയോ ക്ലാസിക്. രണ്ടാം തലമുറ പ്ലാറ്റ്ഫോമിലാണ് സ്‌കോര്‍പിയോ ക്ലാസിക് നിര്‍മ്മിച്ചിരിക്കുന്നത്. 2022-ല്‍ 11.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഈ എസ്‌യുവി പുറത്തിറങ്ങിയത്. ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനില്‍ മാത്രമേ ഈ മോഡല്‍ മഹീന്ദ്ര ഓഫര്‍ ചെയ്യുന്നുള്ളൂ.

2.2 ലിറ്റര്‍ എംഹോക് ഡീസല്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ക്ലാസിക് മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍വ സന്നാഹങ്ങളുമുള്ള പക്കാ മോഡേണ്‍ എസ്‌യുവിയാണ് സ്‌കോര്‍പിയോ N. എന്നിരുന്നാലും സ്‌കോര്‍പിയോയുടെ പഴയ ഗുണ്ടാ ലുക്കും ക്ലാസിക് ചാരുതയും വേണ്ടവര്‍ ക്ലാസിക്കാണ് തെരഞ്ഞെടുക്കാറ്. ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് പഞ്ചാബില്‍ സ്‌കോര്‍പിയോക്ക് ഒത്തിരി ഫാന്‍സുണ്ട്.

mahindra scorpio classic

പഞ്ചാബിലുള്ള ഒരു സ്‌കോര്‍പിയോ പ്രേമിയാണ് തന്റെ വീടിന്റെ മുകളിലത്തെ നിലയില്‍ ഒരു പ്രത്യേക മുറി ഒരുക്കിയിരിക്കുന്നത്. റൂമിന്റെ പുറംഭാഗം ഗ്ലാസ് കൊണ്ടാണ് തീര്‍ത്തിരിക്കുന്നത്. അതിനാല്‍ വീടിന് പുറത്തുള്ള റോഡില്‍ നിന്നാല്‍ പോലും ആര്‍ക്കും ആ വെളുത്ത നിറത്തിലുള്ള സ്‌കോര്‍പിയോ കാണാന്‍ കഴിയും.

പഞ്ചാബുകാരന്‍ കാര്‍ ഒന്നാം നിലയില്‍ പാര്‍ക്ക് ചെയ്യാവുന്ന തരത്തില്‍ വളരെ വിശാലമായാണ് വീട് നിര്‍മിച്ചിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ഒന്നാം നിലയില്‍ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്തിന് സമീപത്ത് മുറികളുമുണ്ട്. ഷോറൂമുകളിലെല്ലാം പിന്തുടുരുന്ന രീതിയിലാണ് കാര്‍ മുകളിലെ നിലയില്‍ എത്തിച്ചതെന്നാണ് തോന്നുന്നത്.

punjab scorpio parked house first floor

ഈ വീട് പഞ്ചാബിലാണെങ്കിലും സ്‌കോര്‍പിയോ ക്ലാസിക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മധ്യപ്രദേശിലാണ്. ഈ സ്‌കോര്‍പിയോ ക്ലാസിക് ഉടമയെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും ലഭ്യമല്ല. പഞ്ചാബ്ഇന്‍സ്റ്റ.ഇന്‍ എന്ന പേജില്‍ പ്രത്യക്ഷപ്പെട്ട ഈ കാറിന്റെയും വീടിന്റെയും ചിത്രങ്ങളും വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇഷ്ടംപോലെ സ്ഥലമുള്ളപ്പോള്‍ പിന്നെ കാര്‍ വെളിയില്‍ ഇടുന്നതെന്തിനാ എന്ന രീതിയിലാണ് നെറ്റിസണ്‍സിന്റെ പ്രതികരണം.

വാഹനപ്രേമികളെ സംബന്ധിച്ച് ഇത് അത്ര പുതുമയുള്ള കാര്യമായി ഒരുപക്ഷേ തോന്നിയേക്കില്ല. ഇതിലും 'ഭീകരമായ' രീതിയില്‍ സ്വന്തം വണ്ടിയെ സ്‌നേഹിക്കുന്നവരെ അവര്‍ കണ്ടിട്ടുണ്ട്. ഇനി ഭാവിയില്‍ കാണുകയും ചെയ്യും. സ്വന്തം കാര്‍ സുരക്ഷിതമായി നാലാളുകള്‍ കാണുന്ന തരത്തില്‍ ഒന്നാം നിലയില്‍ പാര്‍ക്ക് ചയ്ത ഈ പഞ്ചാബുകാരന്റെ പ്രവര്‍ത്തിയെ നിങ്ങള്‍ എങ്ങിനെ നോക്കിക്കാണുന്നു. അഭിപ്രായം അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അവ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.

More from DriveSpark

Article Published On: Monday, June 23, 2025, 19:09 [IST]
English summary
Mahindra scorpio classic suv parked on first floor of house in punjab watch viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X