Mahindra Scorpio -ൽ സിനിമ സ്റ്റൈൽ ഹിറ്റ് ആന്റ് റൺ! ഒരു നിമിഷത്തെ കോപത്തിന് ഉടമയ്ക്ക് എട്ടിന്റെ പണി
സിനിമയിലും മറ്റും വില്ലന്മാർ ബൈക്കിൽ പോകുന്ന നായകനെ ഇടിച്ചിട്ടേച്ച് പാഞ്ഞു പോവുന്നത് നാം കണ്ടിട്ടുണ്ട്. അത്തരം രംഗങ്ങൾ ഇപ്പോൾ നമുക്ക് വരെ ക്ലീഷേ ആയി തോന്നാം, എന്നാൽ ശരിക്കും അങ്ങനെ ഒന്ന് നിങ്ങളുടെ കണ്ണിന് മുമ്പിൽ നടന്നാൽ നിങ്ങൾ ഞെട്ടുമോ? നിങ്ങൾ ഞെട്ടിയാലും ഇല്ലേലും ഞാൻ ഒന്ന് ഞെട്ടിയെന്നേ.

ഒരു കൂട്ടം മോട്ടോർസൈക്കിൾ റൈഡർമാരുടെ ഇടയിലൂടെ ഒരു മഹീന്ദ്ര സ്കോർപ്പിയോ അതിവേഗം പാഞ്ഞുവന്ന് റോയൽ എൻഫീൽഡ് റൈഡറെ ഇടിക്കുന്ന വൈറൽ വീഡിയോയാണ് എന്നെ ഞെട്ടിച്ചത്.

അർജൻഗഡ് മെട്രോ സ്റ്റേഷന് സമീപമുള്ള ഡൽഹി-ഹരിയാന അതിർത്തി പ്രദേശത്ത് നിന്നുള്ളതാണ് ഈ വീഡിയോ. മഹീന്ദ്ര സ്‌കോർപിയോ ഡ്രൈവർക്കെതിരെ പൊലീസ് സ്വമേധയാ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംഭവത്തിന്റെ നിരവധി വീഡിയോകളിൽ സ്കോർപിയോ ഡ്രൈവർ അമിതവേഗതയിൽ റോയൽ എൻഫീൽഡ് റൈഡറെ ഇടിക്കുന്നത് കാണിക്കുന്നു. അതിനുമുമ്പ്, മറ്റൊരു വീഡിയോയിൽ, സ്കോർപിയോ ഡ്രൈവർ മോട്ടോർസൈക്കിൾ ഗ്രൂപ്പിലെ മറ്റൊരു റൈഡറോട് എന്തോ സംസാരിക്കുന്നതായോ വാക്ക് തർക്കത്തിൽ ഏർപ്പെടുന്നതായോ തോന്നുന്നു. വീഡിയോയിൽ, ബഹളങ്ങളും കേൾക്കാം. എന്നിരുന്നാലും, റോഡിലെ തർക്കം ആരംഭിച്ചത് എന്താണെന്ന് ഞങ്ങൾക്ക് ഉറപ്പില്ല.

കുറച്ച് നിമിഷങ്ങൾക്ക് ശേഷം മഹീന്ദ്ര സ്കോർപിയോ ഗ്രൂപ്പിനെ ഓവർ ടെക്ക് ചെയ്തു. റോയൽ എൻഫീൽഡ് റൈഡറെ മറികടക്കുന്നതിനിടെ സ്കോർപിയോയുടെ പിൻബമ്പർ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിൽ ഇടിക്കുകയും റൈഡർ റോഡിലേക്ക് തെറിച്ച് വീഴുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. റൈഡർക്ക് സേഫ്റ്റി ഗിയർ ധരിച്ചിരുന്നു, അതിനാൽ കുറച്ച് ചെറിയ പരിക്കുകൾ മാത്രമാണ് പറ്റിയത്.

സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് ഇപ്പോൾ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. സ്‌കോർപിയോ ഉടമയെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്, സ്വമേധയാ നടപടിയെടുക്കും എന്നും അധികാരികൾ വ്യക്തമാക്കി.

റൈഡേർസ് സംഘത്തോട് രേഖാമൂലം പരാതി നൽകാനും അധികൃതരും പൊലീസും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി ലഭിച്ചാൽ ഫത്തേപൂർ ബെരി പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്യും. FIR -ന് ശേഷമായിരിക്കും തുടർനടപടി.

റോഡ് റേജ് (രോക്ഷം/ കലഹം) വേഗത്തിൽ വർധിക്കുന്ന ഒന്നാണ്. റോഡ് റേജിൽ ഏർപ്പെടാതിരിക്കുകയും റോഡുകളിൽ ശാന്തത പാലിക്കുകയും ചെയ്യുന്നത് എല്ലായ്പ്പോഴും നല്ലതാണ്. റോഡ് റേജ് എന്നത് എപ്പോൾ വേണമെങ്കിലും സ്‌ട്രൈക്ക് ചെയ്യാവുന്നതും പെട്ടെന്ന് ക്രമാധീതമായി വർധിക്കുന്നതുമായ ഒരു മനോഭാവമാണ്.

എവിടെയും വാഹനമോടിക്കുമ്പോൾ/സവാരി ചെയ്യുമ്പോൾ ശാന്തമായിരിക്കുക എന്നത് നിർണായകമാണ്, പ്രത്യേകിച്ച് കുണ്ടും കുഴികളും നിറഞ്ഞ ഇന്ത്യൻ റോഡുകളിൽ. ഒരു റോഡ് റേജിൽ നിങ്ങൾ അകപ്പെടാതിരിക്കാൻ ചില നുറുങ്ങ് വിദ്യകൾ ഇതാ.

വേഗപരിധിക്കുള്ളിൽ തന്നെ പോവുക, ലെയിനുകൾ മാറുമ്പോൾ ഉചിതമായ സമയങ്ങളിൽ സിഗ്നൽ നൽകുക, വാഹനത്തിന്റെ റിയർ വ്യൂ മിററുകൾ ഉപയോഗിക്കുക, മറ്റുള്ളവരുടെ തെറ്റുകൾക്കോ ആക്രമണാത്മക പെരുമാറ്റത്തിനോ മതിയായ അലവൻസ് നൽകുക.

എന്നിരുന്നാലും, സുഗമമായ ഡ്രൈവിനായി നാം വിളരെ മികച്ച ശ്രമങ്ങൾ നടത്തിയാലും, അമിതമായി ആക്രമണോത്സുകരായ മറ്റുള്ളവർ വഴിയിൽ ഉണ്ടാകാം. അമിതമായ ഹോൺ മുഴക്കൽ, ടെയിൽ ഗേറ്റിംഗ്, ആംഗ്യം കാണിക്കൽ, അസഭ്യം പറയൽ, ലെയിനുകൾക്കിടയിലോ സ്ട്രാഡ്ലിംഗ് ലെയിനുകൾക്കിടയിലോ വാഹനം ആട്ട് ഓടിക്കുക, പെട്ടെന്ന് വേഗത കൂട്ടുകയും പെട്ടെന്ന് ബ്രേക്ക് ഇടുകയും ചെയ്യുക എന്നിവയാണ് ഇത്തരം പ്രശ്നക്കാരായ ഡ്രൈവർമാരുടെ ലക്ഷണങ്ങൾ.

ഇതുപോലുള്ള സാഹചര്യങ്ങളിൽ ചെയ്യേണ്ട ഏറ്റവും നല്ല കാര്യം, അത്തരം ഭ്രാന്തൻ ഡ്രൈവർമാരെ പോകാൻ അനുവദിക്കുകയും ദൈവം തമ്പുരാൻ അവരെ ശിക്ഷിക്കും എന്ന് പ്രതീക്ഷിക്കുകയും ചെയ്യുക എന്നതാണ്!

എന്റെ പൊന്നെടാവേ ഇങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കാതെ കൈയ്യിലുള്ള ഫോണിൽ ആ നമ്പർ പ്ലേറ്റ് വ്യക്തമായി കിട്ടുന്ന തരത്തിൽ നല്ല ഒരു വീഡിയോ എടുത്ത് MVD -ക്ക് ഷെയർ ചെയ്തേക്കണം. ഇത്തരം മനോഭാവങ്ങൾ വെച്ച് പുറപ്പിക്കാൻ പാടില്ല എന്നതാണ് എന്റെ അഭിപ്രായം.
അതിന് പകരം നിങ്ങളുടെ സമയവും രക്തസമ്മർദ്ദവും വെറുതെ കൂട്ടിക്കൊണ്ട് അവരെ ഒരു പാഠം പഠിപ്പിക്കാനോ വെല്ലുവിളിക്കാനോ ശ്രമിക്കുന്നത് നന്നല്ല എന്നും ഓർപ്പിക്കുന്നു. പെട്ടെന്നുള്ള ക്രോധം നമ്മെ ഓവർടെയ്ക്ക് ചെയ്യാതെ ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുക, അത്ര തന്നെ.


Click it and Unblock the Notifications








