സ്കോർപിയോയും ഥാറും കൂട്ടിയിടിച്ചു; ബിൽഡ് ക്വാളിറ്റി സമ്മതിക്കണം കേട്ടോ

ഇന്ത്യൻ റോഡുകളിലൂടെ വാഹനമോടിക്കാൻ പഠിച്ചാൽ ലോകത്തിൻ്റെ ഏത് കോണിൽ ചെന്നാലും വാഹനമോടിക്കാം എന്നാണ് കളിയാക്കി പറയാറുണ്ട്. അത് മാത്രമല്ല നിരവധി വെല്ലുവിളികളുമുണ്ട്. കാരണം അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികളും നായ്ക്കളും കാരണം വാഹനം ഓടിക്കാൻ ബുദ്ധിമുട്ടുമുണ്ട്. അത് മാത്രമല്ല പർവതപ്രദേശങ്ങളിലൂടെയുളള ഡ്രൈവിങ്ങും ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്.

മോട്ടോർബൈക്ക് മുന്നിൽ പെട്ടെന്ന് നിർത്തിയത് കൊണ്ട് പിറകേ വന്ന സ്കോർപിയോ എൻ ബ്രേക്ക് ചെയ്യുകയും പിന്നിൽ വന്ന ഥാർ ഇടിക്കുകയും ചെയ്യുകയായിരുന്നു. ഇങ്ങനെയുളള അവസ്ഥകളാണ് പർവതപ്രദേശങ്ങളിലൂടെ വാഹനമോടിക്കുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ. ഒരു വളവ് തിരിഞ്ഞ് വന്നപ്പോൾ പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്ടപ്പോൾ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് ബൈക്ക് റൈഡർ.

സ്കോർപിയോയും ഥാറും കൂട്ടിയിടിച്ചു; ബിൽഡ് ക്വാളിറ്റി സമ്മതിക്കണം കേട്ടോ

ഇടിയുടെ ആഘാതത്തിൽ മഹീന്ദ്ര ഥാറിന്റെ മുൻ ബമ്പറിനും ഗ്രില്ലിനും കേടുപാടുകൾ സംഭവിച്ചു. കൂടാതെ, മോട്ടോർ സൈക്കിൾ യാത്രക്കാരനെ ഇടിച്ചപ്പോൾ സ്കോർപിയോ എൻ അതിന്റെ മുൻ ഗ്രില്ലിന് കേടുപാടുകൾ സംഭവിച്ചു. ബൈക്ക് യാത്രികന്റെ ടെയിൽലാമ്പിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്തായാലും രണ്ട് വാഹനങ്ങളുടേയും ബിൽഡ് ക്വാളിറ്റിയാണ് കാണിക്കുന്നത്.

സ്കോർപിയോയുടെ മുന്നിൽ കുറച്ച് കേടുപാടുകളും പിന്നിൽ ബമ്പറും പോയിട്ടുണ്ട്. ഥാറിൻ്റെ വശത്തേക്ക് നോക്കുകയാണെങ്കിൽ മുന്നിൽ ബമ്പറും ഫോഗ്‌ലാമ്പുകളും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളിലൂടെ വാഹനം ഓടിക്കുമ്പോൾ ഡാഷ്ക്യാമറ പ്രവർത്തിപ്പിക്കുന്നത് വളരെ നല്ലതാണ്. ദമ്പതികൾ മുന്നിലും പിന്നിലും ഡ്യാഷ്ക്യാമറകൾ സ്ഥാപിച്ചിരുന്നു.

സ്കോർപിയോയും ഥാറും കൂട്ടിയിടിച്ചു; ബിൽഡ് ക്വാളിറ്റി സമ്മതിക്കണം കേട്ടോ

2020 അവസാനത്തിൽ ലോഞ്ച് ചെയ്തതുമുതൽ, ഇതുവരെ വാഹനം ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചു. കമ്പനിയ്ക്ക് ഇപ്പോൾ ഥാർ ത്രീ ഡോറിന്റെ 58,000 -ലധികം പെൻഡിംഗ് ഓർഡറുകളാണുള്ളത്. ഏകദേശം 3 ലക്ഷം കാറുകളുടെ പെൻഡിംഗ് ഓർഡർ ലിസ്റ്റാണ് മഹീന്ദ്രയുടെ പക്കൽ ഇപ്പോഴുള്ളത്. ഇതിൽ, ഏറ്റവും ഉയർന്ന പെൻഡിംഗ് ഓർഡർ സ്കോർപിയോ റേഞ്ചിനാണ്, അതിന് പിന്നാലെ XUV700 ഉം ഥാർ ത്രീ ഡോർ പതിപ്പുമുണ്ട്.

ഥാർ ഫൈവ് ഡോർ പതിപ്പിനെക്കുറിച്ച് പറയുമ്പോൾ, ഇത് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാവും അതോടൊപ്പം രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളും ഇതിന് ലഭിക്കും. ലുക്സിന്റെ കാര്യത്തിൽ, ഫൈവ്-ഡോർ ഥാർ അതിന്റെ ത്രീ ഡോർ പതിപ്പിന് സമാനമായിരിക്കും. സ്കോർപിയോ N -ൽ കാണുന്ന അതേ ലാഡർ ഓൺ ഫ്രെയിം ഷാസിയിലാണ് ഥാർ ഫൈവ് ഡോർ ഒരുങ്ങുന്നത്.

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് സ്കോർപിയോ എൻ ലഭ്യമാകുക. കൂടാതെ ഈ മോഡലിന്റെ ഡീസല്‍ പതിപ്പ് ശരിയായ 4×4 സിസ്റ്റത്തിലാണ് വരുന്നത്. ഇതിനെ മഹീന്ദ്ര ഇപ്പോള്‍ 4XPLOR സാങ്കേതികവിദ്യ എന്ന് വിളിക്കുന്നു. 200 bhp കരുത്തും 380 nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ പെട്രോള്‍ പതിപ്പിന് കരുത്തേകുന്നത്.

XUV700-ലെ പോലെ, ഡീസല്‍ എഞ്ചിന്‍ സ്‌കോര്‍പിയോ N രണ്ട് ട്യൂണ്‍ സ്റ്റേറ്റുകളില്‍ ലഭ്യമാണ്. ഇവയെല്ലാം 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് പ്രവര്‍ത്തിക്കുന്നത്. ഡീസല്‍ എഞ്ചിന് 175 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിയും. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഡീസല്‍ വേരിയന്റിന് മാത്രമേ 4×4 ഡ്രൈവ്ട്രെയിന്‍ ലഭിക്കൂ. ഇത് മാനുവല്‍, ഓട്ടോമാറ്റിക് ഓപ്ഷനുകളില്‍ ലഭ്യമാണ്.

More from DriveSpark

Article Published On: Wednesday, June 28, 2023, 15:31 [IST]
English summary
Mahindra scorpio n and thar collides video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X