കെഎസ്ആർടിസിയെ എയറിൽ കയറ്റി മഹീന്ദ്ര; നടുറോഡിൽ ലൈവ് ക്രാഷ് ടെസ്റ്റ്
കൊട്ടാരക്കരയിൽ ആക്സിൽ ഉൾപ്പടെ വീലുകൾ തകർന്ന് വഴിയിൽ വിലങ്ങുതടിയായി കെഎസ്ആർടിസി ബസ്. ഓട്ടത്തിനിടെ എതിർ ദിശയിൽ നിന്നു എത്തിയ മഹീന്ദ്ര എസ്‌യുവിയുമായിട്ടുണ്ടായ ഇടിയുടെ ആഘാദത്തിലാണ് ബസിന്റെ റിയൽ ആക്സിൽ ഉൾപ്പടെ അടർന്നു പോയത്. ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു, എങ്കിലും അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകൾ ഒന്നും തന്നെയില്ല. എസ്‌യുവിയിൽ ആകെ ഉണ്ടായിരുന്ന ഡ്രൈവറിനും ചെറിയ പരിക്കുകൾ അല്ലാതെ ഗുരുതരമായ ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്നതും ആശ്വാസജനകമാണ്. അമിത വേഗത്തിൽ എതിർ ദിശയിൽ നിന്ന് എത്തിയ കാറാണ് സംഭവത്തിലെ കുറ്റക്കാരൻ എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
സംഭവം നടന്നത് പുലർച്ചെ ഏഴ് മണിയോടെയാണ്, അമിത വേഗത്തിൽ എത്തിയ കാർ, ബസിന്റെ പിൻ വീലുകൾക്ക് അടുത്തായി വന്നിടിക്കുകയും അതിന്റെ ആഘാദത്തിൽ ബസിന്റെ വീലുകൾ ആക്സിൽ ഉൾപ്പടെ ഈരി തെറിക്കുകയും വാഹനം എയറിൽ ഒന്നു പൊങ്ങി റോഡിൽ നിരങ്ങി നീങ്ങി നിൽക്കുന്നതും നമുക്ക് വീഡിയോയിൽ വ്യക്തമായി കാണാം.

ഭാഗം കൊണ്ടാണ് ബസ് തകിടം മറിയാഞ്ഞതും വലിയൊരു അപകടം ഉണ്ടാവേണ്ടത് ഒഴിവായതും. വന്നിടിച്ച മഹീന്ദ്ര കാറിനും സാരമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ഫ്രണ്ടിലെ വലതുവശത്തെ വീലും ഫെൻഡറും ബോണറ്റിന്റെ ഭാഗവും തകർന്നതായി നമുക്ക് കാണാം. എന്നിരുന്നാലും വാഹനത്തിന്റെ ബാക്കി ഭാഗങ്ങൾക്ക് ഒന്നും തന്നെ വലിയ കേടുപാടുകൾ ഇല്ല എന്നതും ശ്രദ്ധേയമാണ്.
ഇത് മഹീന്ദ്ര എസ്‌യുവിയുടെ ബിൽഡ് ക്വാളിറ്റിയും ഗുണനിലവാരവും വ്യക്തമാക്കുന്നു. മഹീന്ദ്രയുടെ സ്കോർപ്പിയോ N മോഡലാണ് ഇവിടെ അപകടത്തിൽ പെട്ടത്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗിൽ ഫൈവ് സ്റ്റാർ സേഫ്റ്റി നേടിയ മോഡലാണിത്. 2022 ജൂലൈയിലാണ് മഹീന്ദ്ര പുത്തൻ സ്കോർപിയോ N വിപണിയിൽ എത്തിയത്. വിൽപ്പനയ്ക്ക് എത്തി വെറും 30 മിനിറ്റ് കൊണ്ട് ഒരു ലക്ഷം ബുക്കിംഗുകള്‍ നേടി ചരിത്രം സൃഷ്ടിച്ച മോഡലുമാണിത്.

പെട്രോൾ, ഡീസൽ ഓപഷനുകളിൽ സ്കോർപിയോ ലഭ്യമാണ്. ഇതിൽ വരുന്ന പെട്രോള്‍ യൂണിറ്റ് പരമാവധി 203 PS പവര്‍ പുറത്തെടുക്കാന്‍ ശേഷിയുള്ളതാണ്. ടോര്‍ക്കിന്റെ കാര്യത്തിൽ മാനുവല്‍ ട്രാന്‍സ്മിഷൻ 370 Nm ടോർക്കും ഓട്ടോമാറ്റിക് ഗിയർബോക്സ് 380 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
അതോടൊപ്പം സ്‌കോര്‍പിയോയുടെ ജനപ്രിയമായ ഡീസല്‍ എഞ്ചിന്‍ രണ്ട് ട്യൂണിംഗില്‍ ലഭ്യമാണ്. ആദ്യത്തെ ട്യൂണിംഗ് 132 PS പവറും 300 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. രണ്ടാം ട്യൂണിംഗില്‍ വരുന്ന ഡീസല്‍ എഞ്ചിന്‍ 175 PS പവര്‍ പുറപ്പെടുവിക്കുന്നു. മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം 370 Nm ടോര്‍ക്കും ഓട്ടോമാറ്റിക്കില്‍ 400 Nm ടോര്‍ക്കുമാണ് വാഹനത്തിൽ വരുന്നത്. ടോപ്പ് സ്പെക്ക് ഡീസൽ മോഡലിൽ 4x4 ഓപ്ഷനും വരുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഫീച്ചർ ലോഡഡാണ് സ്കോർപിയോ N, ഇതിൽ വെന്റിലേറ്റഡ് സീറ്റുകൾ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, പവർഡ് ഡ്രൈവർ സീറ്റ്, സൺറൂഫ്, 18 ഇഞ്ച് അലോയി വീലുകൾ, സോണി സൗണ്ട് സിസ്റ്റം തുടങ്ങിയ കിടിലൻ ഫീച്ചറുകളാണ് സ്കോർപിയോ N ടോപ്പ് -സ്പെക്ക് Z8 L വേരിയന്റിൽ വരുന്നത്.
അതോടൊപ്പം ആറ് എയർബാഗുകളും അതിനു പുറമെ ഫൈവ് -സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള മോഡലിൽ നാല് ഡിസ്‌ക് ബ്രേക്കുകള്‍,ഫ്രീക്വന്‍സി ഡിപെന്‍ഡന്റ് ഡാംപിംഗും (FDD) മള്‍ട്ടി-ട്യൂണ്‍ഡ് വാല്‍വ് സെന്‍ട്രല്‍ ലാന്‍ഡ് (MTV-CL), ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) എന്നീ സേഫ്റ്റി ഫീച്ചറുകളും എസ്‌യുവിയിൽ സ്റ്റാൻഡേർഡായി വരുന്നു.


Click it and Unblock the Notifications







