നിരത്തിൽ നേർക്കുനേർ ടാറ്റയും മഹീന്ദ്രയും; ഹാരിയറും സ്കോപിയോയും ബലം പരീക്ഷിച്ചാൽ ഇതാവും സ്ഥിതി
ഇക്കാലത്ത് ഒരു പുതിയ കാറോ അല്ലെങ്കിൽ എസ്‌യുവിയോ വാങ്ങുമ്പോൾ പലരും പരിഗണിക്കുന്ന ഒന്നാണ് വാഹനത്തിൻ്റെ ബിൽഡ് ക്വാളിറ്റി എന്നത്. പല പ്രമുഖ ബ്രാൻഡുകളും തങ്ങളുടെ മോഡുകൾ വിപണനം ചെയ്യാൻ ഭാരത് NCAP, ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകൾ എന്നിവയും അവയിൽ തങ്ങളുടെ മോഡലുകൾക്ക് ലഭിക്കുന്ന റിസൾട്ടുകളും ഉപയോഗിക്കാറുണ്ട്. ബിൽഡ് ക്വാളിറ്റി കൊണ്ട് വിപണിയിൽ ജനപ്രിയമായ ബ്രാൻഡുകളാണ് ടാറ്റയും മഹീന്ദ്രയും എന്ന് നമുക്ക് ഏവർക്കും അറിയാം. ഈ ബ്രാൻഡുകളിൽ നിന്നുള്ള മോഡലുകൾ പലതരത്തിലുള്ള വലിയ അപകടങ്ങളിൽ നിന്ന് യാത്രക്കാരെ വലിയ കുഴപ്പങ്ങൾ ഒന്നുമില്ലാതെ രക്ഷിച്ച നിരവധി സംഭവങ്ങൾ നാം ഇതിനോടകം കണ്ടിട്ടുണ്ട്.
എന്നാൽ നേർക്കുനേർ മഹീന്ദ്ര സ്‌കോർപ്പിയോ N -ഉം ടാറ്റ ഹാരിയറും തമ്മിലുണ്ടായ കൂട്ടിയിടിയിൽ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇവിടെ ഞങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഈ അപകടം നടന്ന ഇടമോ, സ്ഥലമോ ഒന്നും തന്നെ കൃത്യമായി അറിയില്ല. റോഡിലൂടെ പോവുകയായിരുന്ന ഒരാളാണ് വീഡിയോ പകർത്തിയതെന്നും തോന്നുന്നു.

വീഡിയോയിൽ, ആദ്യം കാണിക്കുന്നത് മഹീന്ദ്ര സ്കോർപ്പിയോ N ആണ്. എസ്‌യുവിയുടെ മുൻഭാഗത്ത് കേടുപാടുകൾ ഉള്ളതായി കാണാം. ഇതേ അപകടത്തിൽ മറുവശത്ത് ഉണ്ടായിരുന്ന ടാറ്റ ഹാരിയറിനെയും പിന്നാലെ കാണിക്കുന്നു. ഈ അപകടത്തിൻ്റെ കൃത്യമായ കാര്യവും കാരണവും വ്യക്തമല്ല. എന്നാൽ, രണ്ട് എസ്‌യുവികളും മുഖാമുഖമാണ് കൂട്ടിയിടിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്.
വീഡിയോയിൽ കാണുന്ന ടാറ്റ ഹാരിയർ എസ്‌യുവി പ്രീ -ഫേസ്‌ലിഫ്റ്റ് പതിപ്പാണ്, ടാറ്റ എസ്‌യുവിയുടെ മുൻഭാഗവും സ്‌കോർപിയോ N പോലെ തന്നെ അല്പം തകർന്നിട്ടുണ്ട്. ഈ വാഹനങ്ങൾ അമിത വേഗത്തെ തുടർന്ന് നിയന്ത്രണം വിട്ട് റോഡിന്റെ നടുവിൽ നേർക്കുനേർ ഇടിച്ചതാണോ അതോ മറ്റെന്തെങ്കിലും ആയിരുന്നോ എന്ന് വ്യക്തമല്ല. കാരണം എന്തുമാകട്ടെ, രണ്ട് എസ്‌യുവികൾക്കും നേർക്കുനേരാണ് കൂട്ടിയിടിച്ചത്, ഈ അപകടത്തിൽ രണ്ട് വാഹനങ്ങളുടേയും ബിൽഡ് ക്വാളിറ്റി നമുക്ക് വളരെ വ്യക്തമായി മനസിലാക്കാം.

മഹീന്ദ്ര സ്കോർപിയോ N എസ്‌യുവിയുടെ കാര്യം എടുത്താൽ മുൻഭാഗത്ത് കേടുപാടുകൾ ഉണ്ട്, എസ്‌യുവിയുടെ ഫ്രണ്ട് ഗ്രില്ല്, ബമ്പർ, ബോണറ്റ്, വലതുവശത്തെ ഹെഡ്‌ലാമ്പ് എന്നിവ തകർന്നിട്ടുണ്ട്. എസ്‌യുവിയിലെ പില്ലറുകൾ എല്ലാം തന്നെ കേടുകൂടാതെ നിലകൊള്ളുന്നു, വാഹനത്തിന് മറ്റ് വലിയ കേടുപാടുകൾ ഒന്നും നമുക്ക് കാണാനുമാവില്ല.
അതുപോലെ, ടാറ്റ ഹാരിയറിന്റെ കാര്യവും എടുത്തു നോക്കുമ്പോൾ, എസ്‌യുവിയുടെ ബോണറ്റും ഫ്രണ്ട് ഗ്രില്ലും ബമ്പറും സ്കോർപിയോയിലെ പോലെ തകർന്നിട്ടുണ്ട്. പ്രീ -ഫേസ്‌ലിഫ്റ്റ് ടാറ്റ ഹാരിയർ ഒരിക്കലും ഒരു ഔദ്യോഗിക ക്രാഷ് ടെസ്റ്റിലൂടെ കടന്നുപോയിട്ടില്ല എന്നത് ശ്രദ്ധേയമാണ്, എന്നാൽ, ടാറ്റയുടെ മറ്റ് മോഡലുകൾ പോലെ തന്നെ എസ്‌യുവിയും ശക്തമാണെന്ന് തെളിയിച്ച നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ വർഷം പുറത്തിറക്കിയ ഫേസ്‌ലിഫ്റ്റ് പതിപ്പ് ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് നേടിയിരുന്നു. അതുപോലെ, ഇന്ത്യൻ എസ്‌യുവി നിർമ്മാതാക്കളിൽ നിന്നുള്ള ഒരു ജനപ്രിയ എസ്‌യുവി മോഡലാണ് മഹീന്ദ്ര സ്‌കോർപ്പിയോ N. അടുത്തിടെ വിപണിയിൽ ഇറങ്ങിയ പല മഹീന്ദ്ര മോഡലുകളെയും പോലെ, ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ മഹീന്ദ്ര സ്കോർപിയോ N ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിരുന്നു.
രണ്ട് എസ്‌യുവികളും മികച്ച ബിൽഡ് ക്വാളിറ്റി കാഴ്ചവച്ചു, ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നവരും വലിയ പരിക്കുകളില്ലാതെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിൽഡ് ക്വാളിറ്റിയുടേയും സേഫ്റ്റിയുടേയും കാര്യത്തിൽ ഇവ രണ്ടും വളരെ സുരക്ഷിതമാണ് എന്ന് ഈ സംഭവം വ്യക്തമാക്കുന്നു, എന്നാൽ, അത് പൊതു റോഡുകളിൽ അശ്രദ്ധമായി വാഹനമോടിക്കാതിരിക്കാനുള്ള അനുമതി അല്ല എന്ന് നാം ഓരോരുത്തരും മനസിലാക്കണം.


Click it and Unblock the Notifications








