20 അടി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു! പോറല്‍പോലുമേല്‍ക്കാതെ യാത്രക്കാരെ രക്ഷപ്പെടുത്തി മഹീന്ദ്ര കാര്‍

ബില്‍ഡ് ക്വാളിറ്റി കൊണ്ട് പ്രശസ്തമായ കാര്‍ ബ്രാന്‍ഡാണ് ടാറ്റ മോട്ടോര്‍സ് (Tata Motors). സമീപകാലത്ത് മഹീന്ദ്രയും (Mahindra) സേഫ്റ്റിയുടെ കാര്യത്തില്‍ കൈയ്യടി നേടുന്നുണ്ട്. അത് തെളിയിക്കുന്ന ഒരു പുത്തന്‍ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി നോക്കാം.

ജമ്മു കശ്മീരിലാണ് മഹീന്ദ്ര സ്‌കോര്‍പിയോ N എസ്‌യുവി 20 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം. ജമ്മുവെന്നത് സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയരത്തില്‍ നില്‍ക്കുന്ന പ്രദേശമാണ്. ചിലയിടങ്ങളില്‍ റോഡ് ഉയരത്തിലും വീടുകള്‍ താഴ്ചയിലുമായിരിക്കും സ്ഥിതി ചെയ്യുക. സാധാരണയായി മലയോര മേഖലകളില്‍ ഇത്തരം വീടുകള്‍ നമുക്ക് കാണാവുന്നതാണ്. ഇത്തരമൊരു പ്രദേശത്താണ് സ്‌കോര്‍പിയോ എസ്‌യുവി അപകടത്തില്‍ പെട്ടത്.

mahindra scorpio-n slips

ഉയരത്തിലുള്ള റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മഹീന്ദ്ര സ്‌കോര്‍പ്പിയോ അടിതെറ്റി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കാറിനകത്തുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍ വീഴ്ചയില്‍ കാര്‍ തകര്‍ന്നു. അപകടത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. കാറിന്റെ റൂഫ് പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. എന്നാല്‍ കാറിന്റെ 'എ' പില്ലര്‍ വണ്ടിയുടെ ഭാരം മൊത്തം താങ്ങിനിര്‍ത്തുന്നുണ്ട്. ഇത് കാറിനുള്ളിലെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു.

കാറിനുള്ളിലെ യാത്രക്കാര്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചതിനാല്‍ സുരക്ഷിതമായി പുറത്തിറങ്ങാന്‍ സാധിച്ചു. താഴ്ചയിലേക്ക് പതിച്ച കാര്‍ ഒന്നിലേറെ തവണ കരണം മറിഞ്ഞാണ് റൂഫില്‍ കുത്തിനിന്നത്. എന്നാല്‍ ഈ അപകടം എങ്ങനെ സംഭവിച്ചുവെന്ന് തെളിയിക്കുന്ന തരത്തിലുള്ള സിസിടിവി ക്യാമറ, ഡാഷ് ക്യാമറ ദൃശ്യങ്ങള്‍ ഒന്നും ലഭ്യമല്ല. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ കാറിലുണ്ട്.

mahindra scorpio-n slips

എന്നാല്‍ റിയര്‍ വീല്‍ ഡ്രൈവ് മോഡലായതിനാല്‍ ചരല്‍ നിറഞ്ഞ റോഡില്‍ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതായിരിക്കാം അപകടത്തിന്റെ കാരണമെന്നാണ് പറയപ്പെടുന്നത്. നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ടെങ്കിലും ഇതിന്റെ സുരക്ഷാ ഫീച്ചറുകളും ബില്‍ഡ് ക്വാളിറ്റിയും യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത് കാരണം കാറിന് കൈയ്യടി ലഭിക്കുകയാണ്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ എസ്‌യുവിയാണ് മഹീന്ദ്ര സ്‌കോര്‍പിയോ.

മുതിര്‍ന്നവരുടെ സംരക്ഷണയില്‍ 34-ല്‍ 29.25 ഉം കുട്ടികളുടെ സുരക്ഷയില്‍ 48-ല്‍ 28.94 ഉം ആണ് കാര്‍ സ്‌കോര്‍ ചെയ്തത്. മികച്ച സൈഡ് ഇംപാക്ട് പ്രൊട്ടക്ഷനും കാര്‍ നല്‍കുമെന്നും ഡ്രൈവറുടെയും യാത്രക്കാരുടെയും കഴുത്തിനും നെഞ്ചിനും മതിയായ സുരക്ഷ നല്‍കുമെന്നും കാര്‍ ടെസ്റ്റില്‍ തെളിയിച്ചിട്ടുണ്ട്. ഇബിഡിയുള്ള എബിഎസ്, 6 എയര്‍ബാഗുകള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിവയാണ് കാറിലെ മറ്റ് പ്രധാന സേഫ്റ്റി ഫീച്ചറുകള്‍.

mahindra scorpio-n

2023 ഒക്ടോബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ്‌യുവികളുടെ പട്ടികയില്‍ ടാറ്റ നെക്സോണിന് പിന്നില്‍ രണ്ടാമതെത്താന്‍ സ്‌കോര്‍പിയോക്ക് സാധിച്ചിരുന്നു. സ്‌കോര്‍പിയോ N എസ്‌യുവിയുടെ ചില വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് ഒരു വര്‍ഷത്തിലേറെയാണ്. 4×4 സിസ്റ്റം വാഗ്ദാനം ചെയ്യുന്ന എസ്‌യുവിയായ സ്‌കോര്‍പിയോ 6, 7 സീറ്റര്‍ ലേഔട്ടുകളില്‍ വാങ്ങാം.

മഹീന്ദ്ര സ്‌കോര്‍പിയോ N പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 13.26 ലക്ഷം മുതല്‍ 24.54 ലക്ഷം രൂപ വരെയാണ് സ്‌കോര്‍പിയോയുടെ എക്സ്ഷോറൂം വില വരുന്നത്. അടുത്ത കാലത്തായി മികച്ച സേഫ്റ്റി റേറ്റിംഗുള്ള കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്ന കാഴ്ച നാം കണ്ടുവരുന്നു. വില, മൈലേജ് എന്നിവയോടൊപ്പം കാര്‍ വാങ്ങുമ്പോള്‍ ഇന്ത്യക്കാര്‍ പരിഗണിക്കുന്ന മറ്റൊരു പ്രധാന ഘടകമായി സേഫ്റ്റിയും മാറിയിട്ടുണ്ട്.

ഇന്ത്യയില്‍ ഓരോ വര്‍ഷവും അപകടങ്ങളുടെ എണ്ണം കൂടിവരികയും ചെയ്യുന്നത് ഇതിന് ഒരു കാരണമാണ്. സംഭവം സേഫ്റ്റി റേറ്റിംഗുകള്‍ ഉള്ള കാറുകള്‍ സുരക്ഷ കൂട്ടുമെങ്കിലും വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്താല്‍ മാത്രമേ അപകടവും അതുവഴി ജീവഹാനിയും കുറക്കാന്‍ സാധിക്കൂ. ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റായ ഭാരത് NCAP കൂടി വരുന്നതോടെ കാര്‍ നിര്‍മാതാക്കള്‍ കുറച്ച് കൂടി സേഫ്റ്റിയുള്ള വാഹനങ്ങള്‍ നിരത്തില്‍ എത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Thursday, November 16, 2023, 15:39 [IST]
English summary
Mahindra scorpio n fell into a house after skidding from road passengers escaped unhurt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X