ഇടിച്ചു പപ്പടമായിട്ടും യാത്രക്കാരെ രക്ഷിച്ച് സ്കോർപിയോ എൻ, വൈറൽ വീഡിയോ കാണാം

ഇന്നത്തെ വാഹന ലോകത്ത് സേഫ്റ്റിക്ക് ആണ് എല്ലാവരും മുൻഗണന നൽകുന്നത്. കേന്ദ്ര സർക്കാർ വാഹനങ്ങളിൽ ആറ് എയർബാഗ് സ്റ്റാൻഡേർഡാക്കണം എന്ന നിയമം കൊണ്ടുവന്നപ്പോൾ പല വാഹന നിർമാതാക്കളും തങ്ങളുടെ എൻട്രി ലെവൽ വാഹനങ്ങളിൽ ആറ് എയർബാഗ് എന്ന സംവിധാനം നൽകിയിരുന്നു. അപകടസമയത്ത് പലപ്പോഴും എയർബാഗ് നിങ്ങളുടെ സുരക്ഷയ്ക്ക് വലിയ പങ്ക് വഹിക്കുന്നുണ്ട്. പലപ്പോഴും ഹൈവേകളിലൂടെ വാഹനമോടിക്കുമ്പോൾ ഭാരവാഹനങ്ങൾ പലരുടേയും പേടിസ്വപ്നമാണ്. ഹൈവേയിൽ നിയന്ത്രണം വിട്ട് വന്ന ലോറി ഒരു മഹീന്ദ്ര സ്കോർപിയോ എൻ -ലേക്ക് ഇടിച്ച് വാഹനം പൂർണമായും തകർന്നിരിക്കുകയാണ്. അതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ഞെട്ടിക്കുന്ന വീഡിയോ പ്രതീക് സിംഗ് യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാഡിന് സമീപമാണ് മഹീന്ദ്ര സ്‌കോർപിയോ-എൻ അപകടത്തിൽപ്പെട്ടത്. ട്രെയിലറിൻ്റെ പിന്നിൽ പൊയ്കൊണ്ടിരുന്ന സ്കോർപിയോ ,മുന്നിൽ പോയ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. സ്കോർപിയോ വന്ന് ഇടിക്കുകയും, നിർഭാഗ്യവശാൽ പിന്നിൽ വന്ന ലോറി ബ്രേക്ക് പിടിച്ചു എങ്കിലും നിർത്താൻ സാധിച്ചില്ല.

തുടർന്ന് മഹീന്ദ്ര സ്കോർപിയോ-എൻ അപകടത്തിൽപ്പെട്ട അവസ്ഥയാണ് വീഡിയോയിൽ കാണിക്കുന്നത്. വാഹനത്തിൻ്റെ മുൻഭാഗം മുഴുവനായും തകർന്നിട്ടുണ്ട്. ഇതിൽ ഹെഡ്‌ലൈറ്റുകൾ, ബോണറ്റ്, ബമ്പർ, ഗ്രിൽ എന്നിവയും എഞ്ചിൻ്റെ മിക്ക ഭാഗങ്ങളും തകർന്നിരിക്കുകയാണ്. മധ്യഭാഗത്തെ രണ്ട് ഡോറുകളും റൂഫ് ഉൾപ്പെടെ തകർന്നിട്ടുണ്ട്. എസ്‌യുവിയുടെ മുൻവശത്തെ ഡ്രൈവറും പാസഞ്ചർ വിഭാഗവും മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

അപകടത്തിന് ശേഷമുള്ള സ്കോർപിയോയുടെ അവസ്ഥ നോക്കിയാൽ, രണ്ട് ട്രക്കുകൾക്കിടയിൽ കുടുങ്ങിയ സ്ഥിതിക്ക് കാറിലുണ്ടായിരുന്ന ആരും രക്ഷപ്പെടില്ല എന്ന് പലരും വിശ്വസിച്ചേക്കാം. എന്നിരുന്നാലും, ഭാഗ്യവശാൽ, ഈ തീവ്രമായ അപകടമുണ്ടായിട്ടും ഒരു യാത്രക്കാരനും ജീവഹാനി സംഭവിച്ചിട്ടില്ല എന്നതാണ് പ്രത്യേകത. അപകടസമയത്ത് ഈ മഹീന്ദ്ര സ്‌കോർപ്പിയോ-എൻ കാറിനുള്ളിൽ എത്ര പേരുണ്ടായിരുന്നുവെന്ന റിപ്പോർട്ട് ലഭിച്ചിട്ടില്ല.

ഇത്തരത്തിലുള്ള അപകടങ്ങൾ ഇന്ത്യൻ റോഡുകളിൽ പലപ്പോഴും കാണാൻ സാധിക്കുന്ന ഒന്നാണ്. പഴയ മോഡലിനേക്കാൾ കൂടുതൽ മികവാർന്ന നിർമാണ നിലവാരവും ഫീച്ചറുകളുടെ ആറാട്ടും സുരക്ഷാ സംവിധാനങ്ങളും യാത്രാ സുഖവുമെല്ലാം സ്കോർപിയോ N പതിപ്പിന് കൂടുതലാണ്. സ്കോർപിയോ ക്ലാസിക് പതിപ്പിനേക്കാൾ വലുതാണ് പുതിയ മഹീന്ദ്ര N എസ്‌യുവി. മോഡലിന് 206 mm നീളവും 97 mm വീതിയും മുൻ തലമുറ മോഡലിനേക്കാൾ 70 mm കൂടുതൽ വീൽബേസും ഉണ്ട്. 18 ഇഞ്ച്, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വാഹനത്തിലുള്ളത്.

എഞ്ചിൻ ഓപ്ഷനിലേക്ക് നോക്കിയാൽ ഡീസൽ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് സ്‌കോർപിയോ ക്ലാസിക് എസ്‌യുവി വിപണിയിൽ എത്തുന്നത്. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന 2.2 ലിറ്റർ യൂണിറ്റിന് 130 bhp കരുത്തിൽ പരമാവധി 300 Nm torque വരെ നൽകാനാവും. ഈ വേരിയന്റിന് ഓട്ടോമാറ്റിക് ഓപ്ഷൻ മഹീന്ദ്ര ലഭ്യമാക്കിയിട്ടില്ലെന്നതും എടുത്തു പറയേണ്ട കാര്യമാണ്.

അതേസമയം സ്കോർപിയോ N മോഡലിൽ 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ സ്വന്തമാക്കാനാവും. ഇതിൽ ഡീസലിന് 172 bhp പവറിൽ 370 Nm torque പുറത്തെടുക്കാനാവുമ്പോൾ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വേരിയന്റിൽ ടോർക്ക് ഔട്ട്പുട്ട് 400 Nm ആയി ഉയരും. എസ്‌യുവിയുടെ താഴ്ന്ന വകഭേദങ്ങൾ 130 bhp കരുത്തിൽ 300 Nm torque ആണ് നൽകുന്നത്.

സ്കോർപിയോ N എസ്‌യുവിയിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിന് 200 bhp കരുത്തിൽ 370 Nm torque സൃഷ്ടിക്കാൻ കഴിയുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്‌സുമായി എഞ്ചിൻ ഓപ്ഷൻ സ്വന്തമാക്കാം. വിലയുടെ കാര്യത്തിലേക്ക് നോക്കായാലും ക്ലാസിക് പതിപ്പും N മോഡലും തമ്മിൽ കാര്യമായ വ്യത്യാസം വരുന്നില്ല.

More from DriveSpark

Article Published On: Saturday, July 6, 2024, 11:00 [IST]
English summary
Mahindra scorpio n got completely crushed by uncontrollable truck video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X