ഇവിടെയെല്ലാം ഡീസൻ്റല്ലേ സാറേ.. കിടിലൻ മോഡിഫിക്കേഷനുമായി വീണ്ടും സ്കോർപിയോ എൻ, വീഡിയോ കാണാം

വിപണിയിൽ എത്തിച്ചപ്പോൾ മുതൽ റോഡ് കീഴടക്കിയ ഒരു മുതലാണ് മഹീന്ദ്ര സ്കോർപിയോ. വർഷങ്ങൾക്ക് ശേഷം കമ്പനി പുത്തൻ രൂപത്തിലും ഭാവത്തിലും കൂടുതൽ കരുത്തോടെ പുതിയ മോഡലായ സ്കോർപിയോ എൻ പുറത്തിറക്കിയതോടെ എസ്‌യുവി സെഗ്മെൻ്റ് അക്ഷരാർത്ഥത്തിൽ പിടിച്ചടക്കുകയായിരുന്നു. ഓഫ്രോഡിങ്ങ് കഴിവുളള വാഹനമായത് കൊണ്ട് തന്നെ പലരും അത് മോഡിഫൈ ചെയ്ത് ഓഫ്റോഡിങ്ങിനായി ഇറങ്ങുന്നുണ്ട്. അടുത്തിടെ ഹാർഡ്‌കോർ മഹീന്ദ്ര സ്കോർപ്പിയോ-എൻ കാണിക്കുന്ന ഒരു വീഡിയോ ഓൺലൈനിൽ വൈറലായിരുന്നു.

ഈ ചെറിയ റീലിൽ, മഹീന്ദ്ര സ്‌കോർപ്പിയോ-എൻ ഒരു പുതിയ മെറ്റൽ ബമ്പറുമായി ഇറങ്ങി വരുന്നതാണ് കാണുന്നത്. ഉടമയുടെ അഭിപ്രായത്തിൽ, പ്രാഡ് 4X4 മെറ്റൽ ബമ്പറുള്ള ഈ പ്രത്യേക സ്കോർപിയോ-എൻ ഉത്തരേന്ത്യയിൽ ആദ്യത്തേതാണ് എന്നാണ് പറയുന്നത്. ഈ പുതിയ മെറ്റൽ ഫ്രണ്ട് ബമ്പറിന് നീക്കം ചെയ്യാവുന്ന ബുൾബാറും ലഭിക്കുന്നുണ്ട്. അതോടൊപ്പം, ഈ ബമ്പറിൽ ഫോഗ് ലൈറ്റുകളും രണ്ട് ഓക്സിലറി ലൈറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്.

ഈ മുൻവശത്തെ പ്രധാന ഹൈലൈറ്റ് അത് കൂടുതൽ മികച്ച ആംഗിൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ്. അതിൻ്റെ സഹായത്തോടെ, ഓഫ്-റോഡിംഗിലെ തടസ്സങ്ങളെ മുൻഭാഗത്തിന് കേടുപാടുകൾ വരുത്താതെ എളുപ്പത്തിൽ കയറിപോകാൻ സഹായിക്കും.
പ്രാഡ് 4X4 മെറ്റൽ ഫ്രണ്ട് ബമ്പർ

Prad 4X4 ഒരു ബെംഗളൂരു, കർണാടക ആസ്ഥാനമായുള്ള കമ്പനിയാണ്. മഹീന്ദ്ര ഥാർ, സ്കോർപിയോ-എൻ തുടങ്ങിയ ജനപ്രിയ കാറുകൾക്കായി ഒരു ടൺ ഓഫ്-റോഡിംഗ് ആക്‌സസറികൾ നൽകുന്നതിൽ ഇവർ പ്രമുഖരാണ്. നീക്കം ചെയ്യാവുന്ന മെറ്റൽ ബമ്പറുള്ള ഈ പൂർണ്ണ മെറ്റൽ ബമ്പർ അവരുടെ ഏറ്റവും പുതിയ മോഡലാണ്. വീഡിയോകളിൽ കാണുന്ന ഈ പ്രത്യേക മെറ്റൽ ബമ്പർ അടുത്തിടെ പ്രാഡ് 4×4 വാഹനങ്ങൾക്ക് 33,000 രൂപ പ്രാരംഭ വിലയിൽ പുറത്തിറക്കിയതാണ്.

സ്കോർപിയോ-എൻ-ന് വേണ്ടി ഒരു മെറ്റൽ റോക്ക് സ്ലൈഡറും കമ്പനി വിൽക്കുന്നുണ്ട്. വില നോക്കിയാൽ, റോക്ക് സ്ലൈഡറിന് 19,840 രൂപയാണ് വില.

ഈ പ്രത്യേക മഹീന്ദ്ര സ്കോർപ്പിയോ-എൻ റെനഗേഡ് RT+ ടയറുകൾ ഘടിപ്പിച്ചിട്ടുള്ള ഇന്ത്യയിലെ ഒരേയൊരു വാഹനം കൂടിയാണ്. ഈ റഫ് ടെറെയ്ൻ ടയറുകൾക്ക് 18 ഇഞ്ച് 9J അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്.

നിലവിൽ മഹീന്ദ്ര സ്കോർപിയോ N മോഡലിന് ഇന്ത്യയിൽ 13.60 ലക്ഷം രൂപ മുതൽ 24.54 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇതിൽ ഓഫർ കിട്ടുന്ന Z8, Z8L വേരിയന്റുകൾക്ക് 18.64 ലക്ഷം മുതലാണ് പ്രാരംഭ വില വരുന്നത്. 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് നിലവിൽ ലഭിക്കുന്നത്.

ഇതിൽ പെർഫോമൻസിലേക്ക് നോക്കിയാൽ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 197 bhp പവറും 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 173 bhp പവറും 400 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണെന്നും മഹീന്ദ്ര പറയുന്നു. ഇവ രണ്ടും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം തെരഞ്ഞെടുക്കാനാവും.

സ്കോർപിയോ N സ്റ്റാൻഡേർഡായി റിയർ-വീൽ ഡ്രൈവുമായി വരുമ്പോൾ ടോപ്പ് എൻഡ് ഡീസൽ മോഡലിൽ ഫോർ-വീൽ-ഡ്രൈവ് ഓപ്ഷനും ലഭിക്കുന്നുണ്ട്. സേഫ്റ്റിയുടെ കാര്യത്തിലും പുതിയ മഹീന്ദ്ര എസ്‌യുവികളുടെ 5-സ്റ്റാർ നിലവാരം തന്നെ സ്കോർപിയോ N മോഡലും നിലനിർത്തിയിട്ടുണ്ട്. നാല് ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, ഇഎസ്പി, ആറ് എയര്‍ബാഗുകള്‍ എന്നിവയോടൊപ്പം ഫ്രീക്വന്‍സി ഡിപെന്‍ഡന്റ് ഡാംപിംഗും (FDD) മള്‍ട്ടി-ട്യൂണ്‍ഡ് വാല്‍വ് സെന്‍ട്രല്‍ ലാന്‍ഡും (MTV-CL) എന്നീ സവിശേഷതകളാണ് ജനപ്രിയ വാഹനത്തിൽ കമ്പനി ഒരുക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Saturday, May 25, 2024, 12:01 [IST]
English summary
Mahindra scorpio n modification for offroad checkout the video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X