ഇതൊക്കെയാണ് മക്കളേ മോഡിഫിക്കേഷൻ; സ്കോർപിയോ എൻ വേറെ ലെവൽ
മോഡിഫിക്കേഷനുകൾ എന്നും യുവാക്കൾക്ക് വീക്നെസാണല്ലോ, 2022 ജൂണിൽ ലോഞ്ച് ചെയ്തതുമുതൽ, മഹീന്ദ്ര സ്കോർപിയോ-എൻ ഇന്ത്യൻ ഓട്ടോമോട്ടീവ് സാഹചര്യത്തിൽ ഒരു ബ്ലോക്ക്ബസ്റ്റർ എസ്‌യുവിയായി വിഹരിക്കുകയാണ്. ലോഞ്ച് ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും, ഈ ലാഡർ-ഓൺ-ഫ്രെയിം പ്രീമിയം മിഡ്‌സൈസ് എസ്‌യുവിയുടെ ഡിമാൻ്റിന് ഒരു കുറവുമുണ്ടായിട്ടില്ല, അത് പോലെ തന്നെ ഇപ്പോഴും നീണ്ട കാത്തിരിപ്പ് കാലാവധിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കറുപ്പ് നിറമാണ് വാഹനത്തിന് ഡിമാൻ്റുളള നിറം.
അത്തരത്തിലുള്ള ഒരു കറുത്ത സ്കോർപ്പിയോ-എൻ-ന്റെ ഉടമ തന്റെ എസ്‌യുവി ഒരു നാർഡോ ഗ്രേ റാപ്പ് ജോബ് ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്‌തിരിക്കുകയാണ്, ഒപ്പം വലിയ 22 ഇഞ്ച് അലോയ് വീലുകളും ചേർത്ത് മോഡിഫൈ ചെയ്തിരിക്കുന്നത്. ഈ മഹീന്ദ്ര സ്കോർപ്പിയോ-എൻ-ലെ നാർഡോ ഗ്രേ റാപ്പ് ചെയ്തിരിക്കുന്നത് രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ മോഡലാണ്. ബോഡി പാനലുകൾ മറയ്ക്കുന്ന ഒരു നാർഡോ ഗ്രേ റാപ്പിനൊപ്പം, SUV യിൽ കോൺട്രാസ്റ്റിംഗ് റെഡ് സ്ട്രൈപ്പുകളും സ്കോർപിയോ-N ന്റെ ബോണറ്റിൽ "69" എന്ന നമ്പറും നൽകിയിട്ടുണ്ട്.

ഈ നാർഡോ ഗ്രേ മഹീന്ദ്ര സ്കോർപിയോ-എൻ-ന്റെ മറ്റൊരു പ്രധാന ഹൈലൈറ്റ് എന്ന് പറയുന്നത്, ചുവന്ന നിറത്തിലുള്ള, മൾട്ടി-സ്പോക്ക് 22 ഇഞ്ച് അലോയ് വീലുകളുടെ സെറ്റ് ആണ്, ലോ പ്രൊഫൈൽ ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത് പൊതിഞ്ഞതാണ്. Scorpio-N 4XPLOR, ഫാക്ടറി ഫിറ്റ്‌മെന്റുകളായി 18 ഇഞ്ച് അലോയ്‌കളോടെയാണ് വരുന്നത്. അത് കൊണ്ട് ഈ 22 ഇഞ്ച് അലോയ് വീലുകൾ ചേർക്കുന്നതിന് വേണ്ടി സ്‌പെയ്‌സറുകളും വീൽ വെല്ലുകളും മാറ്റിയിട്ടുണ്ട്.
സാറ്റിൻ ഗ്രേ, റെഡ് ഹൈലൈറ്റുകൾക്കൊപ്പം നാർഡോ ഗ്രേ റാപ് വർക്കിന് മാത്രം 55,000 രൂപ ചെലവായിട്ടുണ്ട്. കൂടാതെ, അലോയ്കളുടെയും ടയറുകളുടെയും ഫുൾ സെറ്റ്, വീൽ വെല്ലുകൾ, സ്‌പെയ്‌സറുകൾ എന്നിവയുടെ മോഡിഫിക്കേഷനുമെല്ലാം ആകെ 5 ലക്ഷം രൂപയാണ് അദ്ദേഹത്തിന് ചെലവായത്. ഇന്ത്യയിൽ, ഒരു വാഹനത്തിന്റെ യഥാർത്ഥ പെയിന്റ് സ്കീം മാറ്റുന്നതിന് കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ മാറ്റങ്ങൾ ആവശ്യമാണ്, ഒഴിവാക്കിയാൽ അത് ക്രിമിനൽ കുറ്റമായി കണക്കാക്കും എന്ന് പ്രത്യേകം ഓർക്കുക.

കൂടാതെ, വീലുകളുടെയും ടയറുകളുടെയും ഒറിജിനൽ കോമ്പിനേഷനിൽ മാറ്റങ്ങൾ വരുത്തുന്നത് മൊത്തത്തിലുള്ള ഡ്രൈവിംഗ് കംഫർട്ടിനും പെർഫോമൻസിനും അത് പോലെ തന്നെ ഇന്ധനക്ഷമതയെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. വീലുകളും ടയറുകളും ഉയർത്തുകയോ കുറയ്ക്കുകയോ ചെയ്യുന്നത് വാഹനത്തിന്റെ ഡ്രൈവിംഗ് സവിശേഷതകളെ പ്രതികൂലമായി ബാധിക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ അതിന്റെ പ്രവർത്തനക്ഷമത കുറയ്ക്കുകയും ചെയ്യും.
കിടിലൻ എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകൾ, സേഫ്റ്റി, കണക്റ്റിവിറ്റി ഫീച്ചറുകൾ പോലുള്ള എല്ലാ സൌകര്യങ്ങളും വാഹനത്തിലുണ്ട്. 13.05 ലക്ഷം രൂപ മുതൽ 24.51 ലക്ഷം വരെയാണ് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുമായി ജോടിയാക്കിയ 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകൾ സ്കോർപിയോ N എസ്‌യുവിക്ക് ഇന്ത്യയിൽ ലഭിക്കും.
നിലവിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നീ സുരക്ഷാ ഫീച്ചറുകളുമായാണ് സ്കോർപിയോ N വാഗ്ദാനം ചെയ്യുന്നത്. 2025 ഏപ്രിൽ മുതൽ കൂടുതൽ കർശനമായ ഓസ്‌ട്രേലിയൻ ഡെഡ്‌ലൈനുകൾ പാലിക്കുന്നതിനായി മഹീന്ദ്രയ്ക്ക് ഈ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഉപയോഗിച്ച് സ്‌കോർപിയോ N പതിപ്പിനെ പുനരവതരിപ്പിക്കേണ്ടി വരും.
Z2, Z4, Z6, Z8, Z8 L എന്നി വേരിയന്റ് തലങ്ങളിലാണ് പുതുതലമുറ സ്കോർപിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയൻ മോഡലിന് ഡീസൽ-ഓട്ടോമാറ്റിക് കോമ്പിനേഷൻ മാത്രമാണ് സ്റ്റാൻഡേർഡായി ലഭിക്കുന്നത്. സ്കോർപിയോ N എസ്‌യുവിയുടെ പെട്രോൾ എഞ്ചിനിലെ മാനുവൽ വേരിയന്റുകൾക്ക് 203 bhp പവറിൽ പരമാവധി 370 Nm torque ഉത്പാദിപ്പിക്കാനാവും.
മറുവശത്ത് ഓട്ടോമാറ്റിക്കിൽ ടോർക്ക് 380 Nm ആയി ഉയരുകയും ചെയ്യുന്നു. 2.2 ലിറ്റർ ഡീസൽ എഞ്ചിൻ 173 bhp കരുത്തിൽ 400 Nm torque ആണ് നൽകുന്നത്. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി തെരഞ്ഞെടുക്കാനാവും.


Click it and Unblock the Notifications








