ഈ കാറിലെ യാത്രക്കാര്‍ രക്ഷപെട്ടു; സേഫ്റ്റിയുടെ കാര്യത്തില്‍ ടാറ്റക്ക് എതിരാളി!
ഇന്ത്യയില്‍ ഇപ്പോള്‍ സേഫ്റ്റിയുടെ കാര്യത്തില്‍ ഒന്നാമതുള്ള കാറുകള്‍ ടാറ്റ മോട്ടോര്‍സിന്‍േറതാണ്. ക്രാഷ് ടെസ്റ്റുകളില്‍ സ്റ്റാറുകള്‍ വാരിക്കൂട്ടി ടാറ്റയുടെ കാറുകള്‍ ഉപഭോക്താക്കളുടെ വിശ്വാസ്യത നേടി. എന്നാല്‍ ഇപ്പോള്‍ സേഫ്റ്റിയുടെ കാര്യത്തില്‍ ടാറ്റക്ക് ഒരു ഇന്ത്യന്‍ കമ്പനിയില്‍ നിന്ന് തന്നെ വമ്പന്‍ വെല്ലുവിളി ഉയരുന്നതായി കാണിക്കുന്ന ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ അപകട നിരക്ക് കൂടുകയാണ്. റോഡുകള്‍ നന്നാവുന്നതിനൊപ്പം തന്നെ അപകടങ്ങളുടെയും അത്യാഹിതങ്ങളുടെയും എണ്ണവും ഉയരുന്നു. അശ്രദ്ധമായ ഡ്രൈവിംഗിനൊപ്പം ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതും അപകടങ്ങള്‍ക്ക് പിന്നിലെ കാരണങ്ങളില്‍ ചിലതാണ്. അശ്രദ്ധയുടെ ഫലമായി അപകടങ്ങള്‍ പിറവി കൊള്ളുന്നു. അശ്രദ്ധ കാരണം വാഹനം നിയന്ത്രണം വിട്ട് റോഡിലുള്ള മറ്റ് വ്യക്തികളെയോ കാല്‍നട യാത്രക്കാരെയോ ഇടിക്കുന്ന സംഭവങ്ങള്‍ നാം പലപ്പോഴായി കാണുന്നു.

ഇത്തരം സംഭവങ്ങളില്‍ പലതിലും ആളുകള്‍ നിരത്തില്‍ തന്നെ മരിച്ച് വീഴുന്നു. എന്നാല്‍ വാഹനത്തിന്റെ ബില്‍ഡ് ക്വാളിറ്റിയുടെ ബലത്തില്‍ യാത്രികര്‍ അത്ഭതകരമായി രക്ഷപ്പെട്ട സംഭവങ്ങളും ഉണ്ട്. അത്തരം വാര്‍ത്തകളില്‍ പലതും വൈറലുമായി മാറാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഒഡീഷയിലാണ് സംഭവം നടന്നത്. ഇത്തരം അപകടങ്ങളില്‍ പലപ്പോഴും ഹീറോ ആകാറുള്ളത് ടാറ്റ കാറുകളാണ്.
എന്നാല്‍ ഇവിടെ ബില്‍ഡ് ക്വാളിറ്റി കൊണ്ട് കൈയ്യടി നേടിയത് മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവിയായ സ്‌കോര്‍പിയോ N ആണ്. റൂഫ് അടക്കം പൊളിഞ്ഞ അപകടത്തില്‍ തവിടുപൊടിയായ കാറിലെ യാത്രക്കാര്‍ സുരക്ഷിതരാണ്. മഹീന്ദ്ര സ്‌കോര്‍പ്പിയോ N ഉള്‍പ്പെട്ട നിരവധി അപകടങ്ങളുടെ വീഡിയോ സമീപകാലത്തായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ മഹീന്ദ്ര സ്‌കോര്‍പിയോ N 5-സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്. സേഫ്റ്റി റേറ്റിംഗ് അശ്രദ്ധമായി ഡ്രൈവ് ചെയ്യാനുള്ള കാരണമായി ചിലര്‍ കണക്കാക്കുന്നു. ഒഡീഷയിലെ കെന്ദുജാര്‍ ജില്ലയിലാണ് അപകടം സംഭവിച്ചതെന്നാണ് വീഡിയോയില്‍ പറയുന്നത്. രണ്ട് യാത്രക്കാരാണ് കാറിലുണ്ടായിരുന്നതെന്നാണ് യൂട്യൂബ് വീഡിയോയില്‍ പറയുന്നത്. ഇവര്‍ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്നു.
അപകടത്തിന്റെ കാരണം കൃത്യമായി അറിയില്ലെങ്കിലും അമിത വേഗതയാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നക്ക വേഗതയിലായിരുന്നു കാര്‍ ഹൈവേയിലൂടെ പാഞ്ഞിരുന്നതെന്നാണ് പറയപ്പെടുന്നത്. റോഡില്‍ എന്തെങ്കിലും തടസം കണ്ട് ഡ്രൈവര്‍ കാര്‍ വെട്ടിച്ചതാണോ അതോ നിയന്ത്രണം നഷ്ടപ്പെട്ടതാണോ എന്ന കാര്യങ്ങളിലും വ്യക്തതയില്ല. ഹൈവേയില്‍ അമിത വേഗത്തിലായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്നാണ് അനുമാനം.

ഒരു ലാഡര്‍ ഓണ്‍ ഫ്രെയിം എസ്‌യുവിയായ സ്‌കോര്‍പിയോക്ക് ഉയര്‍ന്ന സെന്റര്‍ ഓഫ് ഗ്രാവിറ്റിയും ഉയരവുമുണ്ട്. അതിനാല്‍ തന്നെ ഹൈ-സ്പീഡ് ടേണുകള്‍ കൈകാര്യം ചെയ്യുന്ന തരത്തിലല്ല എസ്‌യുവി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഒഡീഷയിലെ അപകടത്തില്‍ ഇതായിരിക്കാം സംഭവിച്ചത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് വാഹനം റോഡില്‍ നിന്ന് തെന്നിമാറി റോഡരികിലെ മരങ്ങളില്‍ ഇടിച്ചതാകാം കാരണം.
മരത്തിലിടിച്ചായിരിക്കാം സ്‌കോര്‍പിയോയുടെ റൂഫ് തകര്‍ന്നത്. എസ്‌യുവിയുടെ പില്ലറുകള്‍ക്ക് എല്ലാം തന്നെ സാരമായ കേടുപാടുകള്‍ സംഭവിച്ചു. സ്‌കോര്‍പിയോയുടെ മുന്‍ഭാഗവും ഡാഷ്‌ബോര്‍ഡും പൊളിഞ്ഞിട്ടുണ്ട്. യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ അപകടത്തില്‍ രക്ഷപ്പെട്ട യാത്രികരെ കുറിച്ച് വിവരങ്ങള്‍ ഒന്നും പറയുന്നില്ല. തകര്‍ന്ന കാര്‍ ഇനി നന്നാക്കാന്‍ സാധിക്കുമോ എന്ന അനിശ്ചിതത്വവും നിലനില്‍ക്കുന്നുണ്ട്.
അപകടത്തില്‍ പെട്ട എസ്‌യുവി സര്‍വീസ് സെന്ററിലേക്ക് മാറ്റുന്നതിന്റെ രംഗങ്ങളും വീഡിയോ ദൃശ്യങ്ങളില്‍ കാണാനാകും. മികച്ച സേഫ്റ്റി റേറ്റിംഗ് ഉണ്ടെന്ന് കരുതി റോഡുകളില്‍ അമിത വേഗതയില്‍ അശ്രദ്ധയോടെ കാര്‍ ഓടിക്കുന്നത് കാറിന് അകത്തിരിക്കുന്നവര്‍ക്ക് മാത്രമല്ല റോഡ് ഉപയോഗിക്കുന്ന മറ്റ് പൗരന്‍മാര്‍ക്കും അത് ദോഷകരമാണ്. അതിനാല്‍ വേഗപരിധി ലംഘിക്കാതെ ട്രാഫിക് നിയമങ്ങള്‍ പാലിച്ച് സുരക്ഷിതമായി വാഹനം ഓടിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക. കാറുകളുടെ സേഫ്റ്റി റേറ്റിംഗ് കൊണ്ട് മാത്രം ജീവന് സുരക്ഷയുണ്ടാകില്ല.


Click it and Unblock the Notifications








