എന്തിനും ഏതിനും മാമച്ചൻ! ട്രാക്ടറിൻ്റെ വരെ പണിയെടുക്കും സ്കോർപിയോ എൻ, വൈറൽ വീഡിയോ കാണാം

രാജ്യത്തിൻ്റെ വരുമാനത്തിൻ്റെ പകുതിയും കൃഷിയാണ്. എന്നാൽ കർഷകർക്ക് അവർക്ക് വേണ്ടതായ വരുമാനം ലഭിക്കുന്നില്ല എന്നതും സങ്കടകരമാണ്. കാലങ്ങൾ കഴിയുന്തോറും കാർഷിക രംഗത്ത് ടെക്നോളജിയുടെ വരവ് വല്ലാതെ സഹായിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല. എന്നാൽ ട്രാക്ടറിന് പകരം മഹീന്ദ്ര സ്കോർപിയോ എൻ പാടത്ത് വിത്തെറിയാൻ നിലമൊരുക്കുന്നത് ഒന്ന് ആലോചിച്ച് നോക്കിക്കേ.

അടുത്തിടെ, മഹീന്ദ്ര സ്‌കോർപ്പിയോ-എൻ ഭാരമേറിയ കാർഷിക ഉപകരണങ്ങളുടെ ഉപയോഗിച്ച് വിത്ത് പാകാൻ മണ്ണ് തയ്യാറാക്കുന്നതിൻ്റെ വീഡിയോ ഓൺലൈനിൽ ഷെയർ ചെയ്യുകയും വൈറലാകുകയും ചെയ്തിരുന്നു. ട്രാക്ടറിന് പകരം മഹീന്ദ്ര സ്കോർപ്പിയോ-എൻ ഉപയോഗിക്കുന്ന ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ രാഹുൽ റാവു എന്ന വ്യക്തിയാണ് പങ്കുവച്ചത്. വെള്ള മഹീന്ദ്ര സ്‌കോർപ്പിയോ-എൻ പാടത്ത് ഡ്രൈവ് ചെയ്യുന്നത് കാണിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.

ഇതിൻ്റെ പ്രധാന ഹൈലൈറ്റ് എന്ന് പറയുന്നത് സ്കോർപിയോ-എൻ-നുള്ളിൽ ആരുമില്ല എന്നതാണ്, അതിൻ്റെ വാതിലുകളും എല്ലാം തുറന്ന് ഇട്ടിരിക്കുകയാണ്. തുടർന്ന് അദ്ദേഹം കാറിൻ്റെ പിൻഭാഗം കാണിക്കുന്നുണ്ട്, അവിടെ സ്കോർപിയോ എൻ-ൻ്റെ പിൻഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ഒന്നല്ല, രണ്ട് ഡിസ്ക് പ്ലോകൾ നമുക്ക് കാണാൻ കഴിയുന്നുണ്ട്. രണ്ട് അറ്റാച്ച്‌മെൻ്റുകളുടെ സഹായത്തോടെയാണ് അവ ഘടിപ്പിച്ചിരിക്കുന്നത്. ഡ്രൈവർ ഇല്ലെങ്കിലും കാർ നന്നായി നിലം ഉഴുതുമറിച്ചുകൊണ്ടിരുക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട എറ്റവും വലിയ കാര്യം.

മഹീന്ദ്രയുടെ ഏറ്റവും കൂടുതൽ ആരാധകർ കാത്തിരുന്ന ഒരു മോഡലായിരുന്നു സ്കോർപിയോ എൻ. ബുക്കിംഗ് തുടങ്ങിയതു മുതൽ ഈ വണ്ടികളെല്ലാം വാങ്ങാനായി ആളുകളുടെ കൂട്ടയിടിയായിരുന്നു. എസ്‌യുവികളുടെ ബിഗ് ഡാഡി എന്ന വിശേഷണവുമായി എത്തിയ രണ്ടാംതലമുറ സ്കോർപിയോ N മോഡലിന് കിട്ടിയ സ്വീകാര്യതയായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം.

സ്കോർപിയോ N എസ്‌യുവിക്ക് 13.26 ലക്ഷം മുതൽ 24.54 ലക്ഷം വരെയാണ് എക്‌സ്ഷോറൂം വില വരുന്നത്. നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളിൽ ഒന്നാണ് സ്കോർപിയോ. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ഇതിന് 5-സ്റ്റാർ റേറ്റിംഗ് ലഭിച്ചിരുന്നു. 6-സീറ്റർ, 7-സീറ്റർ കോൺഫിഗറേഷനുകളിൽ മഹീന്ദ്ര സ്കോർപിയോ N വാങ്ങാനാവുമെന്നതും ശ്രദ്ധേയമായ കാര്യമാണ്.

Z2, Z4, Z6, Z8 എന്നീ നാല് വേരിയന്റുകളിലായാണ് എസ്‌യുവി വിപണനത്തിന് എത്തുന്നത്. ബോഡി ഓൺ ഫ്രെയിം ഷാസിയിൽ പണികഴിപ്പിച്ചിരിക്കുന്നതിനാൽ മുൻഗാമിയേക്കാൾ യാത്രാ സുഖവും പെർഫോമൻസും നൽകാൻ ഇതിനാവുന്നുണ്ട്. 2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് സ്കോർപിയോ N എസ്‌യുവിക്ക് തുടിപ്പേകുന്നത്.

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കി രണ്ട് എഞ്ചിൻ ഓപ്ഷനും വീട്ടിലെത്തിക്കാം. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പെട്രോൾ മോഡൽ 198 bhp പവറിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിന് 173 bhp കരുത്തിൽ 400 Nm torque ആണ് വികസിപ്പിക്കുന്നത്. മോഡലിന്റെ എല്ലാ വേരിയന്റുകളിലും RWD ലേഔട്ട് സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി ലഭിക്കും.

ഇപ്പോൾ എല്ലാവരുടേയും ശ്രദ്ധ മഹീന്ദ്രയുടെ പുതിയ മോഡലായ XUV 3X0-യിലാണ്. മുന്‍ഗാമിയായ XUV 3OO-യുമായി താരതമ്യപ്പെടുത്തുമ്പോള്‍ XUV 3X0-ക്ക് വേറിട്ടുനില്‍ക്കുന്ന എക്സ്റ്റീരിയര്‍ ഡിസൈന്‍ ആണ് ലഭിക്കുന്നത്. ഏറ്റവും വലിയ ഇന്‍-ക്ലാസ് സണ്‍റൂഫ്, റിമോട്ട് ഫംഗ്ഷനാലിറ്റിയുള്ള ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിങ്ങനെയുള്ള സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളാണ് മഹീന്ദ്ര XUV 3XO-യുടെ മറ്റ് ഇന്റീരിയര്‍ ഹൈലൈറ്റുകള്‍.

More from DriveSpark

Article Published On: Thursday, May 9, 2024, 20:05 [IST]
English summary
Mahindra scorpio n preparing the soil for sowing seeds instead of tractor viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X