വിടില്ല ഞാന്‍! സണ്‍റൂഫ് ചോര്‍ച്ചക്ക് പിന്നാലെ മഹീന്ദ്ര സ്‌കോര്‍പിയോക്കെതിരെ വീണ്ടും ആരോപണവുമായി യൂട്യുബര്‍

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ സ്‌കോര്‍പിയോ N എന്ന എസ്‌യുവിയാണ് സംസാര വിഷയം. വെള്ളച്ചാട്ടത്തിന് അടിയില്‍ പാര്‍ക്ക് ചെയ്ത സ്‌കോര്‍പിയോ N-ന്റെ സണ്‍റൂഫ് ചോര്‍ന്നതായി പരാതിയുമായി ഒരു യൂട്യൂബര്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഈ വീഡിയോ വൈറലായി മാറിയിരുന്നു.

എന്നാല്‍ ഇതേ വെള്ളച്ചാട്ടത്തിനടിയില്‍ മറ്റൊരു സ്‌കോര്‍പിയോ N പാര്‍ക്ക് ചെയ്ത വീഡിയോ പങ്കുവെച്ച് മാസായിട്ടാണ് മഹീന്ദ്ര ഇതിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ മററുപടി പറഞ്ഞത്. ഇപ്പോള്‍ എസ്‌യുവി ഉടമയായ അരുണ്‍ പവാറും മഹീന്ദ്രയും തമ്മില്‍ സോഷ്യല്‍ മീഡിയ പോരിലേക്കാണ് നീങ്ങുന്നത്. കാരണം മഹീന്ദ്ര സ്‌കോര്‍പിയോ N എസ്‌യുവിക്കെതിരെ പുതിയ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അരുണ്‍ പവാര്‍ ഇപ്പോള്‍.

വിടില്ല ഞാന്‍! സണ്‍റൂഫ് ചോര്‍ച്ചക്ക് പിന്നാലെ മഹീന്ദ്ര സ്‌കോര്‍പിയോക്കെതിരെ വീണ്ടും ആരോപണവുമായി യൂട്യുബര്‍

സ്‌കോര്‍പിയോ N-ന്റെ പ്രശ്‌നം നേരിടുന്ന സണ്‍റൂഫ് അടയ്ക്കാന്‍ സാധിക്കുന്നില്ലെന്നതാണ് പുതിയ പരാതി. വെള്ളം ചോര്‍ന്നുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് സണ്‍റൂഫ് കുടുങ്ങിയതായി കാണിച്ച് അരുണ്‍ പവാര്‍ ആദ്യം വീഡിയോ പങ്കുവെച്ചു. സണ്‍റൂഫ് ഇപ്പോഴും കുടുങ്ങിയിരിക്കുകയാണെന്നും പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് പുതിയ വീഡിയോയില്‍ പറയുന്നത്. വെളളച്ചാട്ടത്തില്‍ നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് സണ്‍റൂഫ് ചോര്‍ന്ന് സ്‌കോര്‍പിയോ N-ന്റെ ക്യാബിനുള്ളില്‍ വെള്ളമെത്തിയിരുന്നു. ഇതിന് ശേഷം എസ്‌യുവിയുടെ ഇലക്ട്രിക്കല്‍ യൂണിറ്റ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.

ഒപ്പം തന്നെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സണ്‍റൂഫും പ്രവര്‍ത്തിക്കാതെയായി. എസ്‌യുവിയുമായി ഹിമാചല്‍ പ്രദേശിലെ സ്പിറ്റി വാലിയില്‍ എത്തിയലതായിരുന്നു അരുണ്‍. വിദൂര സ്ഥലമായതിനാല്‍ തന്നെ കാര്‍ സര്‍വീസ് സെന്ററില്‍ എത്തിക്കാതെ അവര്‍ യാത്ര തുടരുകയായിരുന്നു. വാഹനത്തിനകത്തെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സംഭവം നടന്ന് കുറച്ച് സമയങ്ങള്‍ക്ക് ശേഷം പൂര്‍വ്വസ്ഥിതിയിലായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എന്നാല്‍ സണ്‍റൂഫ് യൂണിറ്റ് പകുതിയില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു.

വിടില്ല ഞാന്‍! സണ്‍റൂഫ് ചോര്‍ച്ചക്ക് പിന്നാലെ മഹീന്ദ്ര സ്‌കോര്‍പിയോക്കെതിരെ വീണ്ടും ആരോപണവുമായി യൂട്യുബര്‍

അരുണും സുഹൃത്തും ചേര്‍ന്ന് കാര്‍ ഹിമാചല്‍ പ്രദേശിലെ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി. ആ സാഹചര്യങ്ങളിലെന്നും സണ്‍റൂഫ് പൂര്‍ണമായി അടയ്ക്കാന്‍ സാധിച്ചിരുന്നില്ല. സണ്‍റൂഫ് ബ്ലൈന്‍ഡ് ഇട്ടായിരുന്നു സഞ്ചാരം. താപനില നെഗറ്റീവിലെത്തുകയും മഞ്ഞുവീഴ്ചയുണ്ടാകുകയും ചെയ്ത സാഹചര്യങ്ങളില്‍ അവര്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. യൂട്യൂബറുടെ വീഡിയോ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇനി ഒരിക്കലും ഞാന്‍ സണ്‍റൂഫുള്ള കാര്‍ വാങ്ങില്ല എന്ന തരത്തില്‍ വൈറല്‍ വീഡിയോക്ക താഴെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു.

മഹീന്ദ്രയ്ക്കെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നതോടെ ഇതിനെല്ലാം ഒരു പ്രതികരണമെന്ന നിലയിലാണ് കമ്പനി സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ചത്. ഹിമാചല്‍ പ്രദേശില്‍ അരുണ്‍ കാര്‍ പാര്‍ക്ക് ചെയ്ത അതേ വെള്ളച്ചാട്ടത്തിന് അടിയില്‍ വണ്ടിവെച്ചാണ് മഹീന്ദ്ര മറുപടി വീഡിയോ നല്‍കിയത്. സ്‌കോര്‍പിയോയുടെ മുകളില്‍ ശക്തിയായി വെള്ളം വീഴുന്നുണ്ടെങ്കിലും യാതൊരു ചോര്‍ച്ചയും ഉണ്ടായില്ല. വെള്ളം സീറ്റിലേക്ക് വരികയോ കാറിന്റെ അകത്തെ ഭാഗങ്ങള്‍ നനയുകയോ ചെയ്യുന്നില്ലെന്നും ഈ വീഡിയോയില്‍ കാണാം.

പ്രൊഫഷണല്‍ മാര്‍ഗനിര്‍ദേശത്തിന് കീഴിലാണ് വീഡിയോ സൃഷ്ടിച്ചതെന്നും ആവര്‍ത്തിക്കരുതെന്നും കാഴ്ചക്കാര്‍ക്ക് മഹീന്ദ്ര മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സണ്‍റൂഫിന് ചോര്‍ച്ചയുണ്ടാകാനുള്ള കാരണം എന്താണെന്ന് കാര്യത്തെ കുറിച്ച് വാഹന നിര്‍മാതാക്കള്‍ യാതൊന്നും ഉരിയാടിയിട്ടില്ല. അതേ സ്ഥലത്തേക്ക് മറ്റൊരു സ്‌കോര്‍പിയോ N കൊണ്ടുവന്ന ശേഷം ആ വാഹനത്തിന് ചോര്‍ച്ചയില്ലെന്ന് കാണിക്കുന്ന മഹീന്ദ്രയുടെ അടവ് കൊണ്ട് പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കുന്നില്ലെന്നാണ് അരുണ്‍ പറയുന്നത്.

തന്റെ എസ്‌യുവിക്ക് റബ്ബര്‍ സീല്‍ പ്രശ്‌നം കാരണമാണ് സണ്‍റൂഫിലൂടെ വെള്ളം ചോര്‍ന്ന് ക്യാബിനിലെത്തിയതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. മഹീന്ദ്ര വീഡിയോ എടുക്കാനായി കൊണ്ടുവന്ന വാഹനത്തിന് ഈ പ്രശ്‌നം കാണില്ലെന്നാണ് അദ്ദേഹം പറയുന്നത്. പ്രശ്‌നപരിഹാരത്തിനായി അരുണ്‍ വാഹനം ഏതെങ്കിലും മഹീന്ദ്രയുടെ അംഗീകൃത സര്‍വീസ് സെന്ററില്‍ കൊണ്ടുപോയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

വെള്ളച്ചാട്ടങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്ത് ഇത്തരം സാഹസങ്ങള്‍ കാണിച്ച വീഡിയോകള്‍ മുമ്പും പുറത്തുവന്നിരുന്നു. ഹ്യുണ്ടായി ക്രെറ്റയടക്കമുള്ള കാറുകളായിരുന്നു അന്ന് കഥാപാത്രങ്ങള്‍്. എന്നാല്‍ അന്നൊന്നും യാതൊരു പ്രശ്‌നങ്ങളും നേരിടേണ്ടി വന്നില്ല. എന്നാല്‍ ഈ വീഡിയോ മഹീന്ദ്ര സ്‌കോര്‍പിയോ N എസ്‌യുവിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് വേണം കരുതാന്‍. എന്നാല്‍ ഇത്തരം സാഹസികതള്‍ക്ക് മുതിരുന്നതിന് മുമ്പ് സുരക്ഷിതത്വത്തിന് മുന്‍ഗണന നല്‍കേണ്ട കാര്യം പല സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളും മറക്കുന്നു.

More from DriveSpark

Article Published On: Wednesday, March 8, 2023, 13:45 [IST]
English summary
Mahindra scorpio n sunroof completely stuck and not working after leakage youtuber s new allegation
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X