'വലിച്ചു കയറ്റാനേ സ്കോർപിയോ'! ചെളിയിൽ കുടുങ്ങിയ സ്കോർപിയോയ്ക്ക് ഒരു തുമ്പികൈ സഹായം
ഒരു എസ്‌യുവി എന്ന് കേൾക്കുമ്പോൾ ഓഫ്റോഡിങ്ങ് കഴിവുകളുളള വാഹനമാണ് മനസിൽ തെളിഞ്ഞു വരുന്നത്. എന്നാൽ ചില സമയത്തൊക്കെ എസ്‌യുവികൾ ചെളിയിലും മഞ്ഞിലും കുടുങ്ങി കിടക്കുന്നത് നമ്മൾ കാണാറുണ്ട്. വേറെ വാഹനം വന്ന് രക്ഷപ്പെടുത്തുകയാണ് പതിവ്. എന്നാൽ വാഹനങ്ങളൊന്നും തക്ക സമയത്ത് കിട്ടിയില്ലെങ്കിലുളള അവസ്ഥയൊന്ന് ഓർത്ത് നോക്കു. ഒരു ആനയെ കൊണ്ട് കെട്ടിവലിച്ചു രക്ഷപ്പെടുന്ന സ്കോർപിയോ ഉടമയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുകയാണ്.
ആദ്യ തലമുറ മഹീന്ദ്ര സ്കോർപിയോ ആണ് നദീതീരത്ത് കുടുങ്ങി പോയത്. മിക്കവാറും, ഡ്രൈവർ നദീതീരത്ത് വരണ്ട നിലമായിരിക്കും എന്ന് കരുതിയാവണം വാഹനം മുന്നോട്ട് നീക്കിയത് എന്നാൽ കണക്കുകൂട്ടലുകൾ പിഴച്ചു. തക്കസമയത്ത് ആന എങ്ങനെ സംഭവ സ്ഥലത്ത് എത്തി എന്ന് അറിയില്ല പക്ഷേ വണ്ടിയുടെ മുന്നിലെ ഹുക്കിൽ വടം കെട്ടി ആന കൃത്യമായി സ്കോർപിയോ ചെളിക്ക് പുറത്തേക്ക് എത്തിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

ഒറ്റ വലിയിൽ തന്നെ സ്കോർപിയോ ചെളിയിൽ നിന്ന് പുറത്ത് എത്തുകയാണ്. ആനയെ സംബന്ധിച്ചിടത്തോളം ഒരു എസ്‌യുവി കെട്ടിവലിക്കുന്നത് അത്ര വലിയ കാര്യമൊന്നുമല്ല, തുമ്പികൈയിൽ 250 കിലോയ്ക്ക് മുകളിൽ ഭാരം വഹിക്കാൻ കഴിവുണ്ട് ആനയ്ക്ക്. ഈ വീഡിയോയിൽ നിന്ന് മനസിലാക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. നിങ്ങളുടെ കൈയിൽ ഒരു എസ്‌യുവി ആണെങ്കിൽ അത് ഏത് മലയും കുന്നു ചെളിയും കടക്കുമെന്ന് വിചാരിക്കരുത്. ഏതൊരും വാഹനത്തിനും അതിൻ്റേതായ പരിമിതകളുണ്ട്.
നിങ്ങൾ ഒരു ഓഫ്റോഡിന് പോകുകയാണെങ്കിൽ പോലും നിങ്ങളുടെ വാഹനത്തിന് പോകാൻ സാധിക്കുന്നതാണോ, സ്ഥലത്തെ കുറിച്ച് വിശദമായി പരിശോധിച്ച് മാത്രം പോകുക. അതോടൊപ്പം തന്നെ നിങ്ങൾ പോകുന്ന സ്ഥലത്ത് എതെങ്കിലും സഹായം ആവശ്യമായി വന്നാൽ ലഭിക്കുന്ന സ്ഥലമാണോ എന്ന് കൂടി പരിശോധിക്കു, പ്രത്യേകിച്ച് റിക്കവറി വാൻ, വടം, കയർ അങ്ങനെയുളള സഹായം ലഭിക്കുന്ന ഇടമായിരിക്കണം.

സ്കോർപിയോ ക്ലാസിക്ക് മോഡലിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ S, S11 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം ലഭിക്കുന്നത്. ആദ്യത്തേതിന് 11.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില, രണ്ടാമത്തേതിന് 15.49 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് എത്തുന്നത്. മൂന്ന് സീറ്റിംഗ് കോൺഫിഗറേഷനുകളിലാണ് മോഡൽ ലൈനപ്പ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റും മൂന്നാമത്തെ ബെഞ്ച് സീറ്റുമായി 7-സീറ്റർ സെറ്റപ്പ്, മധ്യനിരയിൽ ബെഞ്ച് സീറ്റ് അവസാന നിരയിൽ രണ്ട് ജമ്പ് സീറ്റുകളുമായി 7-സീറ്റർ മോഡൽ, ഒപ്പം മധ്യനിരയിൽ ഒരു ബെഞ്ചും പിന്നിൽ ജമ്പ് സീറ്റുകളുമായി 9-സീറ്റർ സെറ്റപ്പും ലഭ്യമാണ്. സെവൻ സീറ്റർ എസ്‌യുവിക്ക് കരുത്തേകുന്നത് ഒരു പുതിയ 2,184 സിസി, ഫോർ സിലിണ്ടർ, ഡീസൽ എഞ്ചിനാണ്, അത് രണ്ടാം തലമുറ ഥാറിൽ അരങ്ങേറുകയും ബേസ്-സ്പെക്ക് സ്‌കോർപിയോ-N -ൽ ഉൾപ്പടെ ഓഫർ ചെയ്യുകയും ചെയ്യുന്നു.

ഈ യൂണിറ്റ് പുതിയ ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു. ഈ എഞ്ചിൻ യൂണിറ്റ് 132 PS പവറും 300 Nm torque ഉം പുറപ്പെടുവിക്കുന്നു. ക്ലാസിക്ക് മോഡലിന് പുതിയൊരു കളർ ഓപ്ഷൻ കൂടി മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. സ്‌റ്റെൽത്ത് ബ്ലാക്ക് എന്നുപേരിട്ടിരിക്കുന്ന കളർ ഓപ്ഷനിൽ ഇനി മുതൽ സ്കോർപിയോ ക്ലാസിക്ക് സ്വന്തമാക്കാനാവും. മുമ്പുണ്ടായിരുന്ന സിഗ്നേച്ചർ ഹ്യൂ നാപ്പോളി ബ്ലാക്കിന് പകരമാണ് ഈ പുതിയ നിറം എത്തിയിരിക്കുന്നത്.
ഗാലക്സി ഗ്രേ, എവറസ്റ്റ് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക്, മോൾട്ടൻ റെഡ് റേജ് തുടങ്ങിയ കളർ ഓപ്ഷനുകളിൽ സ്കോർപിയോ ക്ലാസിക് ശരിക്കും മിടുക്കനായി തന്നെയാണ് കാണപ്പെടുന്നത്. മഹീന്ദ്ര നിലവിൽ ഥാർ എസ്‌യുവിയുടെ 5 ഡോർ വേരിയന്റിനെ കൂടി പുറത്തിറക്കാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ഒരു മഹീന്ദ്ര ഉപഭോക്താവാണെങ്കിൽ നിങ്ങളുടെ അനുഭവം തീർച്ചയായും കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.


Click it and Unblock the Notifications








