'ഗുജറാത്ത് പ്രധാനമന്ത്രി'യുടെ ഹൈന്ദവ വാഹനം
നരേന്ദ്ര മോഡി വിദേശി കാറുകള്‍ ഉപയോഗിക്കുന്നതില്‍ വിമുഖനാണ്. സ്വദേശി കാറുകള്‍ മാത്രം ഉപയോഗിക്കുമ്പോഴുള്ള വലിയ പ്രശ്നം ധാരാളം തെരഞ്ഞെടുപ്പിന് സാധ്യതയില്ല എന്നതാണ്. സ്വദേശിയില്‍ തന്നെ ഹിന്ദുക്കളുടേത് മാത്രം തെരഞ്ഞെടുക്കണമെന്നാണെങ്കിലോ? പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകുന്നു. രത്തന്‍ ടാറ്റയുമായി ഏറ്റവും അടുത്ത ബന്ധമുള്ള മോഡി പക്ഷെ അദ്ദേഹം ഇറക്കുന്ന കാര്‍ ഉപയോഗിക്കില്ല.
ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് എന്നിവരാണല്ലോ നമ്മുടെ പ്രധാന സ്വദേശി ഓട്ടോമൊബൈല്‍ വ്യവസായികള്‍. ഇവരില്‍ ടാറ്റ മോട്ടോഴ്സ് പാഴ്സികളുടെ ഉടമസ്ഥതയിലാണുള്ളത്. പിന്നെ വരുന്നത് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സാണ്. ഉടമകളായ ബിര്‍ല ഹിന്ദുക്കളാണെങ്കിലും മറ്റൊരു പ്രശ്നം ഇവിടെയുണ്ട്. അംബാസ്സഡര്‍ കാര്‍ എന്ന ഒരേയൊരു വാഹനം കാലങ്ങളായി വലിയ മാറ്റങ്ങളൊന്നും കൂടാതെ പുറത്തിറക്കിക്കൊണ്ടിരിക്കുകയാണിവര്‍. ഈ വാഹനത്തില്‍ സഞ്ചരിക്കുന്ന രാഷ്ട്രീയക്കാരെ ബോറന്മാരായി ആളുകള്‍ കണക്കാക്കുമോ എന്ന ഭയം 'വികസനമുഖ'വും 'ന്യൂ ജനറേഷന്‍ പ്രതിച്ഛായ'യും സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന മോഡിക്കുണ്ടായാല്‍ കുറ്റം പറയാനാവില്ല. പിന്നൊരു ഹിന്ദു വ്യവസായിയുള്ളത് മഹീന്ദ്രയാണ്. എസ്‍യുവികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് മഹീന്ദ്ര. മിക്കപ്പോഴും നരേന്ദ്ര മോഡിയെ കാണാറുള്ളത് മഹീന്ദ്ര സ്കോര്‍പിയോയിലാണ്.

നരേന്ദ്ര മോഡിയുടെ കാര്
ട്രാക്ടര്‍ നിര്‍മാതാവായാണ് മഹീന്ദ്രയുടെ തുടക്കം. രാജ്യത്തെ ഏറ്റവും വലിയ എസ്‍യുവി നിര്‍മാതാവായി വളര്‍ന്ന മഹീന്ദ്ര ഇപ്പോള്‍ സെഡാന്‍ വിപണിയിലേക്കും കണ്ണുനട്ടിരിക്കുകയാണ്. 'എസ്‍യുവി വിപണിയിലെ മാരുതി' എന്നാണ് ആനന്ദ് മഹീന്ദ്ര സ്വന്തം കമ്പനിയുടെ വിപണിസ്ഥാനത്തെ വിശേഷിപ്പിക്കുന്നത്. മഹീന്ദ്രയുടെ ഏറ്റവും വില്‍ക്കുന്ന വാഹനങ്ങളിലൊന്നാണ് സ്കോര്‍പിയോ.

നരേന്ദ്ര മോഡിയുടെ കാര്
നിലവിലെ സ്കോര്‍പിയോ ഡിസൈന്‍പരമായി അല്‍പം പഴകിയിട്ടുണ്ട്. ഇത് രണ്ടുവര്‍ഷത്തിനകം പുതുക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഡബ്ല്യു105 എന്ന പേരില്‍ മഹീന്ദ്രയുടെ ചെന്നൈ ഗവേഷണകേന്ദ്രത്തില്‍ പണിതുവരുന്ന വാഹനം പുതിയ സ്കോര്‍പിയോയാണ്.

നരേന്ദ്ര മോഡിയുടെ കാര്‍
കൂടുതല്‍ അഗ്രസ്സീവ് ആയ സൗന്ദര്യം പകരുന്നതായിരിക്കും സ്കോര്‍പിയോ ഡിസൈന്‍ എന്നാണ് ഊഹിക്കേണ്ടത്. എസ്‍യുവി വിപണിയില്‍ കൂടിവരുന്ന മത്സരത്തില്‍ തങ്ങളുടെ പങ്ക് നിര്‍വചിക്കണമെങ്കില്‍ കുറെക്കൂടി മുന്നോട്ടുപോയേ മതിയാകൂ മഹീന്ദ്രയ്ക്ക്. കൂടുതല്‍ ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ചും വാഹനം എത്തുമെന്ന് പ്രതീക്ഷിക്കാം.

നരേന്ദ്ര മോഡിയുടെ കാര്‍
മഹീന്ദ്രയുടെ തന്നെ ബൊലെറോയാണ് ഇന്ത്യയില്‍ ഏറ്റവും വില്‍ക്കുന്ന എസ്‍യുവി. രണ്ടാം സ്ഥാനത്ത് സ്കോര്‍പിയോ വരുന്നു.

നരേന്ദ്ര മോഡിയുടെ കാര്‍
നിലവില്‍ മൊത്തം വിപണിയുടെ 16% കൈയാളുന്നത് എസ്‍യുവി വിപണിയാണ്. യൂട്ടിലിറ്റി വാഹനങ്ങള്‍ പ്രിയം വളരുന്നത് കൂടി കണക്കിലെടുത്താല്‍ ഇത് വര്‍ധിക്കാനും സാധ്യതയുണ്ട്.

നരേന്ദ്ര മോഡിയുടെ കാര്‍
കൊച്ചി അങ്ങാടിയില്‍ മഹീന്ദ്ര സ്കോര്‍പിയോയുടെ വില 7,26,700 മുതല്‍ 12,17,500 വരെയാണ്.

നരേന്ദ്ര മോഡിയുടെ കാര്‍
എക്സ്‍യുവി 500 എസ്‍യുവിയെ പായിക്കുന്ന 2.2 ലിറ്റര്‍ എന്‍ജിന്‍ പുതിയ സ്കോര്‍പിയോയില്‍ ഘടിപ്പിച്ചേക്കുമെന്ന് കേള്‍ക്കുന്നുണ്ട്. 140 കുതിരകളുടെ ശേഷിയാണ് ഈ എന്‍ജിനുള്ളത്. 330 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പ്രദാനം ചെയ്യുന്നു.

വിലനിലവാരം
മഹീന്ദ്ര സ്കോര്‍പിയോ ഇഎക്സ് ബിഎസ്3, 2523സിസി, മാന്വല്‍, ഡീസല്‍ - 7,26,700 രൂപ
മഹീന്ദ്ര സ്കോര്‍പിയോ ഇഎക്സ്, 2523സിസി, മാന്വല്‍, ഡീസല്‍ - 7,39,700 രൂപ
മഹീന്ദ്ര സ്കോര്‍പിയോ ഗെറ്റ്എവേ, 2609സിസി, മാന്വല്‍, ഡീസല്‍ - 8,04,900 രൂപ
മഹീന്ദ്ര സ്കോര്‍പിയോ എല്‍എക്സ്, 2179സിസി, മാന്വല്‍, ഡീസല്‍ - 7,81,500 രൂപ
മഹീന്ദ്ര സ്കോര്‍പിയോ എല്‍എക്സ് ബിഎസ്3, 2179സിസി, മാന്വല്‍, ഡീസല്‍ - 7,73,000 രൂപ
മഹീന്ദ്ര സ്കോര്‍പിയോ ഗെറ്റ്എവേ 4 വീല്‍ഡ്രൈവ്, 2609സിസി, മാന്വല്‍, ഡീസല്‍ - 9,05,100 രൂപ
മഹീന്ദ്ര സ്കോര്‍പിയോ എസ്എല്‍ഇ ബിഎസ്3, 2179സിസി, മാന്വല്‍, ഡീസല്‍ - 8,99,700 രൂപ
മഹീന്ദ്ര സ്കോര്‍പിയോ എസ്‍എല്‍ഇ, 2179സിസി, മാന്വല്‍, ഡീസല്‍ - 9,10,900 രൂപ

വിലനിലവാരം
മഹീന്ദ്ര സ്കോര്‍പിയോ എല്‍എക്സ് 4X4, 2179 സിസി, മാന്വല്‍ ഡീസല്‍, - 9,66,582 രൂപ
മഹീന്ദ്ര സ്കോര്‍പിയോ വിഎല്‍എക്സ് ബിഎസ്3, 2179cc, മാന്വല്‍, ഡീസല്‍ - 10,06,800 രൂപ
മഹീന്ദ്ര സ്കോര്‍പിയോ വിഎല്‍എക്സ്, 2179സിസി, മാന്വല്‍, ഡീസല്‍ - 10,66,033 രൂപ
മഹീന്ദ്ര സ്കോര്‍പിയോ വിഎല്‍എക്സ് എയര്‍ബാഗ്, ബിഎസ്3 2179സിസി, മാന്വല്‍, ഡീസല്‍ - 10,26,300 രൂപ
മഹീന്ദ്ര സ്കോര്‍പിയോ വിഎല്‍എക്സ് എയര്‍ബാഗ്, 2179സിസി, മാന്വല്‍, ഡീസല്‍ - 10,81,681 രൂപ
മഹീന്ദ്ര സ്കോര്‍പിയോ വിഎള്‍എക്സ് ഓട്ടോമാറ്റിക് എയര്‍ബാഗ്, 2179cc, ഓട്ടോമാറ്റിക് ഡീസല്‍ - 11,07,300 രൂപ
മഹീന്ദ്ര സ്കോര്‍പിയോ വിഎല്‍എക്സ് 4X4 എയര്‍ബാഗ്, 2179സിസി, മാന്വല്‍, ഡീസല്‍ - 11,36,500 രൂപ
മഹീന്ദ്ര സ്കോര്‍പിയോ വിഎല്‍എക്സ് ഓട്ടോമാറ്റിക് 4X4, 2179cc, ഓട്ടോമാറ്റിക് ഡീസല്‍ - 12,17,500 രൂപ

നിറങ്ങള്‍
റോക്കി ബീജ്
മിസ്റ്റ് സില്‍വര്‍
ജാവ ബ്രൗണ്‍

നിറങ്ങള്‍
ഫിയറി ബ്ലാക്
ടൊറീഡര്‍ റെഡ്
ഡയമണ്ട് വൈറ്റ്


Click it and Unblock the Notifications








