മഹീന്ദ്ര ഥാറിനെന്താ ഹെലികോപ്റ്ററില്‍ കാര്യം? വരൂ പറഞ്ഞ് തരാം

കാറുകള്‍ എയര്‍ഡ്രോപ് ചെയ്യുന്ന രംഗങ്ങള്‍ നിങ്ങള്‍ സിനിമയില്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇപ്പോള്‍ ഉത്തരാഖണ്ഡില്‍ മഹീന്ദ്ര ഥാര്‍ ഹെലികോപ്റ്ററില്‍ എത്തിക്കുന്ന ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററില്‍ കാറുകള്‍ പര്‍വതപ്രദേശത്ത് എത്തിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഓഫ് റോഡ് യാത്രകള്‍ക്ക് അനുയോജ്യമായ ഒരു കാര്‍ മോഡലാണ് മഹീന്ദ്ര ഥാര്‍ എന്ന കാര്യം നമുക്കറിയാം. എന്നാല്‍ ഇന്ത്യന്‍ വ്യോമസേന ഈ ഓഫ്‌റോഡര്‍ എസ്‌യുവി ആര്‍ക്ക് വേണ്ടിയാണ് ഉത്തരാഖണ്ഡില്‍ എത്തിച്ചത്?. ഇതിന്റെ ഉപയോഗം എന്താണ് എന്നറിയാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടാകും. അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക് ചുവടെ വായിക്കാം.

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാര്‍ മോഡലുകളില്‍ ഒന്നാണ് മഹീന്ദ്ര ഥാര്‍ എസ്‌യുവി. ഓഫ്-റോഡ് യാത്രകള്‍ക്ക് മാത്രമല്ല ദൈനംദിന ഉപയോഗത്തിനും അനുയോജ്യമായതിനാല്‍ ഈ കാര്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. കുന്നുംമലയും കയറാന്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ ഈ എസ്‌യുവി തേടിപ്പോകുന്നു. ഇന്ത്യന്‍ വ്യോമസേന ചിനൂക് ഹെലികോപ്റ്ററില്‍ ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തിലാണ് എസ്‌യുവി എത്തിച്ചിരിക്കുന്നത്. കേദാര്‍നാഥ് ക്ഷേത്രത്തിന്റെ ആവശ്യങ്ങള്‍ക്കായി ഉത്തരാഖണ്ഡ് സര്‍ക്കാറാണ് ഥാര്‍ എസ്‌യുവി വാങ്ങി വ്യേമമാര്‍ഗം സ്ഥലത്തെത്തിച്ചത്.

mahindra thar airdropped by chinook helicopter

ക്ഷേത്രത്തില്‍ വരുന്ന പ്രായംകൂടിയ ഭക്തരുടെ ഗതാഗതത്തിന് ഉപയോഗിക്കാനാണ് ഈ കാര്‍ വാങ്ങിയതെന്ന് പറയപ്പെടുന്നു. ഉത്തരാഖണ്ഡ് തക് ആണ് ഥാര്‍ എസ്‌യുവി വ്യോമസേന ഹെലികോപ്റ്ററില്‍ രുദ്ര പ്രയാഗ് എന്ന പ്രദേശത്ത് ചിനൂക്ക് എയര്‍ഡ്രോപ്പ് നടത്തിയതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പങ്കുവെച്ചത്. ഹാര്‍ഡ്‌ടോപ്പോട് കൂടിയ കറുത്ത നിറത്തിലുള്ള ഥാര്‍ എസ്‌യുവി ഹെലികോപ്റ്ററില്‍ നിന്നിറക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വാഹനം നിലത്ത് ഇറക്കിയ ശേഷം പൂജാ കര്‍മങ്ങള്‍ക്കായി ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി.

ഭക്തര്‍ക്കായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ 'ചാര്‍ ധാം യാത്ര' എന്ന പേരില്‍ പ്രത്യേക സര്‍വീസ് നടത്തിവരുന്നുണ്ട്. ഇതുവഴി ഭക്തരെ യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദരീനാഥ് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്നു. ഈ യാത്രകളില്‍ ഭക്തരെ കൊണ്ടുപോകാന്‍ മഹീന്ദ്ര ഥാര്‍ ഉപയോഗിക്കും. ഏറ്റവും ദുര്‍ഘടമായ പാതകള്‍ പോലും കീഴടക്കാന്‍ പറ്റുന്ന കാറാണ് മഹീന്ദ്ര ഥാര്‍. ഈ കാരണം കൊണ്ട് കൂടിയാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കേദാര്‍നാഥ് ക്ഷേത്രത്തിലേക്കായി ഈ കാര്‍ തന്നെ തെരഞ്ഞെടുത്തത്.

mahindra thar airdropped by chinook helicopter

ക്ഷേത്രത്തിലെ പൂജാരികളുടെയും ഒഫീഷ്യലുകളുടെയും പുറത്തേക്കുള്ള യാത്രകള്‍ക്കും കാര്‍ ഉപയോഗപ്പെടുത്തും. മഹീന്ദ്ര ഥാറിനെ കുറിച്ച് പറയുമ്പോള്‍ 4 വീല്‍ ഡ്രൈവ്, റിയര്‍ വീല്‍ ഡ്രൈവ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിലാണ് ഈ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ഥാറിന് തുടിപ്പേകുന്നത്. 6-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാം.

ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാം. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗ് നേടിയ വളരെ സുരക്ഷിതമായ ഒരു വാഹനമാണ് മഹീന്ദ്ര ഥാര്‍. ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ISOFIX ആങ്കറേജുകള്‍ എന്നിവയാണ് ഥാറില്‍ വരുന്ന സേഫ്റ്റി ഫീച്ചറുകള്‍.

mahindra thar airdropped by chinook helicopter

7-ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, മാനുവല്‍ എസി, 6-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നീ ഫീച്ചറുകളും ലൈഫ്സ്റ്റൈല്‍ എസ്‌യുവിയില്‍ വരുന്നു. ഇന്ത്യന്‍ വിപണിയില്‍ ഫോഴ്‌സ് ഗൂര്‍ഖ, മാരുതി സുസുക്കി ജിംനി 5 ഡോര്‍ എന്നിവയാണ് ഥാറിന്റെ എതിരാളികള്‍. ജിംനി പെട്രോള്‍ എഞ്ചിനിലും ഗുര്‍ഖ ഡീസല്‍ എഞ്ചിനിലും മാത്രമേ ലഭ്യമാകൂ എന്നത് ഥാറിന് വിപണിയില്‍ മേല്‍ക്കോയ്മ നല്‍കുന്നു.

11.35 ലക്ഷം രൂപ മുതലാണ് ഥാറിന്റെ RWD വേരിയന്റുകളുടെ വില ആരംഭിക്കുന്നത്. റേഞ്ച് ടോപിംഗ് വേരിയന്റിന് 17.60 ലക്ഷം രൂപ മുടക്കണം. എക്സ്‌ഷോറൂം വിലകളാണിത്. ഈ വരുന്ന ഓഗസ്റ്റ് 15-ന് കൂടുതല്‍ പ്രായോഗികമായ ഥാറിന്റെ 5 ഡോര്‍ പതിപ്പ് പുറത്തിറങ്ങാന്‍ പോകുകയാണ്. ഇതിനോടകം വലിയ ഹൈപ്പ് സൃഷ്ടിച്ച എസ്‌യുവിക്കായി കാത്തിരിക്കുകയാണ് വാഹന ലോകം.

More from DriveSpark

Article Published On: Tuesday, June 4, 2024, 19:12 [IST]
English summary
Mahindra thar airdropped in kedarnath via indian air force helicopter
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X