സ്റ്റണ്ടിങ്ങിനൊക്കെ ഒരു പരിധിയില്ലേ; എത്ര കിട്ടിയാലും പഠിക്കാത്ത യുവതലമുറ

പൊതുവഴികളിൽ കാർ സ്റ്റണ്ടിങ്ങ് നടത്തിയതിന് പിഴ ലഭിക്കുന്ന വീഡിയോകളും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാകുന്നത് കാണാറുണ്ടല്ലോ. ഡ്രൈവ്സ്പാർക്ക് തന്നെ പലപ്പോഴും ഇത്തരം വാർത്തകൾ കൊടുക്കാറുണ്ട്. ചണ്ഡീഗഢിൽ അടുത്തിടെ നടന്ന ഒരു സംഭവമാണ് ഇപ്പോൾ വൈറൽ. ഒരു കൂട്ടം യുവാക്കൾ അവരുടെ വാഹനത്തിന്റെ ഡോറിൽ തൂങ്ങി യാത്ര ചെയ്തതിന് അവരുടെ ലൈസൻസ് റദ്ദാക്കി.

ചണ്ഡീഗഡിലെ റോഡുകളിൽ കോളിളക്കം സൃഷ്ടിച്ച് ഇൻസ്റ്റാഗ്രാമിനായി റീലുകൾ പോസ്റ്റ് ചെയ്യുന്നതിന് വേണ്ടിയാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്, ഒരു വൈറൽ വീഡിയോ പുറത്തുവന്നതിന് ശേഷം പോലീസ് മൂന്ന് വ്യക്തികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വീഡിയോയിൽ നിന്ന് തന്നെ നമ്പർ പ്ലേറ്റ് വഴി വിലാസം കണ്ടെത്താൻ പോലീസിന് കഴിഞ്ഞു.

സ്റ്റണ്ടിങ്ങിനൊക്കെ ഒരു പരിധിയില്ലേ; എത്ര കിട്ടിയാലും പഠിക്കാത്ത യുവതലമുറ

ചണ്ഡീഗഢിലെ സെക്ടർ 48ലായിരുന്നു സംഭവം. ഒന്നിലധികം മഹീന്ദ്ര ഥാറും ടൊയോട്ട ഫോർച്യൂണറുകളും ഉൾപ്പെട്ടതായിരുന്നു വാഹനവ്യൂഹം, നിരവധി വ്യക്തികൾ അവരുടെ വാഹനങ്ങളിൽ നിന്ന് പുറത്തുകടന്ന് ഡോറുകളിൽ ഇരിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. റോഡുകളിൽ ഭീതി പരത്തുന്ന പ്രവൃത്തികളാണ് അവർ കാണിച്ചത്. ഈ അശ്രദ്ധമായ പ്രവൃത്തികൾ പകൽ സമയത്താണ് സംഭവിച്ചത് എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം.

ചിലർ വാഹനത്തിൻ്റെ മുകളിൽ ഇരിക്കുന്നതാണ് കാണുന്നത്. ചണ്ഡീഗഡ് പോലീസ് ഉടൻ തന്നെ വീഡിയോ തെളിവുകൾ സ്വീകരിക്കുകയും ഉടൻ നടപടി സ്വീകരിക്കുകയും ചെയ്തു. വാഹന ഉടമകൾക്ക് പിഴ ചുമത്തുന്നതിന് പുറമേ, പോലീസ് വീഡിയോ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിന് (ആർടിഒ) കൈമാറുകയും അവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു. അങ്ങനെ മൂന്ന് പേരുടേയും ലൈസൻസ് എംവിഡി റദ്ദാക്കുകയും ചെയ്തു.

സ്റ്റണ്ടിങ്ങിനൊക്കെ ഒരു പരിധിയില്ലേ; എത്ര കിട്ടിയാലും പഠിക്കാത്ത യുവതലമുറ

അഹമ്മദാബാദിൽ ഒരു യുവാവ് തൻ്റെ സുസുക്കി ആക്സ്സിൽ വളരെ അപകടകരമായ രീതിയൽ സ്റ്റണ്ട് ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും അതിൻ്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് നടപടി എടുക്കുകയും ചെയ്തിരുന്നു. യുവാവ് സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് ഇരുചക്രവാഹനത്തിന്റെ സീറ്റിൽ എഴുന്നേറ്റ് നിൽക്കുന്നതാണ് വീഡിയോയിൽ കാണാന സാധിക്കുന്നത്. തിരക്കേറിയ റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന മറ്റൊരു കാറിൻ്റെ പിന്നിലേക്ക് എത്തുമ്പോൾ തിരികെ ഇരിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

ഹെൽമറ്റോ മറ്റ് റൈഡിങ്ങ് ഗിയറുകളോ ഒന്നും യുവാവ് ധരിച്ചിരുന്നില്ല. ഒരു യാത്രക്കാരൻ യുവാവിൻ്റെ വീഡിയോ പകർത്തുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത്, അഹമ്മദാബാദ് ട്രാഫിക് പൊലീസിനെ ടാഗ് ചെയ്യുകയും ചെയ്തു. യുവാവിൻിറെ വാഹനത്തിൻ്റെ നമ്പർ വച്ച് പരിശോധിച്ച് കണ്ടുപിടിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഗോവയിൽ കാറിൻ്റെ നാല് ഡോറുകളും ചുറന്ന് വാഹനമോടിച്ച രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിൻ്റെ നാല് ഡോറുകളും തുറന്ന് ഹൈവേയിലൂടെ അമിതവേഗത്തിൽ സഞ്ചരിച്ച ഡ്രൈവറേയും ഉടമയേയും കസ്റ്റഡിയിലെടുത്തു. മാരുതി റിറ്റ്സിൽ സഞ്ചരിച്ച് ഇവരുടെ പിന്നിലുളള വാഹനത്തിൽ യാത്ര ചെയ്തവരാണ് വീഡിയോ പകർത്തിയത്. ഗോവയിലെ പോർവോറിമിൽ ദേശീയ പാതയിലായിരുന്നു സംഭവം.

സോഷ്യൽ മീഡിയയിൽ സ്ഥിരം കാണുന്ന കാഴ്ച്ചയാണ് ദമ്പതികൾ കെട്ടിപ്പുണർന്ന് ബൈക്കിൽ സഞ്ചരിക്കുന്നത്. പക്ഷേ യുവതി ബൈക്കിൻ്റെ പെട്രോൾ ടാങ്കിൽ തിരിഞ്ഞു ഇരുന്ന് കൊണ്ട് കെട്ടിപ്പിടിച്ച് യാത്ര ചെയ്യുന്നത് അപൂർവമല്ലേ. ഉത്തർപ്രദേശിലുളള ദമ്പതികൾ പരസ്പരം കെട്ടിപ്പുണർന്ന് ബൈക്കിൽ സഞ്ചരിക്കുന്നതിൻ്റെ വീഡിയോ വൈറലാണ്. അത് മാത്രമല്ല മോട്ടോർസൈക്കിളിൽ ഉണ്ടായിരുന്ന രണ്ട് പേരും ഹെൽമറ്റോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഒന്നും ധരിച്ചിട്ടില്ല എന്നതാണ് മറ്റൊരു ഗുരുതര പ്രശ്നം.

More from DriveSpark

Article Published On: Saturday, July 1, 2023, 20:28 [IST]
English summary
Mahindra thar and toyota fortuner road stunt police arrest
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X