ഥാറിന് പേരുദോഷമുണ്ടാക്കാൻ ഓരോ ഡ്രൈവർമാർ, ഡിവൈഡറിൽ കുടുങ്ങിയ ഥാറിൻ്റെ വീഡിയോ വൈറൽ

രാജ്യത്തെ ഓഫ്റോഡറുകളിൽ മഹീന്ദ്ര ഥാർ ഉണ്ടാക്കിയ ഓളമൊന്നും വേറെ ഒരു വാഹനങ്ങൾക്കും സാധിച്ചിട്ടില്ല. എന്നാൽ ഏതൊരു ഓഫ്റോഡറുകൾക്കും അതിൻ്റേതായ പരിധികളുണ്ട്. ഏതൊരു വാഹനത്തിൻ്റേയും പരിധിയും കഴിവുകളും മനസിലാക്കി വേണം ഉപയോഗിക്കാൻ. പക്ഷേ ചില ഥാർ ഡ്രൈവർമാർ ഏത് കുന്നും മലയും തടസ്സവും വാഹനം കയറി പോകുമെന്ന ധാരണയിൽ ഏതു വഴിയും കയറി പോകുമ്പോഴാണ് അബദ്ധത്തിൽ പെടുന്നത്. അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മഹീന്ദ്ര ഥാർ ഡിവൈഡറിൽ കുടുങ്ങിയതിൻ്റെ വീഡിയോ യൂട്യൂബിലാണ് പങ്കു വച്ചിരിക്കുന്നത്.

പരിചയക്കുറവും അത് പോലെ തന്നെ ഡിവൈഡറിന് വീതി കൂടിയതും കാരണമാണ് ഈ ഥാർ കടക്കാൻ കഴിയാതെ കുടുങ്ങി പോയതിൻ്റെ കാരണം. അതിന് ശേഷം വാഹനത്തെ പുറത്ത് കടത്താൻ വേണ്ടി ക്രെയിൻ വിളിക്കേണ്ട അവസ്ഥയായിരുന്നു. ഒരു മഹീന്ദ്ര ഥാർ ചെളിക്കുഴിയിൽ കുടുങ്ങിയതിൻ്റെ മറ്റൊരു വീഡിയോ ഓൺലൈനിൽ വൈറലായിരുന്നു. അത്തരത്തിൽ പല ഥാറുകളുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഥാറിനെ കുറിച്ച് വിശദമായി നോക്കിയാൽ ഇന്ത്യയിലെ വാഹന പ്രേമികള്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിക്കാന്‍ ഥാര്‍ റോക്‌സിന് സാധിച്ചിട്ടുണ്ട്. രണ്ടാം തലമുറ ഥാര്‍ 2020-ലാണ് പുറത്തിറങ്ങിയത്. ഇന്ത്യയിലെ ലൈഫ് സ്‌റ്റൈല്‍ എസ്‌യുവി വിഭാഗം പുനര്‍നിര്‍വചിക്കാന്‍ ഥാറിന് സാധിച്ചു. മാരുതി സുസുക്കി ജിംനി 5 ഡോര്‍, ഫോഴ്‌സ് ഗൂര്‍ഖ എന്നീ ശക്തരായ എതിരാളികള്‍ ഉണ്ടായിട്ടും വില്‍പ്പന ചാര്‍ട്ടുകളില്‍ ഥാര്‍ 3 ഡോര്‍ ബഹുദൂരം മുന്നിലെത്തി.

ജനപ്രിയ മോഡല്‍ ആണെങ്കിലും 3 ഡോറുകള്‍ മാത്രമുള്ളതിനാല്‍ ഥാറിന് പ്രായോഗികമായ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. രണ്ടാം നിര സീറ്റിലെ യാത്രക്കാരുടെ അസൗകര്യമായിരുന്നു ഇതില്‍ എടുത്തു പറയേണ്ടിയിരുന്നത്. മഹീന്ദ്ര ഥാര്‍ റോക്‌സിനെ കുറിച്ച് പറയുമ്പോള്‍ MX1, MX3, MX5, AX3L, AX5L, AX7L എന്നിങ്ങനെ ആറ് വേരിയന്റുകളിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.

ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ്, നെബുല ബ്ലൂ, ബാറ്റില്‍ഷിപ്പ് ഗ്രേ, ബേണ്‍ഡ് ചെയെന്‍, ഡീപ് ഫോറസ്റ്റ്, സ്റ്റെല്‍ത്ത് ബ്ലാക്ക് എന്നിങ്ങനെ ഏഴ് കളര്‍ ഓപ്ഷനുകളില്‍ ഒന്ന് ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പോലുള്ള നൂതന സാങ്കേതിക സവിശേഷതകള്‍ ഥാര്‍ റോക്‌സില്‍ ഉണ്ട്.

ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, 9 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം എന്നീ ഫീച്ചറുകളും അകത്തളത്തില്‍ ഒരുക്കിയിട്ടുണ്ട്. ഥാര്‍ റോക്‌സ് രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് എസ്‌യുവിയുടെ ഹൃദയം.

മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഓഫറിലുണ്ട്. 5-ഡോര്‍ എസ്‌യുവിയുടെ ഡീസല്‍ വേരിയന്റുകളില്‍ മാത്രമാണ് മഹീന്ദ്ര 4x4 ഓഫര്‍ ചെയ്യുന്നത്. പുതിയ ഥാര്‍ റോക്സ് ആറ് എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, 360-ഡിഗ്രി ക്യാമറ, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ലെവല്‍ 2 ADAS എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. 12.99 ലക്ഷം രൂപ മുതലാണ് ഥാര്‍ റോകസിന്റെ വില ആരംഭിക്കുന്നത്. ഇത് 20.49 ലക്ഷം വരെ പോകുന്നു. എക്സ്‌ഷോറൂം വിലകളാണിത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 26, 2024, 21:00 [IST]
English summary
Mahindra thar being stuck has been shared online video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X