മതിച്ചു വന്ന ആനവണ്ടിയുടെ ഹുങ്ക് തീർത്ത് കൂച്ചുവിലങ്ങിട്ട് മഹീന്ദ്രയുടെ കുട്ടിക്കൊമ്പൻ; വൈറൽ വീഡിയോ

കെ.എസ്.ആർ.ടി.സിയോടു നമുക്ക് പലർക്കും സ്നേഹവും ആരാധനയുമൊക്കെയാണ്, എന്നിരുന്നാലും ഭൂരിഭാഗം ആനവണ്ടി ഡ്രൈവർമാരുടെ ധാഷ്ട്യം നിറഞ്ഞ ഡ്രൈവിംഗ് നമുക്ക് വലിയ മടുപ്പ് ഉളവാക്കുന്നവയാണ്. സർക്കാർ വണ്ടി ആയതു കൊണ്ട് എന്തും ആവാം എന്ന ഒരു മനോഭാവമാണ് ഇവരിൽ പലർക്കുമുള്ളത് എന്ന് തോന്നിയിട്ടുണ്ട്. റോഡിലെ മറ്റു ഡ്രൈവർമാരെ തെല്ലും വകവെയ്ക്കാതെയാണ് ഇവരിൽ പലരുടേയും പോക്ക്. വർഷങ്ങളുടെ തഴക്കവും പഴക്കവുമുള്ള ഡ്രൈവർ ചേട്ടന്മാർക്ക് ഈ ബസ് കൈകാര്യം ചെയ്യാൻ പുഷ്പം പോലെ ആയിരിക്കും, എന്നാൽ നിങ്ങൾ ഗിയർ ഡൗൺ ചെയ്ത് ഇരച്ചു കയറി നെഞ്ചിന് നേരെ വരുമ്പോൾ നിങ്ങളുടെ അതേ മനസാനിധ്യം എതിരെ വരുന്നവന് ഉണ്ടാവണമെന്നില്ല.

പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ മറ്റ് വാഹനങ്ങൾ വഴിയിൽ നിന്നു പോലും സൈഡാക്കി രക്ഷപെടാറാണ് മറ്റ് ഡ്രൈവർമാർ ചെയ്യുന്നത്. പിന്നിലോ എതിരെയോ വരുന്നത് ആനവണ്ടിയാണ് എന്ന് കണ്ടാൽ എങ്ങനേയും വഴി മാറി കൊടുക്കാനാണ് നമ്മിൽ 99 ശതമാനം പേരും ചെയ്യാറ്. നമ്മുടെ ഉള്ളിന്റെയുള്ളിലുള്ള ഭയം കാരണമാണിത്.

KSRTC

എന്നാൽ തന്റെ വഴിയിലേക്ക് ഒന്നും നോക്കാതെ ഹുങ്ക് കൊണ്ട് കയറി വന്ന ആനവണ്ടിയുടെ ഡ്രൈവറിനെ ഇത്തിരി മര്യാദ പഠിപ്പിച്ച മഹീന്ദ്ര ഥാറിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇവിടെ കാണുന്ന വീഡിയോ ബസിന്റെ വഴി തടഞ്ഞ ഥാറിന്റെ ഡാഷ് ക്യാമറയിൽ പതിഞ്ഞതാണ്. വലിയ വീതിയോന്നും ഇല്ലാത്ത സിംഗിൾ ലെയിൻ പാതയിലൂടെയാണ് കാർ കടന്നുപോകുന്നത് എന്ന് വീഡിയോയിൽ കാണാം. ഇത് എവിടെയാണ് സംഭവിച്ചത് എന്ന കൃത്യമായ സ്ഥലം മറ്റോ വീഡിയോയിൽ നിന്ന് വ്യക്തമല്ല.

എതിർദിശയിൽ നിന്ന് ഒരു ബസും കാറും വരുന്നത് നമുക്ക് ഇതിൽ കാണാനാവും. സ്വകാര്യ ബസിനും കാറിനും തൊട്ടുപിന്നിൽ ഒരു കെ.എസ്.ആർ.ടി.സി ബസ് ഈ രണ്ടു വാഹനങ്ങളെയും മറികടക്കാൻ ശ്രമിക്കുന്നതായും കാണാം. ആനവണ്ടി പതിവ് പോലെ, 'രാജാവിന് എന്ത് ക്യൂ' എന്ന മനോഭാവത്തിൽ എതിർ പാതയിൽ കയറി ഓവർടേക്ക് ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ, എതിർദിശയിൽ നിന്ന് വന്ന മഹീന്ദ്ര ഥാർ ഡ്രൈവർ ബസ് തന്റെ ലെയിനിൽ കിടക്കുന്നത് ആദ്യം മുതൽ ശ്രദ്ധിച്ചിരുന്നു.

പേടിച്ച് വഴിമാറുന്നതിനു പകരം മഹീന്ദ്ര ഥാർ ഡ്രൈവർ ബസിന് നേരെ തന്റെ ലെയിനിൽ തന്നെ വാഹനം ഓടിച്ചു മുന്നിലേക്ക് ചെന്നു. ഇത് കണ്ടിട്ടും ബസ് ഡ്രൈവർക്ക് തന്റെ ലെയിനിലേക്ക് മടങ്ങാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല, ചെറു വണ്ടിക്കാരൻ വഴിമാറിക്കൊള്ളും എന്നാവും ബസ് ഡ്രൈവർ ചിന്തിച്ചത്. എന്നാൽ സാക്ഷാൽ "അയ്യപ്പനും കോശിയും" എന്ന പോലെ ഇരു വാഹനങ്ങളും നടുറോഡിൽ മുഖാമുഖം വന്നു നിന്നു.

ഇരു കൂട്ടരും അടുത്തയാൾ വഴി മാറുന്നതും കാത്ത് അല്പ നേരം അതേപടി തന്നെ നിന്നു. ഇതിനിടയിൽ റോഡിന്റെ ഇടതും വലതും വശങ്ങളിലായി മറ്റു വാഹനങ്ങൾ കടന്നുപോവുന്നത് നമുക്ക് കാണാം. മഹീന്ദ്ര ഥാർ ഡ്രൈവർ തന്റെ സ്ഥാനത്ത് നിന്ന് മാറാൻ പോകുന്നില്ല എന്ന് ബസ് ഡ്രൈവർക്ക് താമസിയാതെ തന്നെ മനസ്സിലായി, അയാൾ പതുക്കെ തന്റെ സ്റ്റിയറിംഗ് വീൽ തിരിച്ച്, സ്വന്തം പാതയിലേക്ക് തിരിഞ്ഞു സാവധാനം മുന്നോട്ട് പോയി.

ഇവിടെ ഒരു സർക്കാർ ബസിനെ വഴിയിൽ കാർ തടഞ്ഞു നിർത്തിയതും ഡ്രൈവർ ഡ്യൂട്ടിയിലായിരുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനെ തടഞ്ഞു എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇത് യഥാർത്ഥത്തിൽ ഒരു കുറ്റം തന്നെയാണ്; എന്നിരുന്നാലും, ഈ സാഹചര്യത്തിൽ, കാര്യങ്ങൾ അല്പം വ്യത്യസ്തമാണ്. ബ്രോക്കൺ വൈറ്റ് ലൈനുകളുള്ള ഓവർടേക്കിംഗിന് അനുമതിയുള്ള ഇടത്തു വെച്ചാണ് ബസ് ഡ്രൈവർ വാഹനങ്ങളെ മറികടക്കാൻ ശ്രമിച്ചത് എന്നത് വാസ്തവം തന്നെ.

എന്നിരുന്നാലും, മുന്നിലുള്ള ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ, എതിരെ വരുന്ന ട്രാഫിക്ക് നോക്കുക എന്നതാണ് അടിസ്ഥാനപരമായി നിയമം അനുശാസിക്കുന്നത്. എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കണ്ടാൽ ഒരിക്കലും ഓവർടേക്ക് ചെയ്യരുത് എന്നും പറയുന്നുണ്ട്. എതിർദിശയിൽ നിന്ന് വാഹനങ്ങളൊന്നും വരാത്ത സമയം നോക്കി, സുരക്ഷിതമായിരിക്കുമ്പോൾ മാത്രം ഓവർടേക്ക് ചെയ്യുകയാണ് വേണ്ടത്.

KSRTC

ഇവിടെ, ബസ് ഡ്രൈവർ തീർച്ചയായും എതിർദിശയിൽ നിന്ന് കാർ വരുന്നത് ശ്രദ്ധിച്ചിരുന്നു, പക്ഷേ എന്നിട്ടും അയാൾ സ്വന്തം ലെയിനിലേക്ക് നീങ്ങിയില്ല. പകരം, എതിർ ലെയിനിൽ തന്നെ തുടരാൻ തീരുമാനിച്ചു, കാർ ഡ്രൈവർ ബസ്സിന് വഴികൊടുത്ത് നീങ്ങും എന്നും ചിന്തിച്ചു. ഇവിടെ സ്വന്തം സമയവും ബസിലെ മറ്റ് യാത്രക്കാരുടെ സമയവും പാഴാക്കിയത് ബസ് ഡ്രൈവറുടെ ദുർവാശിയാണ്.

ബസ് പോലെ ഇത്തരം ഹെവി വാഹനങ്ങൾ ഓടിക്കുന്ന ആളുകൾ യാത്രക്കാരുമായി പോവുന്നതിനാൽ വളരെ ക്ഷമയോടെയിരിക്കണം. റോഡിൽ ഇത്തരം അപകടകരമായ ഓവർടേക്കിംഗ് ചെയ്യുന്നതിലൂടെ, ഡ്രൈവർ സ്വന്തം ജീവൻ മാത്രമല്ല, റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെയും യാത്രക്കാരുടെയും ജീവൻ അപകടത്തിലാക്കുന്നു. ഇക്കാര്യത്തൽ പൊലീസോ അധികൃതരോ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന് വ്യക്തമല്ല.

More from DriveSpark

Article Published On: Saturday, June 1, 2024, 18:26 [IST]
English summary
Mahindra thar blocks ksrtc bus overtaking dangerously on the other lane
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X