ഓട്ടത്തിനിടെ തീപിടിച്ച് മഹീന്ദ്ര ഥാർ; സംഭവം ഡൽഹി പാനിപ്പത്ത് നാഷ്ണൽ ഹൈവേയിൽ
ഓടിക്കൊണ്ടിരിക്കുമ്പോൾ വാഹനങ്ങളിൽ തീ പിടിക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വളരെ ചെറിയ ഒരു സ്പാർക്കിൽ നിന്ന് പോലും ഇത്തരം അപകടങ്ങൾ സംഭവിച്ചേക്കാം.

ഇതിന് തുടർകഥയായി ഇപ്പോൾ ഒരു മഹീന്ദ്ര ഥാറിന് തീപിടിച്ച സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാഹനത്തിന് തീപിടിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്, എന്നാൽ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്നിരുന്നാലും മഹീന്ദ്ര ഥാറിനെ ഇഷ്ടപ്പെടുന്നവർക്ക് ഈ വീഡിയോ വളരെയധികം വിഷമമുണ്ടാക്കും എന്ന് നിസംശയം പറയാനാവും.

ഓട്ടോമൊബൈലുകളും തീയും ഒത്തു ചേർന്ന് പോകുന്നവയല്ല. കാറിനുള്ളിൽ എവിടെ നിന്നും ഉണ്ടാകുന്ന ഒരു ചെറിയ സ്പാർക്ക് / തീ നാം അത് അറിയുന്നതിന് മുമ്പ് പെട്ടെന്ന് വാഹനത്തിന്റെ ബാക്കി ഭാഗങ്ങളിലേക്ക് പടരും, വളരെ പെട്ടെന്ന് തന്നെ കാർ മുഴുവൻ സ്ക്രാപ്പ് മെറ്റലായി മാറി എന്നും വരാം. ഈ മഹീന്ദ്ര ഥാറിനും സംഭവിച്ചത് ഇത് തന്നെയാണ്.

റാഫ്താർ 7811 എന്ന യൂട്യൂബ് ചാനലാണ് ഥാർ അഗ്നിക്കിരയായതിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തത്, ഡൽഹിയിൽ നിന്ന് പാനിപ്പത്തിലേക്ക് പോകുന്നതിനിടെ ഥാറിന് തീപിടിച്ചതായി വീഡിയോയുടെ തലക്കെട്ടിൽ പരാമർശിക്കുന്നു.

അതിനാൽ, സംഭവം നടന്നത് NH 44 -ലാണ് എന്ന് വ്യക്തമാണ്. ഡൽഹിയിൽ നിന്ന് പാനിപ്പത്തിലേക്ക് 90 കിലോമീറ്റർ യാത്രയുണ്ട്, ഈ ചെറിയ ഡ്രൈവിലാണ് സംഭവം നടന്നത് എന്നത് തികച്ചും വിചിത്രമാണ്.

സംഭവത്തിന്റെ മറ്റ് വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല, എന്നാൽ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ഞങ്ങൾ സംശയിക്കുന്നു. മഹീന്ദ്ര ഥാർ സമീപകാലത്ത് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നായി മാറിയിരുന്നു. ഇതുവരെ ലൈഫ്സ്റ്റൈൽ എസ്‌യുവിയുടെ ആയിരക്കണക്കിന് യൂണിറ്റുകൾ നിർമ്മാതാക്കൾ വിറ്റു, മാത്രമല്ല മിക്ക ഉപഭോക്താക്കളും അവരുടെ പർച്ചേസിൽ അതീവ സന്തുഷ്ടരാണ്.

ഥാറിന് ഇതുവരെ ചില ചെറിയ അപകടങ്ങൾ ഒഴികെ വലിയ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഡീലർഷിപ്പ് തീപിടിത്തത്തിൽ ഏതാനും മഹീന്ദ്ര ഥാർ എസ്‌യുവികൾ കത്തിനശിച്ചിരുന്നു, എന്നാൽ ഈ സംഭവത്തിനുപുറമെ യാതൊന്നിനും ഇതുവരെ ഥാറിനെ പിന്നിലേക്ക് വലിക്കാൻ കഴിഞ്ഞിട്ടില്ല.

ഇവിടെയാണ് ഞങ്ങളുടെ സംശയം ആഫ്റ്റർ മാർക്കറ്റ് ആക്‌സസറികളിലേക്ക് തിരിയുന്നത്. ഇവിടെയുള്ള ആഫ്റ്റർ മാർക്കറ്റ് ആക്‌സസറികളിൽ സ്പീക്കറുകൾ, ഇൻഫോടെയിൻമെന്റ്, പുതിയ സ്വിച്ചുകൾ, ഓക്സിലറി ലൈറ്റിംഗ്, ആംബിയന്റ് ലൈറ്റിംഗ്, നവീകരിച്ച ഹോൺ മുതലായവ ഉൾപ്പെട്ടേക്കാം.

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ആക്സസറികൾക്കും കുറച്ച് വയറിംഗ് ആവശ്യമാണ്, കൂടാതെ പരിഷ്ക്കരണങ്ങൾ അനധികൃത സെന്ററുകളിൽ നടത്തിയതാണെങ്കിൽ, വയറിംഗ് ശരിയായി ചെയ്തിട്ടില്ലായിരിക്കാൻ സാധ്യതയുണ്ട്.

ആക്‌സസറികൾക്കുള്ള തെറ്റായ വയറിംഗ് എല്ലായ്പ്പോഴും ഷോർട്ട് സർക്യൂട്ടിന്റെ അപകടസാധ്യത സൃഷ്ടിക്കുന്നു, ഇത് തീപിടുത്തത്തിനും ഇടയാക്കും. ഈ കാരണത്താലാണ് നിർമ്മാതാക്കൾ ആഫ്റ്റർ മാർക്കറ്റ് ആക്‌സസറികൾ വാഹനങ്ങളിൽ ചേർക്കാൻ നിർദ്ദേശിക്കാത്തത്.
എന്നിരുന്നാലും ഇത് ഇപ്പോഴും ഊഹാപോഹമാണ്, ഈ മഹീന്ദ്ര ഥാറിന് തീപിടിച്ച സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്.


Click it and Unblock the Notifications








