വൈറലാവാൻ സ്റ്റണ്ട് ചെയ്തത് തീക്കളിയായി! മഹീന്ദ്ര ഥാറിന് തീപിടിക്കുന്ന വീഡിയോ വൈറൽ
പുത്തൻ വാഹനം വാങ്ങിയാൽ റീൽസ് എടുത്ത് സോഷ്യൽ മീഡിയയിൽ ഇടുന്നത് ഒരു പതിവാണല്ലോ. എന്നാൽ കാശ് കൊടുത്ത് മേടിച്ച വണ്ടി നാട്ടുകാരെ കാണിക്കാൻ വേണ്ടി റീൽസ് ഒക്കെ എടുക്കുന്നതിന് കുഴപ്പമില്ല, പക്ഷേ സ്റ്റണ്ടിങ്ങ് ഒക്കെ ചെയ്യുന്നത് അൽപ്പം കടുപ്പം തന്നെയാണേ. സ്റ്റണ്ടിങ്ങിനിടെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചാൽ എന്തായിരിക്കും അവസ്ഥ. കേരളത്തിൽ കാസർഗോഡ് ജില്ലയിൽ പുത്തൻ മഹീന്ദ്ര ഥാർ സ്റ്റണ്ട് ചെയ്യുന്നതിനിടെ വാഹനത്തിന് തീപിടിച്ചത് എല്ലാവരും അറിഞ്ഞു കാണുമല്ലോ. നോർത്തിൽ പലരും ഇത്തരത്തിൽ സ്റ്റണ്ടിങ്ങ് വീഡിയോകൾ ചെയ്യുന്നത് പതിവാണ്. വാഹനത്തെ തിരിച്ചു മറിച്ചുമൊക്കെ വീഡിയോ എടുക്കുന്നതാണ് അവരുടെ രീതി. കാസർഗോഡ് എന്താണ് സംഭവിച്ചതെന്ന് വിശദമായി നോക്കിയാലോ.
കാസർഗോഡ് ജില്ലയിലെ കുമ്പളത്താണ് സംഭവം നടക്കുന്നത്. രജിസ്റ്റർ പോലും ചെയ്യാത്ത പുത്തൻ വണ്ടിയാണ് കത്തിനശിച്ചത്. ഇൻസ്റ്റാഗ്രാം റീലുകളിൽ ഷൂട്ട് ചെയ്യുന്നതിന് വേണ്ടിയാണ് ഉടമയും സുഹൃത്തുക്കളും മൈതാനത്തേക്ക് കൊണ്ടുപോയത്. ഡ്രൈവർ ഥാർ വട്ടത്തിൽ കറക്കി ഡോണറ്റ് ചെയ്യുന്നതിനിടെയാണ് വാഹനത്തിന് തീ പിടിച്ചത്. നിമിഷനേരം കൊണ്ട് വാഹനം പൂർണമായും കത്തിനശിച്ചു. പെട്ടെന്ന് തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചുവെങ്കിലും വാഹനം മുഴുവനും നശിച്ചിരുന്നു.

സംഭവത്തിൽ വാഹനത്തിലുണ്ടായിരുന്ന ആർക്കും കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൈതാനത്ത് വച്ച് തീപിടിച്ചത് കൊണ്ട് തന്നെ മറ്റാർക്കും പരിക്കില്ല എന്നത് ആശ്വാസകരമാണ്. റോഡിൽ വച്ച് ആണ് ഇത്തരം ഒരു അപകടം സംഭവിക്കുന്നതെങ്കിൽ ഒരുപക്ഷേ വഴിയാത്രക്കാർക്കും അപകടം സംഭവിക്കാൻ സാധ്യതയുണ്ടായേനെ.
മഹീന്ദ്ര ഥാറിൻ്റെ ത്രീ ഡോർ മോഡലിനാണ് തീപിടിച്ചതെന്ന് ചിത്രങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കും. 3 ഡോർ ഥാറിൻ്റെ നാല് വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും വലിയ ഓഫറുകൾ കമ്പനി നൽകുന്നത് എന്നതാണ് ശ്രദ്ധേയമായ സംഭവം. നിലവിൽ മഹീന്ദ്ര ഥാർ 3-ഡോർ എസ്‌യുവി മിക്ക ഡീലർഷിപ്പുകളിലും ബുക്കിംഗ് പിരീഡ് ഒന്നുമില്ലാതെ ലഭ്യമാവുകയും ചെയ്യുമെന്നതിനാൽ വണ്ടി വാങ്ങാൻ മികച്ച അവസരം തന്നെയാണ്.
ഥാർ 2WD പെട്രോൾ, എൻട്രി ലെവൽ 2WD LX ഡീസൽ തുടങ്ങിയ ഉയർന്ന ഡിമാൻഡുള്ള വേരിയൻ്റുകൾക്ക് ചില സ്ഥലങ്ങളിൽ ഏകദേശം ഒരു മാസത്തെ കാത്തിരിപ്പ് കാലയളവാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവകാശപ്പെടുന്നത്. ആരും സ്വന്തമാക്കാൻ കൊതിക്കുന്ന വാഹനങ്ങളുടെ ലിസ്റ്റിൽ ആദ്യത്തെ മോഡാലാവും മഹീന്ദ്രയുടെ ലൈഫ് സ്റ്റൈൽ ഓഫ്-റോഡ് എസ്‌യുവിയായ ഥാർ. 3-ഡോറിലും 5-ഡോറിലും വാങ്ങാനാവുന്ന വണ്ടിയിപ്പോൾ ശരിക്കും ഫാമിലി കാറാണ്.
നിലവില്‍ 11.25 ലക്ഷം രൂപ മുതലാണ് മഹീന്ദ്ര ഥാര്‍ എസ്യുവിയുടെ ഇന്ത്യന്‍ വിപണിയിലെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. അതേ സമയം ടോപ് വേരിയന്റിന് 17.20 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയായി മുടക്കണം. മഹീന്ദ്ര ഥാര്‍ എസ്‌യുവി യില്‍ പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. മാനുവല്‍, ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്.

പുതിയ ഫൈവ് ഡോർ റോക്സിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ MX1, MX3, AX3L, MX5, AX5L, AX7L എന്നിങ്ങനെ 6 വേരിയൻ്റുകളിൽ വരുന്ന മഹീന്ദ്രയുടെ പുത്തൻ മോഡലിന് ഇന്ത്യൻ വിപണിയിൽ 12.99 ലക്ഷം രൂപ മുതൽ 22.49 ലക്ഷം രൂപ വരയൊണ് എക്സ്ഷോറൂം വില വില വരുന്നത്. നിലവിൽ ഗംഭീര വരവേൽപ്പാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

SOURCE : ONMANORAMA


Click it and Unblock the Notifications








