കട്ടപ്പയായി ക്രാഷ് ബാരിയർ,ബാഹുബലിയായി ഥാർ! ഞെട്ടിക്കുന്ന അപകട വീഡിയോ വൈറൽ

രാജ്യത്ത് വാഹനാപകടങ്ങളുടെ എണ്ണത്തിൻ്റെ കാര്യത്തിൽ ഇപ്പോഴും കുറവില്ലാതെ തുടരുകയാണ്. റോഡുകളിലെ അപകടം കുറയ്ക്കുന്നതിന് വേണ്ടി പല സംവിധാനങ്ങളും നിലവിലുണ്ട്. എന്നാലും പലരുടേയും അശ്രദ്ധ കൊണ്ടും, അമിത വേഗത കാരണവുമാണ് അപകടങ്ങൾ കൂടുന്നത്. ചെറിയ വാഹനങ്ങളും വലിയ വാഹനങ്ങളും അത് പോലെ തന്നെ സുരക്ഷ സംവിധാനങ്ങൾ കൂടുതലുളള വാഹനങ്ങളും അപകടത്തിൽപ്പെടുമ്പോൾ വ്യാപ്തി വ്യത്യാസമാണ്. രാജ്യത്തെ പേരുകേട്ട ഓഫ്റോഡറാണ് മഹീന്ദ്ര ഥാർ. ബിൽഡ് ക്വാളിറ്റിയിലും ഓഫ്റോഡ് കഴിവുകളിലും എന്നും മുന്നിൽ തന്നെയാണ് വാഹനം. എന്നാൽ എല്ലാവരേയും ഞെട്ടിക്കുന്ന ഒരു അപകടത്തിൻ്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അതിൻ്റെ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

രാജസ്ഥാനിലെ ഹൈവേയിലൂടെ പോവുകയായിരുന്ന മഹീന്ദ്ര ഥാർ റോഡരികിലെ ക്രാഷ് ബാരിയറിൽ ഇടിച്ച് അപകടത്തിൽ പെടുകയായിരുന്നു. ദിവസവും ഇങ്ങനെ പലതരത്തിലുള്ള അപകടങ്ങൾ സംഭവിക്കുന്നുണ്ട്, എന്നാ ഇതിൻ്റെ പ്രത്യേകത എന്താണ് എന്ന് ചോദിച്ചാൽ ക്രാഷ് ബാരിയർ വാഹനത്തിനുള്ളിൽ കയറി മറുവശം പുറത്തേക്ക് വന്നു. പൊതുവെ വാഹനം ഇങ്ങനെ ഇടിക്കുമ്പോൾ കമ്പികൾ വളയുകയാണ് പതിവ്. എന്നാൽ ഈ സംഭവത്തിൽ ബാരിയർ വാഹനത്തിൻ്റെ മറുവശത്ത് കൂടെ പുറത്തേക്ക് വന്നത് അമ്പരപ്പിക്കുന്നതായിരുന്നു.

രാജസ്ഥാനിലെ അപകടത്തിൻ്റെ കൃത്യമായ സ്ഥലം അറിവായിട്ടില്ല. അത് പോലെ തന്നെ അപകടത്തിൻ്റെ യഥാർത്ഥ കാരണവും അറിവായിട്ടില്ല. അമിത വേഗത തന്നെയായിരിക്കണം കാരണം എന്നാണ് അനുമാനിക്കാൻ സാധിക്കു. അകത്തിരുന്ന യാത്രക്കാരുടെ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഇടത് മുൻ ചക്രത്തിന് മുകളിലൂടെ പ്രവേശിച്ച് പിന്നിൽ വലതുവശത്ത് കൂടെയാണ് ബാർ പുറത്തേക്ക് വന്നിരിക്കുന്നത്. ടാറ്റ മോട്ടോഴ്‌സ് ആയിരിക്കും ഈ ബാരിക്കേഡ് ഉണ്ടാക്കിയെതെന്നാണ് വീഡിയോയുടെ താഴെ കമൻ്റുകൾ വരുന്നത്.

വളരെ അപൂർവമായി മാത്രമേ ഇങ്ങനെയൊരു അപകടം നടക്കാനുളള സാധ്യതകളുളളു. സാധാരണ രീതിയിൽ ക്രാഷ് ബാരിയറിൽ വാഹനം ഇടിച്ചാൽ മറിയുകയോ, വാഹനം ഇടിച്ചു നിൽക്കുകയോ ആണ് ചെയ്യുന്നത്. എന്നാൽ ഥാറിൻ്റെ ഉടമ വാഹനം പഴയ രീതിയിലാക്കാൻ ഒരുപാട് പണം മുടക്കണം എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെ നിരവധി കമൻ്റുകളാണ് വരുന്നത്. അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന ഒരു വീഡിയോ തന്നെയാണ് ഇത്.

ഥാറിൻ്റെ മറ്റ് വിശദാംശങ്ങളിലേക്ക് നോക്കിയാൽ മഹീന്ദ്ര ഥാര്‍ എസ്‌യുവി യില്‍ പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. മാനുവല്‍, ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ജിംനി, ഫോഴ്‌സ് ഗൂര്‍ഖ എന്നിവയുമായാണ് മഹീന്ദ്ര ഥാര്‍ മത്സരിക്കുന്നത്.

സെഗ്‌മെന്റിലെ ഥാറിന്റെ കുത്തക തകര്‍ക്കാന്‍ വേണ്ടി മാരുതി ജിംനി 5 ഡോര്‍ കൊണ്ടുവന്നെങ്കിലും ഥാറിന്റെ വില്‍പ്പന കൂടുക മാത്രമാണ് ചെയ്തിരിക്കുന്നത്. 2023 ജൂണിലാണ് ജിംനി 5 ഡോര്‍ പുറത്തിറക്കിയത്. തുടക്കത്തില്‍ തരക്കേടില്ലാത്ത വില്‍പ്പന നേടാന്‍ ജിംനിക്കായിരുന്നു. എന്നാല്‍ പിന്നീട് അങ്ങോട്ടുള്ള മാസങ്ങളില്‍ ഒരിക്കല്‍ പോലും ഥാറിന്റെ വില്‍പ്പനയുടെ തൊട്ടടുത്തെത്താന്‍പോലും ജിംനിക്കായില്ല.

ഈ വർഷം തന്നെ ഥാറിൻ്റെ ഫൈവ് ഡോറും കമ്പനി പുറത്തിറക്കുകയാണ്. ഥാർ ഫൈവ് ഡോറിന് പുതിയ ഗ്രില്ലും ബമ്പർ ഡിസൈനും, ഇന്റഗ്രേറ്റഡ് ഫോഗ് ലാമ്പുകളും ലഭിക്കും. ടോപ്പ് സ്പെക്ക് വകഭേദങ്ങൾക്ക് ഹെഡ്‌ലാമ്പുകൾ, മുൻ ഫെൻഡറുകളിലെ സൈഡ് ഇൻഡിക്കേറ്ററുകൾ, ഫോഗ് ലാമ്പുകൾ എന്നിവ ഉൾപ്പെടെ ഓൾ എൽഇഡി ലൈറ്റുകളും ലഭിക്കും.

സ്‌കോർപിയോ N -ൽ നിന്നുള്ള സമാനമായ ലാഡർ ഫ്രെയിം ഷാസിയിൽ ഥാർ ഫൈവ് ഡോർ സജ്ജീകരിക്കും, അതായത് ഥാർ ഫൈവ് ഡോറിൻ്റെ വീൽബേസ് സ്കോർപിയോയ്ക്ക് സമാനമായിരിക്കാം. കൂടാതെ, ഥാർ ഫൈവ് ഡോറിലെ സസ്പെൻഷൻ സജ്ജീകരണം സ്കോർപ്പിയോ N -ൽ കാണുന്നതിന് സമാനമാണെന്ന് തോന്നുന്നു. ഇതിനർത്ഥം, വാഹനത്തിന് ഫൈവ് -ലിങ്ക് സസ്‌പെൻഷൻ സജ്ജീകരണവും ഫോർഡ് എൻഡവർ പോലെയുള്ള വാട്ടിൻ്റെ ലിങ്കേജും ലഭിക്കുമെന്നാണ്.

2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ടർബോ ഡീസൽ, സ്കോർപിയോ N -ൻ്റെ അതേ എഞ്ചിൻ ഓപ്ഷനുകൾ ഥാർ ഫൈവ് ഡോറിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിശാലമായ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി മഹീന്ദ്ര ഥാർ ഫൈവ് ഡോറിൽ 4WD, 2WD ഓപ്ഷനുകൾ അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കാം. വരാനിരിക്കുന്ന ഥാറിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.

More from DriveSpark

Article Published On: Wednesday, June 26, 2024, 16:56 [IST]
English summary
Mahindra thar crashed into an iron bar on the road video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X