ഒറ്റയിടിക്ക് മഹീന്ദ്ര ഥാർ പോസ്റ്റിൽ കയറി! വീഡിയോ കൊടൂര വൈറൽ, ഹോണ്ട അമേസിന് ഇത്രയും പവറോ
പല അപകടങ്ങളുടേയും വീഡിയോയും ചിത്രങ്ങളും കാണുമ്പോൾ നമ്മൾ വിചാരിക്കാറില്ലെ എങ്ങനെ വണ്ടി ഇത്തരത്തിൽ അപകടത്തിൽപ്പെട്ടുവെന്ന്. അത്തരത്തിൽ നിങ്ങളെ ഞെട്ടിക്കുന്ന ഒരു അപകടത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിരിക്കുകയാണ്. ഗുഡ്ഗാവിൽ നടന്ന ഈ അപകടം ചില യാത്രക്കാരാണ് പകർത്തി സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തത്. അമിത വേഗതയിലെത്തിയ ഹോണ്ട അമേസ് മഹീന്ദ്ര ഥാറിൻ്റെ പിന്നിൽ നിന്ന് ഇടിക്കുകയും എസ്‌യുവിയുടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ഇലക്ട്രിക് പോസ്റ്റിന് മുകളിലേക്ക് വാഹനം കയറുകയായിരുന്നു.
ഇത്രയ്ക്ക് വലിയ അപകടമായിട്ട് പോലും ഥാറിൻ്റെ ഡ്രൈവർക്ക് ഒരു പോറൽ പോലും സംഭവിച്ചിട്ടില്ല. ഥാറിൻ്റെ ഡ്രൈവർ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ചതിന് ശേഷം റോഡിലേയ്ക്കിറങ്ങുകയായിരുന്നു. അപ്പോഴാണ് അമിത വേഗത്തിൽ വന്ന ഹോണ്ട അമേസ് പിന്നിൽ ഇടിച്ചത്. ഥാറിൻ്റെ ഡ്രൈവർ വാഹനം നിയന്ത്രിക്കാൻ ശ്രമിച്ചുവെങ്കിലും അതിന് മുൻപ് തന്നെ വാഹനം ഇലക്ട്രിക് പോസ്റ്റിലേക്ക് കയറുകയായിരുന്നു. മുൻഭാഗം ഉയർന്ന് നിന്ന ഥാറിൽ നിന്ന് ഡ്രൈവർ അഞ്ജലി ചാടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.

രാജ്യത്തെ മികച്ച ഓഫ്റോഡറുകളിൽ മുന്നിൽ തന്നെ നിൽക്കുന്ന എസ്‌യുവിയാണ് മഹീന്ദ്രയുടെ ഥാർ. ജിംനിയേക്കാൾ 24 ഇരട്ടിയിലധികം വിൽപ്പനയാണ് ഥാർ വാരുന്നത്. പൊന്നും വിലയിട്ടാലും വാങ്ങിക്കൊണ്ട് പോവാൻ ആളുണ്ടെന്ന് കമ്പനിക്കറിയാം. മഹീന്ദ്ര ഥാറിൻ്റെ വില ഇപ്പോൾ 11.35 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ടോപ്പ് വേരിയന്റായ AX(O) ഹാർഡ്-ടോപ്പ് ഡീസൽ മാനുവൽ RWD, എർത്ത് എഡിഷൻ ഡീസൽ ഓട്ടോമാറ്റിക് 4WD എന്നിവയ്ക്ക് യഥാക്രമം 17.60 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി തുടരുകയും ചെയ്യുന്നു.
നിലവിൽ റിയർ വീൽ ഡ്രൈവ് ഫോർ വീൽ ഡ്രൈവ് വകഭേദങ്ങളിലാണ് എസ്‌യുവി വിപണിയിൽ എത്തുന്നത്. ഥാറിന്റെ RWD മോഡലുകൾ D117 CRDe ഡീസൽ, 2.0 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്‌ദാനം ചെയ്യുന്നത്. 4X2 പതിപ്പുകൾക്ക് 117 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 4X2 പെട്രോൾ 150 bhp പവറിൽ 320 Nm torque നൽകാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും മാത്രമേ വാങ്ങാൻ കിട്ടൂ. അതേസമയം 4X4 മോഡലുകളാണ് നോക്കുന്നതെങ്കിൽ സംഗതി കുറച്ചുകൂടി ഉഷാറാവുമെന്ന് വേണം പറയാൻ. 2.0 ലിറ്റർ ടർബോ-പെട്രോൾ എംസ്റ്റാലിയൻ യൂണിറ്റും 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ഇതിൽ ലഭ്യമായിട്ടുള്ളത്.
മഹീന്ദ്ര ഥാർ 4X4 പെട്രോൾ മോഡസിന്റെ പവർ കണക്കുകൾ മുകളിലെ RWD മോഡലുകൾക്ക് സമാനമാണെങ്കിലും ഡീസൽ വേരിയന്റിന് 130 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 6-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ ഇതിൽ തെരഞ്ഞെടുക്കാനും അവസരമുണ്ട്. ഇനി ഫൈവ് ഡോറിൻ്റെ വരവാണ് എല്ലാവരും പ്രതീക്ഷിച്ചിരിക്കുന്നത്. ലോഞ്ചിന് മുന്നോടിയായി ലൈഫ് സ്‌റ്റൈല്‍ എസ്‌യുവിയുടെ പരീക്ഷണയോട്ടം തകൃതിയായി നടത്തുകയാണ് മഹീന്ദ്ര.

പുതിയ ഇന്റീരിയര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വയര്‍ലെസ് ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവക്കൊപ്പം 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും 5 ഡോര്‍ ഥാറിന് ലഭിച്ചേക്കും. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രിക് സണ്‍റൂഫ്, മള്‍ട്ടി-ഫംഗ്ഷന്‍ കണ്‍ട്രോളുകളുള്ള സ്റ്റിയറിംഗ് വീല്‍ എന്നിവയും പുതിയ 5-ഡോര്‍ ഥാര്‍ കാറില്‍ പ്രതീക്ഷിക്കുന്നു. യാത്രകള്‍ കൂടുതല്‍ ആനന്ദകരമാക്കാന്‍ പോന്ന ഫീച്ചറുകള്‍ ആണിത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








