റോഡ് ബ്ലോക്കാണെങ്കിൽ നദിയിലൂടെ പോയേക്കാം; ഥാർ ഡ്രൈവറിന് കിട്ടിയ പണി കണ്ടോ
അവധി ദിവസങ്ങളിൽ റോഡിൽ തിരക്കും ട്രാഫിക് ബ്ലോക്കും ഉണ്ടാവുക സ്വഭാവികമാണ്. കിട്ടുന്ന സ്ഥലത്ത് കൂടി മറ്റ് വണ്ടികളെ വെട്ടിച്ച് എങ്ങനെയെങ്കിലും മുന്നിൽ കയറുക എന്നതാണ് എല്ലാവരും നോക്കുന്നത്. റോഡിലാണെങ്കിൽ ഇതൊക്കെ നടക്കും. ഹിമാചൽ പ്രദേശിലെ റോഡുകളിൽ എതുവഴി കയറി പോകും എന്ന് ഓർത്തെങ്കിൽ ഥാർ ഉടമകൾ ഒന്നുംകൊണ്ടും പേടിക്കേണ്ട, നിങ്ങൾക്ക് എല്ലാ റോഡും ഒരുപോലെയാണെന്ന് വിചാരിച്ചാൽ മതി. സംഭവം മനസിലായില്ല അല്ലേ, തുടർന്ന് വായിക്കുമ്പോൾ കത്തിക്കോളും.
ഹിമാചൽ പ്രദേശിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ ഒരു ഥാർ ഉടമ ചെയ്തത് വലിയ വൈറലായിരിക്കുകയാണ്. ഒരു നദിയിലേക്ക് വാഹനം ഓടിച്ച് അക്കരെ കടന്ന് സുഖമായി ഓടിച്ചു പോകുകയാണ് വിദ്വാൻ. നദിയിലൂടെ വാഹനം ഓടിക്കുന്നത് ചിലർക്ക് ആവേശം പകരുന്നതാണ് എങ്കിലും വലിയ അപകടം സംഭവിക്കാൻ സാധ്യത ഉളള കാര്യമാണ്. എസ്‌യുവിയുടെ ഡ്രൈവർക്ക് കനത്ത പിഴയാണ് ചുമത്തിയത്.

ക്രിസ്മസ് അവധിക്ക് ഹിമാചൽ പ്രദേശിലേക്ക് മഞ്ഞുമൂടിയ മലനിരകൾ ആസ്വദിക്കാൻ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധവനാണ് ഉണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ, ഏകദേശം 55,000 വാഹനങ്ങൾ റോഹ്താങ്ങിലെ അടൽ ടണൽ വഴി കടന്നുപോയത്. സോഷ്യൽ മീഡിയയിൽ ടണലിലെ വാഹനങ്ങളുടെ നീണ്ട നിരയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു.ഥാർ സ്വന്തമായിട്ടുളള വ്യക്തികൾ ഓഫ്റോഡ് കഴിവുകൾ പരീക്ഷിക്കാൻ മുതിരാറില്ല.
വിപണിയിലെത്തിയ സമയം മുതല്‍ സെഗ്മെന്റില്‍ ആധിപത്യം പുലര്‍ത്തുന്ന ഥാറിന്റെ 3 ഡോര്‍ പതിപ്പ് പ്രതിമാസം 10,000-ത്തിലധികം ബുക്കിംഗ് വാരിക്കൂട്ടുന്നുണ്ട്. എസ്‌യുവിയുടെ ഡിമാന്‍ഡ് കൂടുന്നതിന് അനുസരിച്ച് കാത്തിരിപ്പ് കാലയളവും റോക്കറ്റ് പോലെ കുതിക്കുകയാണ്. നിലവില്‍ 70 ആഴ്ച വരെയാണ് മോഡലിന്റെ കാത്തിരിപ്പ് കാലയളവ് നീളുന്നത്. താങ്ങാവുന്ന വിലയില്‍ റിയര്‍ വീല്‍ ഡ്രൈവ് (RWD) വേരിയന്റ് കൊണ്ടുവന്നത് വില്‍പ്പനയില്‍ വലിയ കുതിപ്പുണ്ടാക്കിയിട്ടുണ്ട്.

RWD ഹാര്‍ഡ്-ടോപ്പ് ഡീസല്‍ വേരിയന്റുകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന കാത്തിരിപ്പ് കാലയളവ്. അതേസമയം പെട്രോള്‍ വേരിയന്റുകള്‍ കൈയ്യില്‍ കിട്ടാന്‍ ഇത്ര സമയമെടുക്കില്ല. പെട്രോള്‍ വേരിയന്റുകള്‍ക്ക് 22 ആഴ്ച വരെയാണ് നിലവില്‍ കാത്തിരിപ്പ് കാലയളവ്. അതേസമയം ഥാറിന്റെ 4WD വേരിയന്റ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഏകദേശം 24 ആഴ്ച വരെയാണ് കാത്തിരിക്കേണ്ടത്. വമ്പന്‍ ഡിമാന്‍ഡിനെ തുടര്‍ന്ന് കാത്തിരിപ്പ് കാലയളവ് കുറയ്്ക്കാനായി വിവിധ നടപടികള്‍ മഹീന്ദ്ര സ്വീകരിച്ച് വരുന്നു.
കാത്തിരിപ്പ് കാലയ്ളവ് കുറക്കുന്നതിനായി ഓരോ മാസവും ഏകദേശം 5,000 യൂണിറ്റ് ഥാറുകളാണ് മഹീന്ദ്ര ഇപ്പോള്‍ നിര്‍മിക്കുന്നത്. പരുക്കന്‍ ശൈലിയിലുള്ള ഡിസൈന്‍, ഓഫ്-റോഡ് ശേഷി, പെട്രോള്‍-ഡീസല്‍ പവര്‍ട്രെയിനുകളുടെ സാന്നിധ്യം എന്നിവയാണ് ഇന്ത്യന്‍ വാഹനപ്രേമികള്‍ക്കിടയില്‍ ഥാറിനെ പ്രിയങ്കരമാക്കുന്നത്. എതിരാളിയായ മാരുതി ജിംനി പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുക.
മാരുതി സുസുക്കി ജിംനി ഒരു ഫോര്‍-വീല്‍ ഡ്രൈവ് ലേഔട്ട് സ്റ്റാന്‍ഡേര്‍ഡായി നല്‍കുമ്പോള്‍ ഥാര്‍ റിയര്‍-വീല്‍ ഡ്രൈവ്, ഫോര്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനുകളില്‍ വാങ്ങാന്‍ സാധിക്കും. മഹീന്ദ്ര ഥാറിന്റെ റിയര്‍-വീല്‍ ഡ്രൈവ് പതിപ്പിന് ജിംനിയുടെ ബേസ് വേരിയന്റിനേക്കാള്‍ കുറഞ്ഞ വില മാത്രമേയുള്ളൂവെന്നതും കൂട്ടിവായിക്കണം. വില്‍പ്പനയുടെ കാര്യത്തിലും ഥാര്‍ ആഗോള പ്രശസ്തനായ ജിംനിയെ ബഹുദൂരം പിന്നിലാക്കിയിരുന്നു.
മഹീന്ദ്ര ഥാറിന്റെ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ പരിശോധിക്കുമ്പോള്‍ ഇതിലെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 150 bhp പവറും 320 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ റിയര്‍-വീല്‍ ഡ്രൈവ്, ഫോര്‍-വീല്‍ ഡ്രൈവ് പതിപ്പുകളില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പില്‍ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഓഫര്‍ ചെയ്യുന്നു.
ടര്‍ബോ പെട്രോള്‍ കൂടാതെ 1.2 ലിറ്റര്‍, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളും ഥാറില്‍ വരുന്നുണ്ട്. 118 bhp പവറുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ RWD പതിപ്പിന് തുടിപ്പേകുന്നു. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായിട്ടാണ് ജോടിയാക്കുന്നു. അതേസമയം 130 bhp പവറുള്ള 2.2-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 4WD പതിപ്പിലാണ് വരുന്നത്. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ബോക്സുകളുമായി ജോടിയാക്കുന്നു.


Click it and Unblock the Notifications








