ബ്രേക്കും ആക്സിലറേറ്ററും മാറിപോയാൽ എന്തു സംഭവിക്കും, ഈ വീഡിയോ കാണുമ്പോൾ മനസിലാകും

പുത്തൻ വണ്ടി ഷോറൂമിൽ നിന്ന് ഇറക്കികൊണ്ട് വരുന്ന വഴി അപകടം സംഭവിക്കുന്ന വീഡിയോ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്, സാരമായ അപകടങ്ങളും വലിയ അപകടങ്ങളും സംഭവിക്കാറുണ്ട്. അത്തരത്തിലൊരു അപകടത്തിൻ്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പുതിയ ഡ്രൈവർമാർ പലപ്പോഴും പെഡലുകൾ തമ്മിൽ മാറി പോകുകയും ആശയക്കുഴപ്പത്തിലാകുകയും ചെയ്യും. ആക്‌സിലറേറ്ററിനും ബ്രേക്ക് പെഡലിനും ഇടയിൽ കൺഫ്യൂഷൻ അടിച്ച മഹീന്ദ്ര ഥാർ ഡ്രൈവർ എസ്‌യുവിയെ ഒരു കടയിലേക്ക് ഇടിച്ചു കയറ്റുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.

നിഖിൽ റാണയാണ് തൻ്റെ യൂട്യൂബ് ചാനലിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു ഫേസ്ബുക്ക് പേജിൽ നിന്നാണ് വ്ലോഗർ ഈ സംഭവം പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു റെസ്റ്റോറൻ്റിൻ്റെയോ കടയുടെയോ പുറത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് വീഡിയോ പതിഞ്ഞിരിക്കുന്നത്. ഈ വീഡിയോയിൽ, ഒരു ഗാർഡ് മഹീന്ദ്ര ഥാർ ഡ്രൈവർക്ക് നേരെ കൈ വീശുന്നത് നമ്മുക്ക് കാണാം.

അസൗകര്യം കൂടാതെ വാഹനം പാർക്ക് ചെയ്യാൻ ഡ്രൈവർക്ക് വഴികാട്ടുകയാണ്. ഥാർ ഡ്രൈവർ ഒരുപക്ഷേ പുതിയതായി വാഹനം ഓടിക്കുന്നതോ അനുഭവപരിചയമില്ലാത്തതോ ആയ ഡ്രൈവർ ആയിരുന്നിരിക്കാം. ചിലപ്പോൾ ആദ്യമായിട്ടായിരിക്കും ഓട്ടോമാറ്റിക്ക് വാഹനം ഓടിക്കുന്നത്. സെക്യൂരിറ്റി വാഹനം നിർത്താൻ പറഞ്ഞതിൻ്റെ വെപ്രാളത്തിൽ ബ്രേക്കിന് പകരം ആക്സിലറേറ്റിലായി പോയി ചവിട്ടിയത്.

ഥാർ പടികൾ കയറി കടയുടെ മുന്നിലെ ഗ്ലാസ് ഡോറിൽ ഇടിക്കുകയായിരുന്നു. ഭാഗ്യവശാൽ, വാതിലിന് കേടുപാടുകൾ സംഭവിച്ചില്ല. ഥാറിൻ്റെ പിൻചക്രം അതിവേഗം കറങ്ങുന്നത് കാണാം. തുടർന്ന് പിന്നോട്ട് വന്ന എസ്‌യുവി തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന മാരുതി റിറ്റ്‌സിൽ ഇടിക്കുകയായിരുന്നു. ഗാർഡിനെയും ഡ്രൈവറെയും പരിശോധിക്കാൻ ആളുകൾ റസ്റ്റോറൻ്റിൽ നിന്ന് ഓടി വരുന്നത് കാണാം.

ഒരു ഓട്ടോമാറ്റിക് കാർ ഓടിക്കുമ്പോൾ, അവരുടെ രണ്ട് കാലുകളും ഉപയോഗിക്കുന്ന പ്രവണത പുതിയ ഡ്രൈവർമാർക്കിടയിലുണ്ട്: ഒരു കാൽ ബ്രേക്കിലും മറ്റൊന്ന് ആക്സിലറേറ്ററിലും. ഇതാണ് ശരിക്കും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഒരു ഓട്ടോമാറ്റിക് കാർ ഓടിക്കുമ്പോൾ, എപ്പോഴും ഒരു കാൽ കൊണ്ട് ഡ്രൈവ് ചെയ്യുക.

ഥാറിനെ കുറിച്ച് നോക്കിയാൽ മഹീന്ദ്ര ഥാര്‍ എസ്‌യുവി യില്‍ പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. മാനുവല്‍, ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ജിംനി, ഫോഴ്‌സ് ഗൂര്‍ഖ എന്നിവയുമായാണ് മഹീന്ദ്ര ഥാര്‍ മത്സരിക്കുന്നത്.

സെഗ്‌മെന്റിലെ ഥാറിന്റെ കുത്തക തകര്‍ക്കാന്‍ വേണ്ടി മാരുതി ജിംനി 5 ഡോര്‍ കൊണ്ടുവന്നെങ്കിലും ഥാറിന്റെ വില്‍പ്പന കൂടുക മാത്രമാണ് ചെയ്തിരിക്കുന്നത്. 2023 ജൂണിലാണ് ജിംനി 5 ഡോര്‍ പുറത്തിറക്കിയത്. തുടക്കത്തില്‍ തരക്കേടില്ലാത്ത വില്‍പ്പന നേടാന്‍ ജിംനിക്കായിരുന്നു. എന്നാല്‍ പിന്നീട് അങ്ങോട്ടുള്ള മാസങ്ങളില്‍ ഒരിക്കല്‍ പോലും ഥാറിന്റെ വില്‍പ്പനയുടെ തൊട്ടടുത്തെത്താന്‍പോലും ജിംനിക്കായില്ല.

ഈ വർഷം തന്നെ ഥാറിൻ്റെ ഫൈവ് ഡോറും കമ്പനി പുറത്തിറക്കുകയാണ്. ഥാർ ഫൈവ് ഡോറിന് പുതിയ ഗ്രില്ലും ബമ്പർ ഡിസൈനും, ഇന്റഗ്രേറ്റഡ് ഫോഗ് ലാമ്പുകളും ലഭിക്കും. ടോപ്പ് സ്പെക്ക് വകഭേദങ്ങൾക്ക് ഹെഡ്‌ലാമ്പുകൾ, മുൻ ഫെൻഡറുകളിലെ സൈഡ് ഇൻഡിക്കേറ്ററുകൾ, ഫോഗ് ലാമ്പുകൾ എന്നിവ ഉൾപ്പെടെ ഓൾ എൽഇഡി ലൈറ്റുകളും ലഭിക്കും.

സ്‌കോർപിയോ N -ൽ നിന്നുള്ള സമാനമായ ലാഡർ ഫ്രെയിം ഷാസിയിൽ ഥാർ ഫൈവ് ഡോർ സജ്ജീകരിക്കും, അതായത് ഥാർ ഫൈവ് ഡോറിൻ്റെ വീൽബേസ് സ്കോർപിയോയ്ക്ക് സമാനമായിരിക്കാം. കൂടാതെ, ഥാർ ഫൈവ് ഡോറിലെ സസ്പെൻഷൻ സജ്ജീകരണം സ്കോർപ്പിയോ N -ൽ കാണുന്നതിന് സമാനമാണെന്ന് തോന്നുന്നു. ഇതിനർത്ഥം, വാഹനത്തിന് ഫൈവ് -ലിങ്ക് സസ്‌പെൻഷൻ സജ്ജീകരണവും ഫോർഡ് എൻഡവർ പോലെയുള്ള വാട്ടിൻ്റെ ലിങ്കേജും ലഭിക്കുമെന്നാണ്.

More from DriveSpark

Article Published On: Thursday, June 27, 2024, 11:40 [IST]
English summary
Mahindra thar driver crashes into a shop video goes viral reason behind this
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X