ഓഫ്റോഡർ വണ്ടിയും അടിച്ചു പൂസായ ഡ്രൈവറും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഓഫ്റോഡർ എന്നാൽ മഹീന്ദ്ര ഥാർ ആണ് ഇപ്പോൾ എല്ലാവർക്കും. 2020 -.പുതിയ മോഡൽ അവതരിപ്പിച്ചത് മുതൽ ഥാറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അടിച്ചു പൂസായ ഒരു ഡ്രൈവർ ഥാറുമായി പാടത്തേക്ക് ഇറങ്ങിയാലുളള അവസ്ഥ എന്തായിരിക്കും, കൂടുതലറിയാൻ തുടർന്നു വായിക്കുക.

പ്രതീക് സിംഗ് എന്ന വ്യക്തി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോ ആണ് ഇത്. നെൽവയലിൽ കൂടെ മഹീന്ദ്ര താർ ഓടിക്കുന്നതാണ് ഈ വീഡിയോയിൽ കാണുന്നത്. പ്രദേശത്തെ പ്രദേശവാസികൾ ശബ്ദം ഉണ്ടാക്കുന്നത് വീഡിയോയിൽ കേൾക്കാന സാധിക്കുന്നുണ്ട്. കൺവേർട്ടിബിൾ സോഫ്റ്റ് ടോപ്പ് മോഡലാണ് വീഡിയോയിൽ കാണുന്നത്. യഥാർത്ഥത്തിൽ വാടകയ്‌ക്ക് എടുത്ത വാഹനമാണ് ഇത്, ഗോവയിൽ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ് റെൻ്റ് കാറുകൾ.

ഓഫ്റോഡർ വണ്ടിയും അടിച്ചു പൂസായ ഡ്രൈവറും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മഹീന്ദ്ര ഥാറിന്റെ ഡ്രൈവർ മരത്തിന്റെ ചുവട്ടിൽ ഉറങ്ങുന്നതു വീഡിയോയിൽ കാണാം. ആൾ മദ്യപിച്ചിരുന്നതായും ആളുകൾ അടുത്തെത്തിയപ്പോൾ എഴുന്നേറ്റ് കാറിൽ തിരിച്ചെത്തി വയലിൽ നിന്ന് വാഹനം ഓടിച്ചു പോയെന്നാണ് ആളുകൾ പറയുന്നത്. പാടത്ത് കൃഷിക്ക് പാകമായ വിളകൾ ഉണ്ടായിരുന്നു.അതെല്ലാം അയാൾ കാർ ഓടിച്ച് നശിപ്പിച്ചിട്ടുണ്ട്.

എസ്‌യുവിയുടെ ബോണറ്റ്, ഫെൻഡർ, വീൽ ആർച്ച് ക്ലാഡിംഗ് എന്നിവയെല്ലാം കേടുപാട് വന്നതായി വീഡിയോയിൽ കാണിക്കുന്നുണ്ട്. ഒരു ഒഴിഞ്ഞ മദ്യകുപ്പി വാഹനത്തിൽ നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. ഗോവയിലെത്തുന്ന വിനോദസഞ്ചാരികളാണ് പലപ്പോഴും ഇങ്ങനെയുളള പ്രശ്‌നങ്ങളിൽ അകപ്പെടുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നത് പൂർണ്ണമായും നിയമവിരുദ്ധമാണ്. നിങ്ങൾ കാരണം ചിലപ്പോൾ മറ്റുളളവരുടെ ജീവനും ഹാനി സംഭവിച്ചേക്കാം.

2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് ഥാറിന്റെ 4X4 പതിപ്പ് വിപണിയിലെത്തുന്നത്. ഇതിലെ എംസ്റ്റാലിയൻ ടർബോ പെട്രോൾ എഞ്ചിന് 150 bhp കരുത്തിൽ പരമാവധി 320 Nm torque വരെ നൽകാൻ കഴിയും. അതേസമയം എംഹോക്ക് ഡീസലിന് 130 bhp പവറിൽ 300 Nm torque ഉത്പാദിപ്പിക്കാനുമാവും. രണ്ട് എഞ്ചിനുകൾക്കും 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ലഭിക്കുന്നുണ്ട്.

കരുത്തുറ്റ ഡ്രൈവ്ട്രെയിൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, മെക്കാനിക്കൽ ലോക്കിംഗ് ഡിഫറൻഷ്യൽ, ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ ട്രാൻസ്ഫർ കേസ് തുടങ്ങിയ നൂതന സവിശേഷതകളെല്ലാം മഹീന്ദ്ര ഥാറിന്റെ ഫോർവീൽ ഡ്രൈവ് പതിപ്പിനുണ്ട്. ഇനി RWD ഥാറിന്റെ കാര്യത്തിലേക്ക് വന്നാൽ XUV300, മറാസോ എംപിവി എന്നിവയിൽ കാണുന്ന ചെറിയ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. D117 ഡീസൽ എഞ്ചിന് 117 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കാനാവും.

കൂടാതെ ഓട്ടോമാറ്റിക് ഗിയർബോക്സോടുകൂടിയ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഥാറിന്റെ RWD വകഭേദത്തിൽ തെരഞ്ഞെടുക്കാനാവും. 2020-ൽ പുത്തൻ ഥാർ ഇറക്കിയതു മുതൽ മഹീന്ദ്ര വാഹനങ്ങൾക്ക് പ്രത്യേക ഇമേജാണുള്ളത്. നിലവിൽ 9.99 ലക്ഷം മുതൽ 16.49 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്.

2020 അവസാനത്തിൽ ലോഞ്ച് ചെയ്തതുമുതൽ, ഇതുവരെ വാഹനം ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചു. കമ്പനിയ്ക്ക് ഇപ്പോൾ ഥാർ ത്രീ ഡോറിന്റെ 58,000 -ലധികം പെൻഡിംഗ് ഓർഡറുകളാണുള്ളത്. ഏകദേശം 3 ലക്ഷം കാറുകളുടെ പെൻഡിംഗ് ഓർഡർ ലിസ്റ്റാണ് മഹീന്ദ്രയുടെ പക്കൽ ഇപ്പോഴുള്ളത്. ഇതിൽ, ഏറ്റവും ഉയർന്ന പെൻഡിംഗ് ഓർഡർ സ്കോർപിയോ റേഞ്ചിനാണ്, അതിന് പിന്നാലെ XUV700 ഉം ഥാർ ത്രീ ഡോർ പതിപ്പുമുണ്ട്.

ഥാർ ഫൈവ് ഡോർ പതിപ്പിനെക്കുറിച്ച് പറയുമ്പോൾ, ഇത് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാവും അതോടൊപ്പം രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളും ഇതിന് ലഭിക്കും. ലുക്സിന്റെ കാര്യത്തിൽ, ഫൈവ്-ഡോർ ഥാർ അതിന്റെ ത്രീ ഡോർ പതിപ്പിന് സമാനമായിരിക്കും. സ്കോർപിയോ N -ൽ കാണുന്ന അതേ ലാഡർ ഓൺ ഫ്രെയിം ഷാസിയിലാണ് ഥാർ ഫൈവ് ഡോർ ഒരുങ്ങുന്നത്.

ഇതൊരു സബ് ഫോർ മീറ്റർ മോഡലായിരിക്കില്ല, അതിനാൽ ഥാർ ത്രീ ഡോറിന് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയില്ല. ഥാർ ത്രീ ഡോറിൽ കാണുന്നതിനേക്കാൾ 300 mm കൂടുതൽ വീൽബേസും ഇതിന് ലഭിക്കും, രണ്ട് ഡോറുകൾ കൂട്ടിച്ചേർക്കാൻ ഇത് അനുവദിക്കുന്നു. ത്രീ ഡോറുകളുള്ള മഹീന്ദ്ര ഥാറിന് 3,985 mm നീളവും 2,450 mm വീൽബേസുമാണുള്ളത്. ഉള്ളിൽ, സൺറൂഫിനൊപ്പം നിലവിലെ ഥാറിന് സമാനമായ സജ്ജീകരണം പ്രതീക്ഷിക്കാം.

സബ് ഫോർ മീറ്റർ ക്രോസ്ഓവർ സെഗ്‌മെന്റിൽ മത്സരം ശക്തമാകുമ്പോൾ, മഹീന്ദ്ര തങ്ങളുടെ XUV300 -നും ഒരു നവീകരണം നൽകുന്നതിനായി തയ്യാറെടുക്കുകയാണ്. സ്പൈ ഷോട്ടുകൾ ഒരു പുതിയ ഡിസൈൻ ശൈലി വെളിപ്പെടുത്തുന്നു, ഇത് നിലവിലെ XUV300 ഡിസൈനിൽ നിന്ന് വ്യത്യസ്തമാണ്. കഴിഞ്ഞ വർഷം ബ്രാൻഡിന്റെ BEV ശ്രേണിയിൽ പ്രദർശിപ്പിച്ച മഹീന്ദ്രയുടെ പുതിയ ഡിസൈൻ ശൈലിയ്ക്ക് അനുസൃതമാണ് പുതിയ XUV300.

More from DriveSpark

Article Published On: Saturday, October 21, 2023, 9:01 [IST]
English summary
Mahindra thar drives into paddy by drunken driver in goa video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X