ഈ കപ്പൽ ആടി ഉലയുകയില്ല സാാർ! വെള്ളക്കെട്ടിലൂടെ ഥാർ ഓടിക്കാൻ ഇച്ചിരി ചങ്കൂറ്റം വേണം

സംസ്ഥാനത്ത് ഇപ്പോൾ മഴ കനത്ത് പെയ്യുകയാണ്. റോഡുകളിൽ എല്ലാം വെള്ളക്കെട്ട് രൂപാന്തരപ്പെട്ടിരിക്കുന്നത് കൊണ്ട് പലയിടത്തും റോഡുകൾ ബ്ലോക്കാണ്. പലരുടേയും വിനോദമാണ് മഴയത്ത് വെള്ളക്കെട്ടിലൂടെ വാഹനമോടിക്കുന്നത്. പ്രത്യേകിച്ച് എസ്‌യുവി ഉളളവർക്ക് ഇച്ചിരി അഹങ്കാരം കൂടി കാണുമെന്ന് കരുതിക്കോ. അപ്പോൾ ഥാർ ഉടമകളുടെ കാര്യം പറയണോ. മഴക്കാലമായാൽ സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുളള വീഡിയോകളുടെ ചാകരയാണ്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വീഡിയോയുടെ തുടക്കം തന്നെ ബോണറ്റിന് മുകളിൽ വരെ വെളളമുളള റോഡിലൂടെ ഥാർ വരുന്നതാണ്. വാഹനം മുങ്ങിപോകുമോ എന്ന് ചിലപ്പോൾ തോന്നുമെങ്കിലും ഒരു കുഴപ്പവും കൂടാതെ വാഹനം ഇക്കരെ എത്തുന്നതും കാണാം.

മഴക്കാലത്ത് ഇതൊരു വിനോദമായി കരുതുന്നവരുണ്ടാകാം. എന്നാൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ചെറിയ അളവിൽ ആണെങ്കിലും റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കാനുള്ള പ്രവണത വേണ്ട. വെള്ളംതെറുപ്പിച്ച് ചീറിപ്പായാനൊക്കെ തോന്നുമെങ്കിലും സംഭവം റിസ്ക്കുള്ള ഏർപ്പാടാണെന്ന് ഓർമിക്കുക. അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് ഇത് കാരണമായേക്കാം.

Mahindra thar driving through floodwaters

മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കുക എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല. കൂടാതെ മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക് ലൈറ്റ് പ്രവർത്തിക്കണമെന്നും ഇല്ല. ആയതിനാൽ നിശ്ചിത അകലം പാലിച്ചു മതി ഡ്രൈവിംഗ്.

വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്. അതോടൊപ്പം ശക്തമായ മഴയത്ത് കാഴ്ച്ച വ്യക്തമാവുന്നില്ലെന്ന് മനസിലാക്കിയാൽ മുന്നോട്ടുള്ള യാത്രയ്ക്ക് ചെറിയൊരു ഇടവേളയാവാം. അതിനായി മരങ്ങളൊ മറ്റ് ഇലക്ട്രിക് ലൈനുകളൊ ഇല്ലാത്ത റോഡ് അരികിൽ ഹാസാർഡസ് വാണിംഗ് ലാമ്പ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്‌ത് കുറച്ച് നേരം അതായത് മഴയൊന്ന് ശമിക്കുന്നതു വരെ കാത്തിരിക്കുന്നതും നന്നായിരിക്കും.

Mahindra thar driving through floodwaters

മഴക്കാലത്ത് സഡൻ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് (Skidding) ഒഴിവാക്കുകയും അപകടങ്ങളിൽ നിന്നും രക്ഷിക്കുകയും ചെയ്യും. മഴക്കാലത്ത് പാർക്ക് ചെയ്യുമ്പോഴും വേണം പ്രത്യേക ശ്രദ്ധ. മരങ്ങളുടെ കീഴിലോ മലഞ്ചെരുവിലോ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയോ പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. തീർത്തും ഒഴിവാക്കാൻ സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക.

ഇനി വീഡിയോയിൽ കണ്ട ഥാറിൻ്റെ കുറച്ച് വിശേഷങ്ങൾ കൂടി അറിഞ്ഞാലോ. ഥാറിനെ കുറിച്ച് ഇപ്പോഴുളള കൊച്ചു കുട്ടികൾക്ക് പോലും കാണാപാഠമാണ് എന്നതാണ് സത്യം. ലൈഫ്‌ സ്റ്റൈൽ ഓഫ്-റോഡർ എസ്‌യുവിയായി ഡിസൈൻ ചെയ്‌തിട്ടുള്ള മഹീന്ദ്ര ഥാർ 3-ഡോറിന്റെ ഡീസൽ മോഡലിന് തുടിപ്പേകുന്നത് 2.2 ലിറ്റർ ഓയിൽ ബർണർ എഞ്ചിനാണ്.

6 സ്പീഡ് മാനുവൽ എല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക‌്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 130 bhp പവറിൽ പരമാവധി 300 Nm torque വരെ നൽകാനാവും. RWD വേരിയൻ്റുകളിൽ നിന്ന് വ്യത്യസ്തമായി 4X4 പതിപ്പുകൾക്ക് ഒരു മാനുവൽ-ഷിഫ്റ്റ് 4x4 ട്രാൻസ്ഫർ കെയ്സും ലഭിക്കും. തെരഞ്ഞെടുത്ത വേരിയൻ്റുകളിൽ മാനുവൽ ലോക്കിംഗ് ഡിഫറൻഷ്യൽ ഉണ്ട്. 18.38 ലക്ഷം മുതൽ 21.89 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര ഥാർ ഡീസൽ 4x4 പതിപ്പുകൾക്ക് കേരളത്തിൽ വരുന്ന ഓൺ-റോഡ് വില

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

VIDEO CREDIT: https://www.instagram.com/pala.town/

More from DriveSpark

Article Published On: Tuesday, May 27, 2025, 11:34 [IST]
English summary
Mahindra thar driving through floodwaters video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X