37 ഇഞ്ച് ടയറുളള ഥാറിനെ കണ്ടിട്ടുണ്ടോ! ആനയുടെ മുന്നിൽപ്പെട്ട ഉറുമ്പിനെ പോലെ ഹയബൂസ, വീഡിയോ വൈറൽ

രാജ്യത്ത് വിൽപ്പനയിലുളള മികച്ച് ഓഫ്റോഡറാണ് മഹീന്ദ്രയുടെ ഥാർ. വാഹനം വാങ്ങുമ്പേആൾ തന്നെ പലരും കസ്റ്റമൈസ് ചെയ്യുകയാണ് പതിവ്. വലിപ്പം കൂടിയ ടയർ ഉപയോഗിക്കുക, ഹെഡ്‌ലൈറ്റ് മാറ്റുക എന്നീ പ്രവർത്തികളാണ് കൂടുതൽ. തങ്ങളുടെ യൂട്യൂബ് ചാനലിൽ ടോർക്ക് ബ്ലോക്ക് ആണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ, എസ്‌യുവിയിലെ കൂറ്റൻ ടയറുകളെ കുറിച്ച് വ്ലോഗർ മഹീന്ദ്ര ഥാറിൻ്റെ ഉടമയോട് സംസാരിക്കുന്നത് കാണാം. തൻ്റെ എസ്‌യുവി റഡാർ റെനഗേഡ് ആർടി ടയറുകളാണ് ഉപയോഗിക്കുന്നതെന്ന് ഉടമ പറയുന്നു. ഈ ടയറുകൾ ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യമാണെന്നും ഓഫ്-റോഡിംഗിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

കൂടാതെ, ഉടമ സസ്പെൻഷൻ പൂർണ്ണമായും നവീകരിച്ച് ഒരു ലിഫ്റ്റ് കിറ്റ് ഉപയോഗിച്ചിട്ടുണ്ട്. ലിഫ്റ്റ് കിറ്റ് യുഎസ്എയിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്, ജീപ്പ് വ്റാംഗ്ലറിൽ ഉപയോഗിക്കുന്ന അതേ യൂണിറ്റാണിത്. ചേസിസ് ഉറപ്പിച്ചിട്ടുണ്ടെന്നും 15 ടൺ വരെ വലിക്കാൻ കഴിയുന്ന ഒരു ഇലക്ട്രിക് വിഞ്ച് സ്ഥാപിച്ചിട്ടുണ്ടെന്നും ഉടമ പറയുന്നു. ഫ്രണ്ട് ഗ്രില്ലും ഹെഡ്‌ലാമ്പുകളും ആഫ്റ്റർ മാർക്കറ്റ് യൂണിറ്റുകളാണ്. അതുപോലെ, ഫ്രണ്ട് ബമ്പറും ഓഫ്-റോഡ് സ്പെസിഫിക്കേഷനാണ് ഉപയോഗിച്ചിരിക്കുന്നത്.

37

മികച്ച പ്രകടനത്തിനായി പിന്നിൽ ഡിസ്‌ക് ബ്രേക്കുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉടമ പറയുന്നു. കാറിന് 17 ഇഞ്ച് സ്റ്റീൽ റിമ്മുകളും 37 ഇഞ്ച് ടയറുകളും ലഭിക്കുന്നുണ്ട്. അതാണ് വാഹനത്തിൻ്റെ പ്രധാന ഹൈലൈറ്റ്. ടയറുകളും ലിഫ്റ്റ് കിറ്റും ചേർന്ന് വാഹനത്തിന് പരമാവധി 7 ഇഞ്ച് ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇത് എസ്‌യുവിയുടെ മൊത്തത്തിലുളള ലുക്ക് തന്നെ മാറ്റുന്നു. ഏത് ഭൂപ്രദേശവും കീഴടക്കാൻ തയ്യാറായ ഒരു മോൺസ്റ്റർ ട്രക്ക് പോലെയാണ് ഇത് ഇപ്പോൾ കാണപ്പെടുന്നത്.

ഒരു പെർഫോമൻസ് അപ്‌ഗ്രേഡിനായി ഉടമയും പോയിട്ടുണ്ട്. കോഡ്6-ൽ നിന്ന് സ്റ്റേജ് 2 ട്യൂൺ ലഭിക്കുന്നു, ഇത് പവർ 20 bhp വർദ്ധിപ്പിച്ചു. ജീപ്പ് വ്റാംഗ്ലറിനേക്കാൾ മികച്ചതാണ് തൻ്റെ മഹീന്ദ്ര താർ പരിഷ്കരിച്ചിരിക്കുന്നതെന്നും ഉടമ ഈ പ്രോജക്റ്റിൽ വളരെ സന്തുഷ്ടനാണ് എന്നും പറയുന്നു. വീഡിയോയിൽ ഥാറിൻ്റെ അടുത്തായി ഒരു ഹയബൂസ ഇരിക്കുന്നത് കാണാം. ഥാറുമായി താരതമ്യം ചെയ്താൽ ആനയും ആടും വ്യത്യാസം വീഡിയോയിൽ കാണാം.

37

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഥാര്‍ RWD മോഡൽ വാങ്ങാനാവും. മറാസോ എംപിവിയിൽ നിന്നും കടമെടുത്ത D117 CRDe ഡീസലാണ് ഇതിൽ ആദ്യത്തേത്. ഇത് 117 bhp പവറിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് എംസ്റ്റാലിയൻ 150 TGDI പെട്രോള്‍ എഞ്ചിനാണ് ഥാർ റിയർവീൽ ഡ്രൈവിന് തുടിപ്പേകുന്നത്. 150 bhp കരുത്തിൽ 320 Nm torque വരെ നൽകാനാണ് ഇത് ട്യൂൺ ചെയ്‌തിരിക്കുന്നത്.

മഹീന്ദ്ര ഥാറിൻ്റെ വില ഇപ്പോൾ 11.35 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ടോപ്പ് വേരിയന്റായ AX(O) ഹാർഡ്-ടോപ്പ് ഡീസൽ മാനുവൽ RWD, എർത്ത് എഡിഷൻ ഡീസൽ ഓട്ടോമാറ്റിക് 4WD എന്നിവയ്ക്ക് യഥാക്രമം 17.60 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി തുടരുകയും ചെയ്യുന്നു. നിലവിൽ റിയർ വീൽ ഡ്രൈവ് ഫോർ വീൽ ഡ്രൈവ് വകഭേദങ്ങളിലാണ് എഎസ്‌യുവി വിപണിയിൽ എത്തുന്നത്.

37

ഥാറിന്റെ RWD മോഡലുകൾ D117 CRDe ഡീസൽ, 2.0 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്‌ദാനം ചെയ്യുന്നത്. 4X2 പതിപ്പുകൾക്ക് 117 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 4X2 പെട്രോൾ 150 bhp പവറിൽ 320 Nm torque നൽകാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും മാത്രമേ വാങ്ങാൻ കിട്ടൂ. അതേസമയം 4X4 മോഡലുകളാണ് നോക്കുന്നതെങ്കിൽ സംഗതി കുറച്ചുകൂടി ഉഷാറാവുമെന്ന് വേണം പറയാൻ. 2.0 ലിറ്റർ ടർബോ-പെട്രോൾ എംസ്റ്റാലിയൻ യൂണിറ്റും 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ഇതിൽ ലഭ്യമായിട്ടുള്ളത്.

മഹീന്ദ്ര ഥാർ 4X4 പെട്രോൾ മോഡസിന്റെ പവർ കണക്കുകൾ മുകളിലെ RWD മോഡലുകൾക്ക് സമാനമാണെങ്കിലും ഡീസൽ വേരിയന്റിന് 130 bhp കരുത്തിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 6-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ ഇതിൽ തെരഞ്ഞെടുക്കാനും അവസരമുണ്ട്. ഇന്ത്യയില്‍ ഥാറിന്റെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് അത് ഒന്നിലോറെ പവര്‍ട്രെയിനുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്നതാണ്.

More from DriveSpark

Article Published On: Sunday, June 16, 2024, 18:00 [IST]
English summary
Mahindra thar has been modified into a monster with 37 inch tyre checkout the video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X