നിങ്ങളുടെ ഥാറിന് 200 BHP പവർ വേണോ; ഇനി ഹൈവേയിൽ ഇവനെ പിടിച്ചാൽ കിട്ടൂല്ല
ഥാർ എന്ന് കേൾക്കുമ്പോൾ തന്നെ മഹീന്ദ്രയുടെ മസ്കുലർ ഓഫ്റോഡറിൻ്റെ രൂപമാണ് മനസിലേക്ക് വരുന്നത്. സ്റ്റോക്ക് കണ്ടീഷനിൽ ഉളള ഥാർ കാണുന്നത് തന്നെ വളരെ ചുരുക്കമാണ്. കാരണം പുത്തൻ ഥാർ വാങ്ങിയാൽ അതിൽ ചെറുതായെങ്കിലും ഒരു മോഡിഫിക്കേഷൻ നടത്താതെ ഉറക്കം വരില്ല. എന്നാൽ വാഹനത്തിൻ്റെ എഞ്ചിൻ ട്യൂൺ ചെയ്ത് കൂടുതൽ പവർ സൃഷ്ടിക്കുന്നവർ വളരെ കുറവാണ്. അത്തരത്തിലൊരു കിടിലൻ മോഡിഫിക്കേഷൻ നടത്തി ഡീസൽ ഥാറിൻ്റെ bhp 130-ൽ നിന്ന് 200 ലേക്ക് എത്തിച്ചിരിക്കുകയാണ്. ദി ഡ്രൈവേഴ്‌സ് ഹബ് ആണ് വീഡിയോ അവരുടെ ചാനലിൽ പങ്കിട്ടിരിക്കുന്നത്. ഇതിൽ പ്രത്യേകമായി ഒരു AEM വാട്ടർ മെത്ത് ഇഞ്ചക്ഷൻ സിസ്റ്റമാണ് പ്രവർത്തിപ്പിക്കുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
പെർഫോമൻസ് കൂട്ടാൻ വേണ്ടി എന്തൊക്കെയാണ് ഥാറിൽ മാറ്റിയിരിക്കുന്നതെന്ന് നോക്കിയാൽ കോഡ്6 ട്യൂണേഴ്‌സ് സ്റ്റേജ് 2 ട്യൂൺ ചെയ്‌തിരിക്കുന്നതിനൊപ്പം ഒരു ബിഎംസി ഡ്രോപ്പ്-ഇൻ എയർ ഫിൽട്ടർ, ഒരു ഫുൾ-സിസ്റ്റം എക്‌സ്‌ഹോസ്റ്റ്, ബൂട്ടിൽ ഒരു എഇഎം വാട്ടർ മെത്ത് ഇഞ്ചക്ഷൻ കിറ്റ് എന്നിവയമാണ് ലഭിക്കുന്നത്.
ഇതോടൊപ്പം തന്നെ ഡിപിഎഫ് (ഡീസൽ പാർട്ടിക്കുലേറ്റ് ഫിൽറ്റർ), ആഡ്‌ബ്ലൂ, ഇജിആർ (എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ) സിസ്റ്റങ്ങളെല്ലാം തന്നെ നീക്കം ചെയ്തിട്ടുണ്ട്.

വാഹനത്തിൻ്റെ ശബ്ദത്തിൽ പോലും വലി മാറ്റം വന്നിട്ടുണ്ടെന്നാണ് പറയുന്നത്. അത് പോലെ തന്നെ മോഡിഫിക്കേഷൻ ചെയ്തതതോടെ വാഹനത്തി്റെ പവറിൽ വ്യത്യാസം വന്നുവെന്ന് പറഞ്ഞുവല്ലോ. 206 bhp കരുത്തും 465 Nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കുമെന്നാണ് അവകാശപ്പെടുന്നത്. ഇത് പരീക്ഷിച്ച് തെളിഞ്ഞ കണക്കുകളാണെന്ന് ഓഫ്റോഡങ്ങിന് വേണ്ടി ഈ വാഹനത്തിൽ നിരവധി കസ്റ്റമൈസേഷനുകൾ ചെയ്തിട്ടുണ്ടെന്ന് കാണുമ്പോൾ തന്നെ വ്യക്തമാകുന്നുണ്ട്.
ഇതുവരെ ആരും പരീക്ഷിട്ടില്ലാത്ത ഒരു കാര്യമാണ് വാട്ടർ മെത്ത് ഇഞ്ചക്ഷൻ സിസ്റ്റം ഒരു ഓഫ്റോഡറിൽ ഘടിപ്പിക്കുന്നത്. ടർബോചാർജ്ഡ്, സൂപ്പർചാർജ്ഡ്, ഹൈ-കംപ്രഷൻ എഞ്ചിനുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു പെർഫോമൻസ് അപ്‌ഗ്രേഡാണിതെന്നാണ് വീഡിയോയിൽ അവർ വ്യക്തമാക്കുന്നത്. ഇതുവഴി വാഹനത്തിൻ്റെ പവർ ഔട്ട്പുട്ടും കാര്യക്ഷമതയും ഗണ്യമായി മെച്ചപ്പെടുത്താൻ സഹായിക്കുന്നു എന്നതാണ് ഗുണം.

മഹീന്ദ്രയുടെ മൂന്നാം തലമുറ ബോഡി ഓണ്‍ ഫ്രെയിം നിര്‍മ്മാണ രീതിയിലാണ് ഥാര്‍ വരുന്നത്. ഇതിന്റെ ചങ്കി 255/65 R18 ഓള്‍-ടെറൈന്‍ ടയറുകള്‍ ഏത് കുന്നും മലയും കയറാന്‍ എസ്‌യുവിയെ പ്രാപ്തമാക്കുന്നു. മാത്രമല്ല ഇതിന് ഒരു അഡ്വാന്‍സ്ഡ് ഇലക്ട്രോണിക് ബ്രേക്ക് ലോക്കിംഗ് ഡിഫറന്‍ഷ്യലും ലഭിക്കുന്നു. ഥാറിന്റെ ഫ്രണ്ട് സസ്പെന്‍ഷന്‍ കോയില്‍ ഓവര്‍ ഡാംപറും സ്റ്റെബിലൈസര്‍ ബാറും ഉള്ള ഒരു ഇന്‍ഡിപെന്‍ഡന്റ് ഡബിള്‍ വിഷ്ബോണാണ്.
അതേസമയം പിന്നില്‍ കോയില്‍ ഓവര്‍ ഡാംപറും സ്റ്റെബിലൈസര്‍ ബാറും ഉള്ള മള്‍ട്ടിലിങ്ക് സോളിഡ് ആക്സില്‍ ലഭിക്കുന്നു. പെട്രോള്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ 4X4 എസ്‌യുവി വാങ്ങാന്‍ സാധിക്കും. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും 2.2 ലിറ്റര്‍ ഡീസല്‍ മോട്ടോറും ഇതില്‍ ഉള്‍പ്പെടുന്നു. പെട്രോള്‍ എഞ്ചിന്‍ 150 bhp പവര്‍ ഉത്പാദിപ്പിക്കുമ്പോള്‍ ഡീസല്‍ മോട്ടോര്‍ 130 bhp പീക്ക് പവര്‍ നല്‍കുന്നു.

രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകില്‍ വാങ്ങാം. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോസുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായി വരുന്ന ഥാറിന്റെ റിയര്‍ വീല്‍ ഡ്രൈവ് (RWD) പതിപ്പും വില്‍പ്പനക്ക് ലഭ്യമാണ്. 1.35 ലക്ഷം രൂപ മുതലാണ് ഥാറിന്റെ RWD വേരിയന്റുകളുടെ വില ആരംഭിക്കുന്നത്. ടോപ് സ്‌പെക്ക് വേരിയന്റിന് 17.60 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








