മൂൻ ക്ലാസ് ലീഡർ പോലും നെയിം പ്ലേറ്റ് വച്ചാണ് കറക്കം; സോഷ്യൽ മീഡിയയിൽ ചിരി പടർത്തി ഥാറുടമ

പലതരം നെയിം പ്ലേറ്റുകൾ വാഹനങ്ങളുടെ മുന്നിൽ വച്ചിരിക്കുന്നത് നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാകും. വൈസ് ചാൻസലർ, വിഐപി എന്നിങ്ങനെ പലതരം നെയിം പ്ലേറ്റുകൾ വാഹനങ്ങളുടെ മുന്നിൽ വയ്ക്കാറുണ്ട്. എന്നാൽ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ക്ലാസ് ലീഡർ അല്ലെങ്കിൽ മോണിറ്റർ ആയിരുന്നെന്ന് കരുതി അത് വാഹനത്തിൻ്റെ മുന്നിൽ നെയിം പ്ലെയിറ്റായി വയ്ക്കുമോ. എന്നാൽ ദില്ലിയിലെ ഒരു ഥാറുടമ തൻ്റെ ഥാറിൻ്റെ മുന്നിൽ പ്രദർശിപ്പിക്കാൻ വേറെ സ്ഥാനമാനങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് താൻ മുൻ ക്ലാസ് മോണിറ്റർ ആയിരുന്നു എന്ന ബോർഡാണ് വച്ചിരിക്കുന്നത്. അതും സ്വർണലിപികൾ കൊണ്ട്. പെട്ടെന്ന് നോക്കിയാൽ വലിയ സ്ഥാനം വഹിക്കുന്ന വ്യക്തിയുടെ വാഹനമാണ് എന്നേ തോന്നു.

ബോണറ്റിന് മുന്നിൽ ഒരു ചെറിയ ഇന്ത്യൻ പതാകയും ഉടമ സ്ഥാപിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തിൽ വിഐപി വാഹനമാണെന്ന് തോന്നിക്കാൻ വേണ്ടിയോ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയോ ആയിരിക്കാം ഉടമ ഇത്തരം ഒരു കടും കൈ കാണിച്ചതെന്ന് തോന്നുന്നു. മഹീന്ദ്ര ഥാര്‍ എസ്‌യുവി യില്‍ പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും.

മാനുവല്‍, ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ജിംനി, ഫോഴ്‌സ് ഗൂര്‍ഖ എന്നിവയുമായാണ് മഹീന്ദ്ര ഥാര്‍ മത്സരിക്കുന്നത്. മഹീന്ദ്രയുടെ മൂന്നാം തലമുറ ബോഡി ഓണ്‍ ഫ്രെയിം നിര്‍മ്മാണ രീതിയിലാണ് ഥാര്‍ വരുന്നത്. ഇതിന്റെ ചങ്കി 255/65 R18 ഓള്‍-ടെറൈന്‍ ടയറുകള്‍ ഏത് കുന്നും മലയും കയറാന്‍ എസ്‌യുവിയെ പ്രാപ്തമാക്കുന്നു.

മാത്രമല്ല ഇതിന് ഒരു അഡ്വാന്‍സ്ഡ് ഇലക്ട്രോണിക് ബ്രേക്ക് ലോക്കിംഗ് ഡിഫറന്‍ഷ്യലും ലഭിക്കുന്നു. ഥാറിന്റെ ഫ്രണ്ട് സസ്പെന്‍ഷന്‍ കോയില്‍ ഓവര്‍ ഡാംപറും സ്റ്റെബിലൈസര്‍ ബാറും ഉള്ള ഒരു ഇന്‍ഡിപെന്‍ഡന്റ് ഡബിള്‍ വിഷ്ബോണാണ്. അതേസമയം പിന്നില്‍ കോയില്‍ ഓവര്‍ ഡാംപറും സ്റ്റെബിലൈസര്‍ ബാറും ഉള്ള മള്‍ട്ടിലിങ്ക് സോളിഡ് ആക്സില്‍ ലഭിക്കുന്നു. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും 2.2 ലിറ്റര്‍ ഡീസല്‍ മോട്ടോറും ഇതില്‍ ഉള്‍പ്പെടുന്നു.

പെട്രോള്‍ എഞ്ചിന്‍ 150 bhp പവര്‍ ഉത്പാദിപ്പിക്കുമ്പോള്‍ ഡീസല്‍ മോട്ടോര്‍ 130 bhp പീക്ക് പവര്‍ നല്‍കുന്നു. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകില്‍ വാങ്ങാം. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോസുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായി വരുന്ന ഥാറിന്റെ റിയര്‍ വീല്‍ ഡ്രൈവ് (RWD) പതിപ്പും വില്‍പ്പനക്ക് ലഭ്യമാണ്.

ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാം. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗ് നേടിയ വളരെ സുരക്ഷിതമായ ഒരു വാഹനമാണ് മഹീന്ദ്ര ഥാര്‍. ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ISOFIX ആങ്കറേജുകള്‍ എന്നിവയാണ് ഥാറില്‍ വരുന്ന സുരക്ഷ സവിശേഷതകള്‍.

Take a Poll

7-ഇഞ്ച് ടച്ച്സ്‌ക്രീന്‍, മാനുവല്‍ എസി, 6-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നീ ഫീച്ചറുകളും ഥാറില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഫോഴ്സ് ഗൂര്‍ഖ, മാരുതി സുസുക്കി ജിംനി എന്നിവയാണ് ഥാറിന്റെ എതിരാളികള്‍. 11.35 ലക്ഷം രൂപ മുതലാണ് ഥാറിന്റെ RWD വേരിയന്റുകളുടെ വില ആരംഭിക്കുന്നത്. ടോപ് സ്‌പെക്ക് വേരിയന്റിന് 17.60 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

FAQs
മഹീന്ദ് ഥാറിൻ്റെ എതിരാളികൾ ഏതൊക്കെ?

മാരുതി സുസുക്കി ജിംനി, ഫോഴ്‌സ് ഗൂര്‍ഖ എന്നിവയുമായാണ് മഹീന്ദ്ര ഥാര്‍ മത്സരിക്കുന്നത്

മഹീന്ദ്ര ഥാർ ത്രീ ഡോറിൻ്റെ ടയർ സൈസ് എത്രയാണ്?

255/65 R18

DriveSpark Automotive

More from DriveSpark

Article Published On: Sunday, March 16, 2025, 16:00 [IST]
English summary
Mahindra thar owner use red number plate ex class monitor video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X