അടിതെറ്റിയാൽ ഥാറും കുടുങ്ങും; മഞ്ഞിൽ കുടുങ്ങിയ ഥാറിന് രക്ഷകനായത് ആരാണെന്ന് കണ്ടോ

തലക്കെട്ടിൽ പറയുന്നത് പോലെ എത്ര വലിയ ആളാണെങ്കിലും ഒരു തെറ്റായ ചുവടുവയ്പ്പ് മതി താഴെ വീഴാൻ. രാജ്യത്തെ മികച്ച ഓഫ്റോഡർ എന്ന നെറ്റിപ്പട്ടം കെട്ടിയിരിക്കുന്ന വാഹനമാണ് മഹീന്ദ്ര ഥാർ. ഓഫ്റോഡർ എന്ന് പറഞ്ഞാൽ എല്ലാവരും വിചാരിക്കുന്നത് ഏത് കുണ്ടും കുഴിയും മലയും കയറുമെന്ന്. എല്ലാ വാഹനത്തിനും അതിൻ്റേതായ പരിമിതികളും പരിധികളും ഉണ്ട്. പല ഓഫ്റോഡറുകളും കുടുങ്ങി കിടക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ. ചെളിയിൽ കുടുങ്ങുന്നത് പോലെ തന്നെയാണ് മഞ്ഞിൽ ടയറുകൾ പുതഞ്ഞു പോയാൽ. ഹിമാലയൻ റോഡുകളിൽ മഞ്ഞിൽ കുടുങ്ങിയ മഹീന്ദ്ര ഥാറിനെ ഫോഴ്സ് ഗൂർഖ വലിച്ചു കയറ്റുന്ന വീഡിയോ ആണ് നിങ്ങളിലേക്ക് എത്തിക്കുന്നത്.

സംഭവത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിന് വേണ്ടി തുടർന്ന് വായിക്കാൻ മറക്കരുതേ.മഹീന്ദ്ര ഥാർ എന്നാൽ ഏത് വഴിയും കയറും എന്നൊക്കെ വിചാരിക്കരുതേ. ഫോർവീൽ ഡ്രൈവ് വാഹനങ്ങൾക്കാണ് ഓഫ്റോഡ് പോകാൻ കഴിവുളളത്. എന്നാൽ വീഡിയോയിൽ കാണുന്ന ഥാർ ടൂ വീൽ ഡ്രൈവ് മോഡലാണ്. ഹിമാചൽ പ്രദേശ് പൊലീസിൻ്റെ ഫോഴ്സ് ഗൂർഖയാണ് ഥാറിനെ വലിച്ചുകൊണ്ട് പോകുന്നത്.

കൂടുതല്‍ ഫീച്ചറുകളും കരുത്തുറ്റ എഞ്ചിനും അധിക സീറ്റുകളുമായി എത്തുന്ന ഗൂര്‍ഖ 5 ഡോര്‍ 18 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. വീഡിയോയിൽ കാണുന്നത് ത്രീ ഡോർ ഗൂർഖയാണ്. 90 bhp പരമാവധി കരുത്തും 250 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന മെർസിഡീസ് ബെൻസ് സോഴ്സ്ഡ് 2.6 ലിറ്റർ ഡീസൽ എഞ്ചിനിലാണ് ഗൂർഖ എത്തുന്നത്. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

വിപണിയിൽ പിടിച്ചു നിൽക്കണമെങ്കിൽ ഫൈവ് ഡോർ അവതരിപ്പിക്കാതെ രക്ഷയില്ല എന്ന് മനസിലാക്കിയ ബ്രാൻഡ് ഗൂർഖയുടെ ഫൈവ് ഡോറും അവതരിപ്പിരുന്നു. ഗൂര്‍ഖ 3-ഡോര്‍ പതിപ്പില്‍ കാണുന്ന അതേ ബോക്സി സിലൗറ്റാണ് ഫൈവ് ഡോറിലും വരുന്നത്. 'ഗൂര്‍ഖ' ബാഡ്ജുള്ള റെക്ടാംഗുലാര്‍ ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള (ഡിആര്‍എല്‍) റെട്രോ-സ്റ്റൈല്‍ സര്‍കുലാര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, റൗണ്ട് ഫോഗ് ലാമ്പുകള്‍ എന്നിവയാണ് ഗൂര്‍ഖ 5 ഡോര്‍ മോഡലിന്റെ മുന്‍വശത്തെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍.

10 സ്പോക്ക് ഡിസൈനുള്ള 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ്കളാണ് ഇരുേമാഡലുകളിലുമുള്ള പുതിയ കൂട്ടിച്ചേര്‍ക്കല്‍. ഗൂര്‍ഖ 5-ഡോര്‍ പതിപ്പില്‍ ഫാക്ടറി ഫിറ്റഡ് സ്നോര്‍ക്കല്‍ വരുന്നു. മാത്രമല്ല റൂഫ് റാക്ക് ഓപ്ഷണലായി വാഗ്ദാനം ചെയ്യുന്നു. ടെയില്‍ഗേറ്റ് മൗണ്ടഡ് സ്പെയര്‍ വീല്‍, റിയര്‍ ഫെന്‍ഡറുകളില്‍ '4X4' ബാഡ്ജ്, ഒരു ചെറിയ ലാഡര്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയാണ് പിന്‍വശത്തെ പ്രധാന സവിശേഷതകള്‍.

മൂന്നാം വരിയിലെ ക്യാപ്റ്റന്‍ സീറ്റിലേക്ക് റിയര്‍ ഡോര്‍ വഴിയും കയറാന്‍ സാധിക്കും. 3-ഡോര്‍ മോഡലിനെ അപേക്ഷിച്ച് ഗൂര്‍ഖ 5-ഡോറിന്റെ ഡാഷ്‌ബോര്‍ഡ് ലേഔട്ടില്‍ ഫോഴ്‌സ് കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. അധിക നിര സീറ്റുകളും അപ്‌ഹോള്‍സ്റ്ററിയും മാത്രമാണ് ക്യാബിനിലെ ശ്രദ്ധേയമായ വ്യത്യാസങ്ങള്‍. 5 ഡോര്‍ ഗൂര്‍ഖയില്‍ രണ്ടാം നിരയില്‍ ബെഞ്ച് സീറ്റുകളും മൂന്നാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും സജ്ജീകരിച്ചിരിക്കുന്നു. ഇതിന് റിയര്‍ റൂഫ് മൗണ്ടഡ് എസി വെന്റുകളും ലഭിക്കുന്നു.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം അപ്ഡേറ്റ് ചെയ്ത 9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇതിലുണ്ട്. മാനുവല്‍ എസി, ടില്‍റ്റ്, ടെലിസ്‌കോപിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെന്റ്, പവര്‍ വിന്‍ഡോകള്‍ എന്നിവ മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് പ്രധാന സേഫ്റ്റി ഫീച്ചറുകള്‍.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, February 11, 2025, 11:02 [IST]
English summary
Mahindra thar rescued from snow by force gurkha video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X